അന്ന് ജൂഡ് ആൻറണി അസഭ്യം പറഞ്ഞു, അയാൾ പറഞ്ഞത് പച്ചക്കള്ളം അയാളുടെ വിജയം എന്നെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു .

991

തനിക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെതിരെ നടൻ ആന്റണി വർഗീസ് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. രൂക്ഷമായി വിമർശനങ്ങളും ആന്റണി നടത്തുന്നുണ്ട്. ജൂഡ് പറഞ്ഞ ഓരോ കാര്യങ്ങളും പച്ചക്കള്ളമാണെന്ന് അതിൻറെ എല്ലാം തെളിവ് കയ്യിലുണ്ടെന്ന് ജൂഡ് പറഞ്ഞ ഓരോ ആരോപണങ്ങളും എണ്ണിപ്പറഞ്ഞു പത്രസമ്മേളനം നടത്തിയിരിക്കുന്നത്.

ആൻറണി വർഗീസ് ഒരു നിർമ്മാതാവിന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയാണ് സ്വന്തം പെങ്ങളുടെ വിവാഹം നടത്തിയത് എന്ന് ജൂഡ് ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം പച്ചക്കള്ളമാണ് എന്നാണ് ആൻറണി വർഗീസ് പറയുന്നത്. നിർമ്മാതാവിനെ താൻ പണം തിരികെ നൽകിയത് 2020 ജനുവരി 27 ആണെന്നും എന്നാൽ സഹോദരിയുടെ വിവാഹം നടന്നത് ജനുവരി 18, 2021 ന് ആണെന്നും ഒരു വർഷത്തിനുശേഷം നടന്ന വിവാഹം അതിനു മുന്നേ തിരികെ നൽകിയ പണം കൊണ്ട് എങ്ങനെ നടത്താനാകുമെന്നും തനിക്ക് ടൈം ട്രാവൽ നടത്തി ഒന്നും പോകാൻ പറ്റില്ലല്ലോ എന്നും ആൻറണി വർഗീസ് ചോദിക്കുന്നു.തൻറെ കയ്യിൽ എല്ലാ രേഖകളും ഉണ്ടെന്നും ആർക്കുവേണമെങ്കിലും ഏത് രേഖകളും പരിശോധിക്കാം എന്നും ആൻറണി വർഗീസ് പറയുന്നു.

ADVERTISEMENTS
READ NOW  നിങ്ങളുടെ ഭാര്യ നിങ്ങളെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും - സിനിമ വേണോ ഭാര്യ വേണോ എന്ന തിരഞ്ഞെടുപ്പ് വന്നാൽ എന്ത് തീരുമാനിക്കും ഷാരൂഖിന്റെ വൈറൽ മറുപടി.

അയാൾ തനിക്കെതിരെ ആരോപണം ഉന്നയിച്ച ഒരു സിനിമയുടെ പേരിലാണ് എന്നാൽ ആ സിനിമയുടെ സെക്കൻഡ് ഹാഫിൽ തനിക്ക് ആശയക്കുഴപ്പുണ്ടായിരുന്നു. അതേക്കുറിച്ച് സംസാരിച്ചപ്പോൾ അന്ന് ജൂഡ് തന്നെ അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും, തുടർന്നാണ് സിനിമയിൽ നിന്ന് പിന്മാറിയത് എന്നും അത് കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുൻപ് തന്നെ സംഘടനയുടെ മധ്യസ്ഥതയിൽ സംസാരിച്ചു തീർത്ത വിഷയമാണെന്നും അതിപ്പോൾ പറയുന്നത് എന്തിനാണെന്ന് അറിയില്ല എന്ന് ആൻറണി പറയുന്നു.

