Advertisement
Home MOVIES Malayalam ഹന്ന കിടന്നു കൊടുത്തിട്ടാണോ സിനിമയിൽ അവസരം ലഭിച്ചത് – അവതാരികയുടെ ചോദ്യത്തിന് നടി നൽകിയ മറുപടി....

ഹന്ന കിടന്നു കൊടുത്തിട്ടാണോ സിനിമയിൽ അവസരം ലഭിച്ചത് – അവതാരികയുടെ ചോദ്യത്തിന് നടി നൽകിയ മറുപടി. മറുപടി വീഡിയോയുമായി വീണ്ടും അവതാരിക

4277

കുറച്ചു ദിവസങ്ങൾക്ക് മുന്നേ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാനും നടി ഹന്നയും നായിക നായകന്മാരായി എത്തുന്ന ഡി എൻ എ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരിക ചോദിച്ച ചില ചോദ്യങ്ങൾ പരിധികൾ ലംഖിക്കുകയും നടി ഹനയും നായകൻ അക്ഷകരും ഇന്റർവ്യൂ മതിയാക്കി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

അഭിമുഖത്തിനിടെ അവതാരികയായ ശാലു ഹനയോടും അഷ്കർ നോടും ചോദിച്ച ഒരു ചോദ്യമാണ് മലയാള സിനിമയിൽ അവസരം കിട്ടുന്നത് കടന്നു കൊടുത്തിട്ടാണോ എന്ന്. അത് കേട്ട് ഇരുവരും വളരെ ഷോക്ക് ആവുകയാണ് ആദ്യം ഉണ്ടാകുന്നത് അതിനുശേഷം തനിക്ക് അത്തരത്തിലുള്ള ഒരു സാഹചര്യമുണ്ടായിട്ടില്ല എന്ന് അഷ്കർ പറയുകയുണ്ടായി താൻ ഹനയോടാണ് ചോദിക്കുന്നത് എന്ന് അവതാരിക ചോദ്യം ആവർത്തിച്ചുകൊണ്ട് പറയുന്നു.

അങ്ങനെയൊക്കെ സിനിമയിൽ നടക്കുന്നുണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെയൊന്നും അല്ല സിനിമയിലുള്ള കാര്യങ്ങൾ എന്ന് ആദ്യം വളരെ സൗമ്യമായി ഹന അതിന് മറുപടി പറയുന്നുണ്ട്. അതോടൊപ്പം തന്നെ എന്നോട് എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് ഹന്ന ചോദിക്കുന്നുണ്ട്. ഹന്ന അങ്ങനെയാണോ സിനിമയിൽ കയറിയത് എന്ന് അറിയാനാണ് താൻ ചോദിച്ചത് എന്ന് ആ പെൺകുട്ടി ആവർത്തിച്ചു പറയുകയാണ്. അതെന്താണ് അങ്ങനെ ചോദിക്കുന്നത് എന്ന് വീണ്ടും ചോദിക്കുന്നു. ഒരുപാട് പ്രേക്ഷകരുടെ ചോദ്യമാണ് അവതാരിക ശാലു പറയുന്നത്.

ADVERTISEMENTS
READ NOW  ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആ നടിയെ നായികയാക്കിയതിൽ മമ്മൂക്കയ്ക്ക് തന്നോട് പിണക്കമുണ്ടായിരുന്നു ഒഴിവാക്കാൻ പറഞ്ഞിരുന്നു- സംഭവം വെളിപ്പെടുത്തി ലാൽ ജോസ്.

