മോഹൻലാലിനെയാണ് ആദ്യം ബിഗ് ബോസ് പുറത്താക്കേണ്ടത് -പറയുന്നത് പൊട്ടത്തരം- ഫിറോസ് ഖാൻ; പറയുന്ന കാരണം ഇത്

210

ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിൽ തുടങ്ങിയത് മുതൽ ഷോയുടെ അവതാരകനായി എത്തിയ ആൾ ആണ് മോഹൻലാൽ. ഷോയിൽ മത്സരാർത്ഥികളെ നിയന്ത്രിക്കുന്നതിനും അവരുടെ തെറ്റുകൾ ചൂണ്ടികാട്ടി പലപ്പോഴും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശനം നടത്താറുമുണ്ട്. ഇടയ്ക്ക് പലപ്പോഴും കയ്യാങ്കളിയിലേക്ക് പോകുമ്പോൾ മോഹൻലാൽ എത്തി മത്സരാർത്ഥികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നത് നമ്മുക്ക് കാണാം.

എന്നാൽ അദ്ദേഹം പലപ്പോഴും പറയുന്ന കാര്യങ്ങളിൽ പലരും വിമർശനം ഉന്നയിച്ചു രംഗത്തെത്തിയിട്ടുണ്ട്. പലപ്പോഴും മോഹൻലാൽ തന്റെ വ്യക്തി പ്രഭാവത്തെ ഇത്തരം ഒരു ഷോയ്ക്ക് വേണ്ടി തരം താഴ്ത്തിക്കളയരുത് എന്ന രീതിയിൽ പലരും വിമർശിക്കാറുമുണ്ട്. അദ്ദേഹം ഈ ഷോയുടെ ഭാഗമാകുന്നതിനെ അദ്ദേഹത്തിന്റെ ആരാധകരിൽ ഒരു വിഭാഗത്തിന് എതിർപ്പ് പലപ്പോഴും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാവുന്നതാണ്.

ADVERTISEMENTS
   

ഇപ്പോൾ സമാനതകളില്ലാദി ഒരു മുൻ മത്സരാർത്ഥി തന്നെ മോഹൻലാലിനെ രൂക്ഷമായ ഭാഷയിൽ വിമര്ശിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിൽ ഇന്നേ വരെ ഒരു മല്സരാര്ഥിയും മോഹൻലാലിനെതിരെ സംസാരിച്ചിട്ടില്ല. എന്നാൽ കീഴ്വഴക്കങ്ങൾ മാറ്റിയെഴുതി മുൻ സീസണിലെ മല്സരാര്ഥിയായ ഫിറോസ് ഖാൻ രൂക്ഷമായ ഭാഷയിൽ അദ്ദേഹത്തെ ഇപ്പോൾ വിമര്ശിച്ചിരിക്കുകയാണ്. മോഹൻലാൽ പലപ്പോഴും വന്നു പറയുന്നത് വെറും പൊട്ടത്തരം ആണെന്നും അദ്ദേഹത്തെയാണ് ആദ്യം ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കേണ്ടത് എന്നും നടനും അവതാരകനുമായ ഫിറോസ് ഖാൻ പറയുന്നു.

READ NOW  'ആങ്ങള റോളില്‍ കൂടെ നടന്ന് അവളെ കയറിപിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്'; വിനായകൻ പറഞ്ഞ ഓരോ കാര്യങ്ങളെയും എടുത്തു പറഞ്ഞു പിന്തുണച്ചു ജോമോൾ ജോസഫ് അന്ന് പറഞ്ഞത്.

ബിഗ് ബോസ്സിൽ മൂന്നാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായാണ് ഫിറോസ് ഖാനും ഭാര്യയായിരുന്ന സജ്നയും എത്തിയത്. എന്നാൽ ഇരുവരും മോശം പെരുമാറ്റത്തിന്റെ പേരിൽ ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ഇപ്പോൾ ഫിറോസ് ഖാൻ മോഹൻലാലിനെ വിമർശിച്ചു കൊണ്ട് പറയുന്നത് ഇതാണ് . മോഹൻലാൽ പറയുന്നത് എല്ലാം ശരിയാണ് എന്ന് തനിക്ക് അഭിപ്രായമില്ല അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരു പക്ഷേ ഇഷ്ട്ടപ്പെടില്ലായിരിക്കാം എങ്കിലും അദ്ദേഹം പലപ്പോഴും പറയുന്നത് മുഴുവൻ പൊട്ടത്തരം ആണ് . റോക്കിയോട് ഇടിക്കാൻ പറഞ്ഞത് അദ്ദേഹമാണ് അപ്പോൾ അദ്ദേഹവും പ്രതിയാണ് ബിഗ് ബോസ് മോഹൻലാലിനെയും എടുത്തു കളയണം ആരാധകർക്ക് ഇഷ്ടപ്പെട്ടില്ലെലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ് ഞാൻ പറയും എന്നും അദ്ദേഹം പറയുന്നു.

മോഹൻലാലിനെയും അദ്ദേഹത്തിന്റെ വർക്കുകളും ഒക്കെ തനിക്ക് ഇഷ്ടമാണ് അതുകൊണ്ടു അദ്ദേഹം ചെയ്യുന്നത് എല്ലാം ശരിയാണ് ഏന് പറയില്ല. ആദ്യം ബിഗ് ബോസ്സിൽ നിന്ന് പുറത്താക്കേണ്ടത് അദ്ദേഹത്തെയാണ്. അങ്ങനെ ചെയ്താൽ താൻ ബിഗ് ബോസിന് ഒരു സല്യൂട്ട് നൽകുമെന്നും ഫിറോസ് പറയുന്നു. തന്റെ അനുഭവത്തിൽ ബിഗ് ബോസ് ഷോ വളരെ റിയൽ ആയുള്ള ഒരു ഷോ ആണ്. ഒട്ടും തന്നെ സ്ക്രിപ്റ്റ് ഇല്ലാതെ റിയൽ ആയി കാണിക്കുന്ന ഒരു ഷോ ആണ് എന്നും ഫിറോസ് ഖാൻ പറയുന്നു. അവതാരകനും നടനും മോഡലുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ഫിയ്‌റോസ് ഖാൻ. മുൻ സീസണിലെ മികച്ച മത്സരാർത്ഥികൾ ആയിരുന്നു അദ്ദേഹവും ഭാര്യ സജ്നയും. ഇരുവരും അടുത്തിടെ വിവാഹ മോചിതരാവുകയും അക്കാര്യം സോഷ്യൽ മീഡിയ വഴി തുറന്നു പറയുകയും ചെയ്തിരുന്നു.

READ NOW  സാർ എന്നിൽ നിന്ന് അഭിനയമല്ലാതെ വേറൊന്നും പ്രതീക്ഷിക്കരുത് താൻ അന്ന് തുറന്നു പറഞ്ഞു -ബിഗ് ബഡ്ജറ്റ് തമിഴ് സിനിമയിൽ അവസരം നഷ്ടമായതിനെ കുറിച്ച് രക്ഷ പറഞ്ഞത്.
ADVERTISEMENTS