അതോടൊപ്പം തന്നെ ജൂഡിന്റെ പുതിയ സിനിമയെ പുകഴ്ത്താനും ആൻറണി മറന്നില്ല. ജൂഡിന്റെ പുതിയ സിനിമ ഗംഭീര സിനിമയാണെന്നും , താനും കുടുംബ സംഗമം അത് പോയി കണ്ടിരുന്നു എന്നും ആന്റണി പറയുന്നു. അദ്ദേഹത്തിന്റെ വിജയം തൻറെ കരിയർ നശിപ്പിക്കാനാണ് അദ്ദേഹം ഉപയോഗിക്കുന്നതെന്നും വിജയിച്ച ഒരാൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ മറ്റുള്ളവർ ഉണ്ടാകും എന്നും അതാണ് അദ്ദേഹം ഇവിടെ ഉപയോഗിക്കുന്നത് എന്നും അത് തൻറെ കരിയറിനെ മോശമായി ബാധിക്കുമെന്നും ആൻറണി വർഗീസ് പറയുന്നു

READ NOW  അഭിനയിക്കുമ്പോൾ മുഖത്തു ഭാവപ്രകടനങ്ങൾ ഇല്ല എന്ന ആക്ഷേപം, കിടിലൻ മറുപിടിയുമായി ബാബു ആന്റണി

ഇതൊക്കെ കേൾക്കുമ്പോൾ തന്നോടൊത്ത് സിനിമ ചെയ്യാൻ നിൽക്കുന്ന നിർമ്മാതാക്കൾ എന്ത് ചിന്തിക്കും എന്നും അദ്ദേഹം ചോദിക്കുന്നു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന് പറയുമ്പോൾ വളർന്നുവരുന്ന ഒരു സംവിധായകനെ കൂടിയല്ലേ അദ്ദേഹം തളർത്തുന്നത് എന്നും ആന്റണി വർഗീസ് ചോദിക്കുന്നു.തനിക്ക് കഴിവില്ല എന്ന് ജൂഡ് പറയുമ്പോൾ തൻറെ കഴിവും യോഗ്യതയും പ്രതിഭയും അളക്കാൻ ജൂഡ് ആരാണെന്നും അദ്ദേഹം തിരികെ ചോദിക്കുന്നുണ്ട് .

ലിജോ ജോസ് പല്ലിശ്ശേരി സിനിമയിൽ അവസരം നൽകിയത് കൊണ്ടാണ് ഞാൻ സിനിമയിൽ എത്തിയത് എന്ന് പറയുന്നത് പൂർണമായി അംഗീകരിക്കുന്നു. അല്ലെങ്കിലും ഏതൊരാൾക്കും ആരെങ്കിലുമൊക്കെ അവസരം നൽകിയത് കൊണ്ടാണ് സിനിമയിൽ എത്തുന്നത്. അല്ലാതെ ആരും പൊട്ടിമുളച്ച സിനിമയിലേക്ക് വരുന്നതല്ല എന്നും ആൻറണി വർഗീസ് പറയുന്നു. ജൂഡും അങ്ങനെ തന്നെയാണ് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

READ NOW  ഐശ്വര്യ റായിയെ ആന്റി എന്ന് വിളിച്ചപമാനിച്ചു സോനം കപൂറിനെതിരെ അന്ന് വൻ പ്രതിഷേധമുണ്ടായപ്പോൾ സോനത്തിന്റെ മറുപിടി ഇങ്ങനെ ഒപ്പം കാരണവും.

സഹോദരിയുടെ വിവാഹം തന്റെ മാതാപിതാക്കൾ അവരുടെ അധ്വാനം കൊണ്ട് നടത്തിയതാണെന്നും ജൂഡിന്റെ ആരോപണം കേട്ടപ്പോൾ തന്റെ മാതാപിതാക്കൾക്ക് വലിയ സങ്കടമായി എന്നും ആൻറണി വർഗീസ് പറയുന്നു. ഒരമ്മയ്ക്കും സഹായിക്കാനാകാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത് എന്നും ആൻറണി വർഗീസ് പറയുന്നു. തന്റെ ‘അമ്മ ജൂഡിനെതിരെ കേസ് കൊടുത്തിട്ടുണ്ട് എന്നും ആന്റണി വർഗീസ് പറയുന്നു.

തന്റെയും ഭാര്യയുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഇതിന്റെ പേരിൽ ധാരാളം മോശം കമെന്റുകളും മറ്റും വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു . തന്നെ പറയുമ്പോൾ താൻ അതിനെ ഒന്നും വലിയ കാര്യമാക്കാറില്ല എന്നും എന്നാൽ തന്റെ കുടുംബത്തെ പറഞ്ഞപ്പോൾ അത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്നും അതിനാലാണ് ഇതൊക്കെ പറയുന്നത് എന്നും ആന്റണി പറയുന്നു.

ADVERTISEMENTS