അപ്പോൾ ഹന്ന തിരിച്ചു ചോദിക്കുന്നത് അങ്ങനെയാണോശാലു ഇവിടെ വരെ എത്തിയത് എന്ന് . താൻ ഇതുവരെയും ഒരു മൂവി ചെയ്തിട്ടില്ല എന്നും ഇതുവരെ അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്നും അവതാരിക പറയുന്നു. എല്ലാ മേഖലയിലും ഇത്തരത്തിൽ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഭാഗത്തുനിന്നും പലതരം മോശം സമീപനങ്ങൾ ഉണ്ടാകാറുണ്ട്. ആണുങ്ങളെയും പെണ്ണുങ്ങളെയും ചൂഷണം ചെയ്യാറുണ്ട് പക്ഷേ നിങ്ങൾ അങ്ങനെ കിടന്നു കൊടുത്തിട്ടാണ് അവസരം കിട്ടിയത് എന്നൊക്കെയുള്ള ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒരു വ്യക്തിയുടെ നേരെ ചോദിക്കുന്നത് മര്യാദ അല്ല എന്ന് അഷ്കർ അപ്പോൾ തന്നെ പറയുന്നുണ്ട്.

പബ്ലിക് ചാനലിൽ തന്റെ മുഖത്ത് നോക്കി ഞാൻ കിടന്നു കൊടുത്തിട്ടാണ് വന്നത് എന്നുള്ളത് ചോദ്യങ്ങൾ ഒട്ടും ഔചിത്യം ഉള്ളതല്ല യുക്തിപൂർവ്വം അല്ല എന്നാണ് ഹന രജി കോശി പറയുന്നത്ദൈവഭാഗ്യത്താൽ എനിക്ക് അങ്ങനെ ഒരു അവസ്ഥ ഇല്ല. എനിക്ക് സിനിമയില്ലെങ്കിലും ജീവിക്കാൻ എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബമുണ്ട് എന്ന് ഹന്ന പറയുന്നു. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എങ്കിലും താൻ അത്തരത്തിലുള്ള ഒരു കാര്യങ്ങൾക്കും ഇതുവരെ വഴങ്ങി കൊടുത്തിട്ടില്ല എന്നും അവതാരികയുടെ ചോദ്യം ശരിയല്ല എന്നും താരം അപ്പോൾ തന്നെ പറയുന്നുണ്ടായിരുന്നു.

അവതാരിക വീണ്ടും ചോദിക്കാണ് ഞാൻ ഹന്ന അങ്ങനെയാണോ എന്നല്ല ചോദിച്ചത് ഹനയ്ക്ക് അങ്ങനെ ആണോ അവസരം കിട്ടിയത് എന്നാണ് അവതാരിക വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നത്.

READ NOW  ഇതെന്താണ് ഈ കാണുന്നത്? ശ്രീലക്ഷ്മിയുടെ അന്യായ ഗ്ലാമർ വീഡിയോ പങ്ക് വെച്ച് റാം ഗോപാൽ വർമ്മ - രണ്ടു പേർക്കും തെറിയഭിഷേകം

അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചാൽ അത് മാന്യമായ ഒരു ചോദ്യമാണെന്നും അല്ലാതെ ഒരു വ്യക്തിയോട് കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത് എന്ന് ചോദിച്ചാൽ അത് ഒട്ടും മര്യാദയില്ലാത്ത ചോദ്യമാണെന്ന് വീണ്ടും അവതാരികയെ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവതാരിക തന്റെ ചോദ്യത്തിൽ വീണ്ടും വീണ്ടും ഉറച്ചു നിൽക്കുകയാണ് ചെയ്യുന്നത്.

താൻ അങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പ്രധാനകാരണം കുറെ നേരമായി തന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനെല്ലാം മറുപടി പറയുന്ന അഷ്കർ ആണ്. ഒരുതരത്തിലുള്ള മറുപടിയും ഹന്ന പറയുന്നില്ല എന്നാണ് അവതാരിക പറയുന്നത്. അങ്ങനെ ഹന റിയാക്ട് ചെയ്യാതെ ഇരിക്കുന്ന കണ്ടപ്പോൾ തീർച്ചയായും അവസരം ലഭിച്ചത് കിടന്നു കൊടുത്തിട്ടാണോ എന്ന് താൻ കരുതി എന്നും അതുകൊണ്ടാണ് ചോദ്യം ചോദിച്ചത് ഒരു മര്യാദയും ഇല്ലാതെ അവതാരിക പറയുന്നുണ്ട്.

