നീ ആണുങ്ങളുടെ ചൂടറിയാത്തതുകൊണ്ടാണ്” എന്ന് പറഞ്ഞു അമ്മാവനും മറ്റ് അടുത്ത ബന്ധുക്കളും നൂറയെ ബലാ#ത്സം#ഗം ചെയ്യാൻ ശ്രമിച്ചു ,മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ കൊടുത്ത ഒരമ്മയാണ്; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി സുഹൃത്ത് ആരിഫ് ഹുസ്സൈൻ

13387

ബിഗ് ബോസ് മലയാളം ഷോയിലൂടെ വീണ്ടും പൊതുശ്രദ്ധ നേടിയ ആദില-നൂറ എന്ന സ്വവർഗ പ്രണയിനികൾക്കെതിരെ ഉയർന്ന വിദ്വേഷ പരാമർശങ്ങൾക്കും, അവരുടെ ജീവിതയാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കും മറുപടിയുമായി സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ ആരിഫ് ഹുസൈൻ. ആദിലയും നൂറയും റീലുകൾക്ക് വേണ്ടി ഒന്നിച്ചവരല്ലെന്നും, സ്വന്തം കുടുംബത്തിൽനിന്ന് ബലാത്സംഗശ്രമം ഉൾപ്പെടെയുള്ള കൊടിയ പീഡനങ്ങൾ അതിജീവിച്ചവരാണെന്നും ആരിഫ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

“വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ” എന്ന് ബിഗ് ബോസിലെ സഹമത്സരാർത്ഥിയായ ലക്ഷ്മി നടത്തിയ പരാമർശമാണ് . വീണ്ടും ഇരുവരുടെയും ജീവിതം ചർച്ചയാക്കിയത്. ഈ പശ്ചാത്തലത്തിലാണ്, വർഷങ്ങളായി ഇവർക്ക് സാമൂഹിക പിന്തുണ നൽകുന്ന ആരിഫ് ഹുസൈൻ, ഇരുവരും കടന്നുവന്ന ഭീകരമായ വഴികളെക്കുറിച്ച് തുറന്നുപറഞ്ഞത്. “റീൽസും ഫോട്ടോഷൂട്ടും മാത്രം കണ്ടല്ല അവരുടെ ജീവിതത്തെ വിലയിരുത്തേണ്ടത്. ജീവിക്കാൻ തീരുമാനിച്ചപ്പോൾ സ്വന്തം കുടുംബം അവരെ ആക്രമിക്കുകയായിരുന്നു,” ആരിഫ് പറഞ്ഞു.

ADVERTISEMENTS
   
READ NOW  നിനക്കൊരു വിചാരമുണ്ട് നിനക്ക് മാത്രമേ ഇവിടെ സംസാരിക്കാൻ അറിയൂന്ന്.. അൻസിബയും മറ്റു പെൺകുട്ടികളും ചേർന്ന് ജാസ്മിന് വയറുനിറച്ച് കൊടുത്തു

നൂറയുടെ സ്വന്തം കുടുംബത്തിൽ നിന്നാണ് ഏറ്റവും ക്രൂരമായ അനുഭവങ്ങൾ ഉണ്ടായതെന്ന് ആരിഫ് ഹുസൈൻ ആരോപിക്കുന്നു. “നീ ആണുങ്ങളുടെ ചൂടറിയാത്തതുകൊണ്ടാണ്” എന്ന് പറഞ്ഞുകൊണ്ട് സ്വന്തം പിതാവും മാതാവും നോക്കിനിൽക്കെ, അമ്മാവനും മറ്റ് അടുത്ത ബന്ധുക്കളും നൂറയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന് ആരിഫ് വെളിപ്പെടുത്തി. “സ്വന്തം മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ കൊടുത്ത ഒരമ്മയാണ് നൂറയുടേത്. ആ അമ്മയുടെ ഭീഷണി വോയ്‌സുകൾ ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു . ഈ സമയങ്ങളിൽ ഭയന്നുവിറച്ച ഇവർക്ക് പോലീസിൽ പരാതി നൽകാൻ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ആരിഫ് വ്യക്തമാക്കി. ഇപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടി നൂറയുടെ ഉമ്മ പറയുന്ന കാര്യങ്ങൾ സത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിഗ് ബോസ് ഹൗസിനുള്ളിൽ നൂറയെ ആദില നിയന്ത്രിക്കുകയാണെന്നും, “ഞാൻ പെട്ടുപോയി” എന്ന് നൂറ തമാശരൂപേണ പറഞ്ഞത് ഗൗരവതരമാണെന്നുമുള്ള ചർച്ചകളെ ആരിഫ് ഹുസൈൻ തള്ളിക്കളഞ്ഞു. “മതമോ ജാതിയോ മാറി വിവാഹം കഴിക്കുമ്പോൾ ഉണ്ടാകുന്നതുപോലുള്ള കുടുംബ പ്രശ്‌നങ്ങളിൽ ഒരാൾ മറ്റൊരാൾക്ക് പിന്തുണ നൽകി കൂടെ നിർത്തുന്നത് എങ്ങനെയാണ് നിയന്ത്രണമാകുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു . അതവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അതിൽ മാർക്കിടാൻ മറ്റുള്ളവരെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

