മോഹൻലാൽ എന്ന അഭിനയം പ്രതിഭയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരു സഹചാരിയായി കൂടെ നിന്ന ആളാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി ജീവിതം തുടങ്ങി പിന്നീട് ഒരു നിർമാതാവായി വളർന്ന ആൻറണി ആൻറണിയുടെ ജീവിതം വളരെ സംഭവബഹുലമായിരുന്നു. മോഹൻലാലിൻറെ നിരവധി ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ച കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി ഉള്ള ബന്ധത്തെക്കുറിച്ചും ആൻറണി മുൻപൊരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ഭാര്യ ചോദിച്ചാണ് ഒരു ചോദ്യത്തെ കുറിചച്ചു ആന്റണി പറഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ പങ്ക് വെക്കുന്നത്.
തനിക്ക് എപ്പോഴും മോഹൻലാലിൻറെ ഡ്രൈവറാണ് എന്നറിപ്പെടുന്ന തന്നെയാണ് ഇഷ്ടമൊന്നും, മോഹൻലാലിൻറെ ഡ്രൈവറായി താൻ പത്തുവർഷം മാത്രമേ ജോലി ചെയ്തിട്ടുള്ളൂ, അതിനുശേഷം മറ്റ് നിരവധി ജോലികൾ അദ്ദേഹം തന്നെ ഏൽപ്പിച്ചിരുന്നു, കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആൾക്കാരൊക്കെ തന്നോട് ചോദിക്കാൻ തുടങ്ങി താൻ അദ്ദേഹത്തിന്റെ മാനേജരാണോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞിട്ടുള്ളത് ഞാൻ ഡ്രൈവറാണ് എന്നാണ്. അങ്ങനെ അറിയപ്പെടാനാണ് എനിക്കിപ്പോഴും ഇഷ്ടം, എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഏറ്റവും വലിയ ഒരു പദവിയും അഭിമാനവും അത് തന്നെയാണെന്ന് പെരുമ്പാവൂർ പറയുന്നു
തൻറെ ഏറ്റവും വലിയ സുഹൃത്തും സഹയാത്രികനുമായാണ് മോഹൻലാൽ എപ്പോഴും ആന്റണി പെരുമ്പാവൂരിനെ പരിചയപ്പെടുത്താറുള്ളത്. 30 വർഷത്തെ ദീർഘമായ അടുപ്പവും സൗഹൃദവുമാണ് ഇവർക്ക് ഇടയിൽ ഉള്ളത്. എല്ലാ മോഹൻലാൽ ചിത്രങ്ങളിലും ആൻറണി പെരുമ്പാവൂർ ഒരു സീൻ എങ്കിലും കാണും എന്നുള്ളത് അവരുടെ ബന്ധത്തിൻറെ ആഴം എടുത്തു കാണിക്കുന്നുണ്ട്. താൻ തന്റെ ഭാര്യയോടൊപ്പം ചിലവിട്ടതിലും കൂടുതൽ സമയം ആന്റണിയോടൊപ്പം ചിലവഴിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
തന്റെ മക്കളെ കളിപ്പിച്ചതിലും കൂടുതൽ താൻ മോഹൻലാലിൻറെ മക്കളെയാണ് കളിപ്പിച്ചിട്ടുള്ളത് എപ്പോൾ മോഹൻലാലിനൊപ്പം യാത്ര ചെയ്താലും ആദ്യ സമയത്തൊക്കെ അദ്ദേഹത്തിന്റെ അമ്മ തന്നെ വിളിച്ചു പറയുമായിരുന്നു എൻറെ കുട്ടിയെ നോക്കിക്കോളണെ ആന്റണി എന്ന്. അത് ആ മകനെ താൻ അത്രയും നന്നായി നോക്കും എന്നുള്ള അമ്മയുടെ വിശ്വാസമാണ് എന്നും, ഇത്രയും കാലം അത് താൻ നന്നായി ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം എന്നും അദ്ദേഹം പറയുന്നു
മോഹൻലാലിൻറെ വീട്ടിൽ തനിക്കൊരു മുറിയുണ്ടെന്നും തനിക്ക് ആദ്യമായി സ്വന്തമായി ഒരു മുറി ഉണ്ടായത് മോഹൻലാലിൻറെ വീട്ടിലാണ് പിന്നീട് മോഹൻലാൽ എപ്പോൾ ഒരു വീട് വെക്കുമ്പോഴും അവിടെ ആന്റണിക്കായി ഒരു മുറി ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.
തന്റെ ഭാര്യയുടെ പ്രസവ സമയത്തു പോലും താൻ കൂടെ ഉണ്ടായിരുന്നില്ല അഅതിൽ ഇന്നേ വരെ അവളും ഒരു പരിഭവവും കാട്ടിയിട്ടില്ല . എന്റെ ജോലിയുടെ തിരക്ക് അവൾക്കറിയാം. ഒരിക്കൽ എന്റെ ഭാര്യ എന്നോട് ഒരു ചോദിച്ചു ,അവളും ലാൽ സാറും ഞാനും ഉള്ള ഒരു വള്ളം മറിഞ്ഞാൽ ഞാൻ ആരെ ആദ്യം രക്ഷിക്കും എന്ന്. അന്ന് ഞാൻ പറഞ്ഞത് അത് വള്ളം മറിയുമ്പോൾ അല്ലെ അപ്പോൾനോക്കാം എന്ന് .തന്റെ ഭാര്യ തനിക്ക് ലഭിച്ച ഭാഗ്യമാണ് എന്നും ജോലി തിരക്കിൽ പലപ്പോഴും കുടുംബ കാര്യങ്ങൾ മറക്കുമ്പോൾ അതൊകകെ ഒരു പരാതിയുമില്ലാതെ ഭംഗിയായി ചെയ്തു പിന്തുണയായി അവൾ കൂടെ നിന്നില്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന താൻ ഉണ്ടാകുമായിരുന്നില്ല എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.
സ്വൊന്തം കുടുംബത്തേക്കാൾ കൂടുതൽ മറ്റൊരു കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ഭർത്താവിനെ ഏത് പെണ്ണാണ് അംഗീകരിക്കുക എന്നാൽ അവൾക്കറിയാം ഞാൻ ജോലി ചെയ്യുന്നത് ഒരു വലിയ മനുഷ്യന് വേണ്ടിയാണു എന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.