ആ ചോദ്യത്തോടെ ഹന്ന പൊട്ടിത്തെറിക്കുകയാണ് അത്തരത്തിലുള്ള വൃത്തികെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാത്തത് എന്റെ മര്യാദ കൊണ്ടാണ് എന്നാണ് താരം പറയുന്നത്

അതേപോലെ ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ് ഇത്തരത്തിലുള്ള മോശം ചോദ്യങ്ങൾ ഇതിലൂടെ ചോദിക്കുന്നത് മര്യാദയല്ല അത് തന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന രീതിയിലാണ് താൻ ചോദിക്കുന്നത് എന്നും ആവർത്തിച്ചു ഹന്ന പറയുന്നുണ്ട്. കുറച്ചെങ്കിലും അന്തസ്സ് വേണം എങ്കിലേ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ ആവൂ എന്ന് ഹന്ന ആവർത്തിച്ച് അവതരികയോട് പറയുന്നു.

READ NOW  ഈ തള്ള എപ്പോഴും കൂടെ കാണുമോ? അന്ന് ലാൽ ചോദിച്ചു- മോഹൻലാലിനെ കുറിച്ച് വല്യമ്മ തന്ന മുന്നറിയിപ്പ് - ഭാഗ്യ ലക്ഷ്മി പറഞ്ഞത്.

എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ മിണ്ടാതിരുന്നിട്ട് താൻ ഇൻഡിപെൻഡാണ് എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല എന്നും അവതാരിക ശാലു അതീവ ദേഷ്യത്തോടെ പറയുന്നുണ്ട്. നിങ്ങൾക്ക് റീച്ച് കിട്ടാൻ വേണ്ടിയാണ് എന്നെ ഇങ്ങനെ താറടിക്കുന്നത് എന്നും ഹന്ന ചോദിക്കുന്നുണ്ട്. അപ്പോൾ ഇങ്ങനെ ഒരു ഹെഡ്‍ലൈനും കൊടുത്തു വിട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് റീച് കിട്ടുമല്ലോ എന്നാണ് നടിഹന വീണ്ടും ചോദിക്കുന്നത്.

താൻ ചോദിച്ച ചോദ്യത്തിന്റെ തെറ്റ് അല്ലെങ്കിൽ തൻ്റെ ചോദ്യത്തിന്റെ ഔചിത്യം ഇല്ലായ്മ എന്താണെന്ന് ഇതുവരെയും മനസ്സിലാകാത്ത അവസ്ഥയാണ് അവതാരിക ശാലുവിന് അഭിമുഖത്തിലുടനീളം നമ്മൾ കാണുന്നത് . ‘ ശാലുവിനെ കുറിച്ച് ഇത്തരത്തിൽ ഒരു ചോദ്യം താൻ തിരിച്ചു ചോദിച്ചാൽ കിടന്നു കൊടുത്തിട്ടാണ് ഇവിടം വരെ എത്തിയെന്ന് ചോദിച്ചാൽ എന്ത് പറയുന്നു ഹന്നയും തിരിച്ചു ചോദിക്കുന്നുണ്ട്.

അതോടെ ശാലുവും പൊട്ടിത്തെറിക്കുകയാണ് താൻ അങ്ങനെയല്ല എന്ന് തനിക്ക് ധൈര്യമായിട്ട് ഉറച്ചു പറയാൻ പറ്റും ചോദ്യം ചോദിക്കുമ്പോൾ അതിന് മറുപടി പറയും എന്നൊക്കെയാണ് ശാലു പറയുന്നത് ചോദ്യങ്ങൾ പരിധി വിട്ടതോടെ രൂക്ഷമായ പ്രതികരണങ്ങൾ ഇരുവരുടെയും ഭാഗത്തു നിന്ന് ഉണ്ടാവുകയും അത് ഒരു തർക്കമാവുകയും ചെയ്യുന്നു.

ഇത്രയും ചീപ്പ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്തിനാണ് എന്നും ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ നീ അങ്ങനെയാണ് എന്ന് അവിടെ വ്യക്തമാകുന്നതെന്നും ഹന്ന അവതാരികയോട് പറഞ്ഞിട്ടാണ് അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത്.

ADVERTISEMENTS