READ NOW  'അനുവിന്റെ പിആറിനെ എനിക്ക് പേടിയായിരുന്നു'; ബിഗ് ബോസ് ഹൗസിലെ കളികൾ ആര്യൻ തുറന്നു പറയുന്നു

സ്വവർഗ പ്രണയം സമൂഹത്തിന് ‘ബാഡ് ഇൻഫ്ലുവൻസ്’ ആണെന്ന വാദത്തെയും ആരിഫ് ഖണ്ഡിച്ചു. ഇവർ കാരണം മറ്റുള്ളവർ സ്വവർഗാനുരാഗികൾ ആകില്ലെന്നും, എന്നാൽ ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഉണ്ടെന്നും അവരെ വെറുക്കുന്നതിന് പകരം മനുഷ്യരായി കണ്ട് കൂടെ നിർത്താൻ സാധിക്കണമെന്ന ‘പോസിറ്റീവ് ഇൻഫ്ലുവൻസ്’ ആണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മാതാപിതാക്കൾ സ്വവർഗാനുരാഗികൾ ആയിരുന്നെങ്കിൽ അവർ ഉണ്ടാകുമായിരുന്നോ എന്നുള്ള മതപ്രഭാഷകരുടെ ചോദ്യങ്ങളെ “യമണ്ടൻ ചോദ്യങ്ങൾ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശാസ്ത്രീയമായിത്തന്നെ എക്കാലവും ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം ഇങ്ങനെയുള്ളവരായിരിക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികൾ ഇത് കാണുമ്പോൾ എന്ത് പറഞ്ഞു മനസ്സിലാക്കും എന്ന മാതാപിതാക്കളുടെ ആശങ്കയ്ക്കും ആരിഫ് മറുപടി നൽകി. “അവർ ജീവിത പങ്കാളികളാണ് എന്ന് കുട്ടികളോട് തുറന്നുപറയണം. ലക്ഷ്മിയുടെ മകൻ ഒരു ഹോമോസെക്ഷ്വൽ ആണെങ്കിൽ അത് തടയാൻ അവർക്ക് കഴിയില്ല. കാര്യങ്ങൾ കുട്ടികളിൽ നിന്ന് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത് ‘സ്ട്രൈസാൻഡ് ഇഫക്റ്റ്’ ഉണ്ടാക്കുകയേ ഉള്ളൂ. അവർ അത് കൂടുതൽ അറിയാൻ ശ്രമിക്കും,” ആരിഫ് പറഞ്ഞു .

READ NOW  കൊല്ലം സുധിക്കും മുമ്പുള്ള ആദ്യ ഭർത്താവിൽ നിന്നും താൻ നേരിട്ട് ദുരനുഭവങ്ങൾ വെളിപ്പെടുത്തി രേണു സുധി

ലക്ഷ്മിയുടെ “വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ” എന്ന പരാമർശം യഥാർത്ഥത്തിൽ ഒരുതരം അയിത്തം കൽപ്പിക്കലാണെന്നും, ധാർമ്മിക മേൽക്കോയ്മ (മോറൽ ഗ്രാൻഡ്സ്റ്റാൻഡിംഗ്)ചമയലാണെന്നും ആരിഫ് ഹുസൈൻ നിരീക്ഷിച്ചു. എന്നിരുന്നാലും, ഈ വിഷയം പൊതുസമൂഹത്തിൽ ചർച്ചയാക്കി നോർമലൈസ് ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിച്ചത് ലക്ഷ്മിയുടെ ആ പരാമർശമാണെന്ന് അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു .

ADVERTISEMENTS