ലാലിന് പണം കിട്ടാനുണ്ടെൽ ആന്റണി അത് കുത്തിന് പിടിച്ചു വാങ്ങിക്കൊടുക്കും – ആന്റണിയോട് മോഹൻലാൽ ദേഷ്യപ്പെട്ടിട്ടുണ്ടോ – വെളിപ്പെടുത്തൽ.

2507

മലയാള സിനിമയിൽ മോഹൻലാലിന്റെ പേര് പോലെ തന്നെ പ്രശസ്തമായ മറ്റൊരു പേരാണ് ആന്റണി പെരുമ്പാവൂർ.മോഹൻലാലിൻറെ പേരിനൊപ്പം ഉയർന്നു കേൾക്കുന്ന മറ്റൊരു പേര് . ഒരു സാധാരണ ഡ്രൈവറിൽ നിന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ ജീവിതകഥ പ്രചോദനകരമാണ്.സ്വപ്ന തുല്യമാണ്

മോഹൻലാലിന്റെ ഡ്രൈവറിൽ നിന്ന് നിർമ്മാതാവിലേക്ക്

ADVERTISEMENTS
   

മോഹൻലാലിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ആന്റണി പെരുമ്പാവൂർ ആദ്യമായി മോഹൻലാലിനെ കാണുന്നത്. താല്‍ക്കാലിക ഡ്രൈവറായി മോഹൻലാലിന്റെ കാർ ഓടിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ആന്റണിയുടെ ജീവിതം മാറുന്നത്. മോഹൻലാലിന്റെ ആരാധകനായ ആന്റണിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. മൂന്നാം മുറ എന്ന ചിത്രത്തിനെ സെറ്റിൽ നിന്ന് ആന്റണി മോഹൻലാലിന്റെ സ്ഥിരം ഡ്രൈവറും മനസാക്ഷി സൂക്ഷിപ്പുകാരനായി മാറുകയായിരുന്നു.

ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ കുറിച്ച് പറഞ്ഞത്

ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ പറഞ്ഞത്, “ഭാര്യയാണോ ലാൽ സാറാണോ വലുതെന്ന് ചോദിച്ചാല്‍ പോലും ഉത്തരം ലാൽ സാർ എന്നുതന്നെയായിരിക്കും.” എന്നാണ്. ഇത് ആന്റണി പെരുമ്പാവൂരിന്റെ മോഹൻലാലിനോടുള്ള അഗാധമായ ആദരവിനെ പ്രതിഫലിപ്പിക്കുന്നു.

മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം വ്യക്തമാക്കി കൊണ്ട് കുറച്ചുനാൾ മുൻപ് പ്രൊഡക്ഷൻകൻഡ്രോളർ ബദറുദീൻ പറഞ്ഞ കാര്യങ്ങൾ വൈറൽ ആയിരുന്നു. പൊതുവേ പണമിടപാടുകളിൽ അത്ര കണിശക്കാക്കരനല്ല മോഹൻലാൽ അങ്ങനെ കണക്ക് പറഞ്ഞു കാശ് വാങ്ങിയെടുക്കാൻ അദ്ദേഹത്തിന് അറിയില്ല അത് പലരും മുതലെടുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അങ്ങനെയിരിക്കുനന് സമയത്താണ് ആന്റണി അദേഹത്തിന് ഒപ്പം വരുന്നത്.. അതിനു ശേഷം അദ്ദേഹത്തിന് ആരെങ്കിലും പൈസ കൊടുക്കാനുണ്ടേൽ ഇനി അത് കൊടുക്കാതിരുന്നാൽ ആന്റണി പെരുമ്പാവൂർ അത് കുത്തിന് പിടിച്ച് വാങ്ങി കൊടുക്കുമെന്നു പ്രൊഡക്ഷൻ കൺട്രോളർ ബദറുദീൻ പറഞ്ഞത് വൈറലായിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ ആന്റണി പെരുമ്പാവൂർ മുൻപ് നൽകിയ അഭിമുഖങ്ങളും വീണ്ടും ചർച്ചയായി. ആന്റണി ഇല്ലായിരുന്നെകിൽ ഇന്നത്തെ മോഹൻലാൽ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു.

മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ എന്ന കാര്യത്തിൽ സംശയമില്ല. ഒരു സാധാരണ ഡ്രൈവറിൽ നിന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ ജീവിതം പ്രചോദനകരമാണ്.

ഒരിക്കൽ ആന്റണി പറഞ്ഞ ചില കാര്യങ്ങളും ഇതോടൊപ്പം ചേർക്കാവുന്നതാണ്. മോഹൻലാലിനെ കണുന്നത് തന്നെ സ്വപനമായി നടക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വണ്ടി ഓടിക്കാനും കൂടെ കൂടാനും ഉള്ള അവസരം ഉണ്ടാകുന്നത്. വലിയ സൗഹൃദ വൃന്ദം ഉള്ളയാളാണ് അദ്ദേഹം ആ കൂട്ടത്തിൽ നിന്നും എന്നെ കൂടെ കൂറ്റൻ അദ്ദേഹം തീരുമാനിക്കുന്നത് എനജിന് എന്ന് ചോദിച്ചാൽ ഇന്നും തനിക്ക് അറിയില്ല എന്ന് ആന്റണി പറയുന്നു.അത് ഒരു ഭാഗ്യമാണ് അദ്ദേഹത്തിന്റെ സ്വൊന്തം പ്രൊഡക്ഷൻ തുടങ്ങിയ മുതൽ തനിക്കും അതിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു എന്നും കൂടെ കൂടിയ അന്ന് മുതൽ വലിയ സ്ഥാനങ്ങൾ ആണ് ലഭിച്ചിരുന്നത് എന്നും അദ്ദേഹം പറയുന്നു.

തന്റെ സ്വൊന്തം പ്രൊഡക്ഷൻ എന്ന അവസ്ഥയിലേക്ക് പിന്നീട് എത്തിയതാണ്. സത്യത്തിൽ ഇന്ന് താനുള്ള ഒരു സ്ഥാനത്തേക്ക് താൻ എത്തിയതാണ് എന്ന് പറയില്ല എന്നെ അവിടേക്ക് അദ്ദേഹം എത്തിച്ചാണ്. സ്വന്തം സഹോദരനും ജ്യേഷ്ഠനും സാറുമൊക്കെയാണ് അദ്ദേഹം.ആന്റണിയോട് മോഹൻലാൽ ദേഷ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ -അദ്ദേഹതിന്റെ മുഖം നോക്കി അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളത് തനിക്ക് വായിക്കാനാകും എന്നാണ് ആന്റണി അതിനു മറുപടിയായി പറഞ്ഞിട്ടുള്ളത് ഇന്നേ വരെ അങ്ങനെ ഒരവസ്ഥ വന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS