മോഹൻലാലോ ജിത്തു ജോസഫോ അല്ല, അനശ്വര രാജൻ മാത്രം…! നേര് എന്ന സിനിമ അനശ്വരയുടെ മാത്രം ചിത്രം.

1890

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ മോഹൻലാൽ ഒരു തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി മലയാളി പ്രേക്ഷകർ എല്ലാവരും കാത്തിരുന്നത്. ഒരുപാട് വർഷങ്ങൾക്കുശേഷം മലയാളത്തിൽ എത്തുന്ന ഒരു മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയായിരുന്നു ഈ ചിത്രത്തിന് ഏറ്റവും പ്രധാനമായി ഉണ്ടായിരുന്നത് മറ്റൊന്ന് ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടായിരുന്നു. വളരെ വേഗം തന്നെ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്തത്

ചിത്രം റിലീസായി രണ്ടുദിവസം പിന്നിടുമ്പോഴും എല്ലായിടത്തുനിന്നും പോസിറ്റീവ് റിവ്യൂ മാത്രമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ തിരിച്ചുവരവ് എന്നും ഒരു ഡീസന്റ് ത്രില്ലർ എന്നുമൊക്കെ പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ ആളുകളും പറയുന്നത് ചിത്രത്തിലെ മറ്റൊരു താരത്തെ കുറിച്ചാണ് അത് മറ്റാരുമല്ല ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അനശ്വര രാജനെ കുറിച്ചാണ്.

ADVERTISEMENTS
READ NOW  അന്നവർ അച്ഛന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അങ്ങനെ പെരുമാറിയത് - അത്തരക്കാരെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് വിജയ് യശുദാസ്

ഈ ചിത്രം അനശ്വരാ രാജന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഇത് മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും ചിത്രമല്ല എന്നും ഇത് അനശ്വര രാജന്റെ ചിത്രമാണ് എന്നുമാണ് പലരും കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

മോഹൻലാലിനെ പോലെയുള്ള ഒരു ആക്ടറിന്റെ ഒപ്പം എത്രയും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സാധിക്കുക എന്നു പറയുന്നത് അനശ്വരയെ പോലെയുള്ള ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ് എന്നും പലരും പറയുന്നുണ്ട്.

ആസാമാന്യ അഭിനയവും ഡയലോഗ് ഡെലിവറിയും ആയിരുന്നു അനശ്വരയുടെ പ്രത്യേകത എന്നും പലരും പറയുന്നുണ്ട്. സിനിമ കണ്ടവരെല്ലാം ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ് എന്താണ് മോളെ നീ ചെയ്തു വച്ചിരിക്കുന്നത്. ഇത് അനശ്വരയുടെ സിനിമയാണെന്ന് ഒറ്റവാക്കിൽ പറയാം. മൂന്നുപേരും അനശ്വര കഴിഞ്ഞിട്ട് മാത്രമാണ് ഉള്ളത്. നിലവിൽ മലയാളത്തിൽ വളരെയധികം കാലിബറുള്ള ഉയർന്നു വരാൻ സാധ്യതയുള്ള നടിയും അനശ്വര രാജനാണ് എന്നും പലരും അവകാശപ്പെടുന്നുണ്ട്.

READ NOW  ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ കിടക്കേണ്ടി വരും തന്റെ ബന്ധങ്ങളെ കുറിച്ച് കനി കുസൃതി പറയുന്നത്

വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും മികച്ച ഒരു പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത് ഒരു വലിയ വിജയം തന്നെയാണെന്ന് പറയാതെ വയ്യ. ആദ്യ ചിത്രമായ ഉദാഹരണം സുജാത എന്ന ചിത്രം മുതൽ തന്നെ തന്റെ പ്രകടനം എത്ര മികച്ചതാണ് എന്ന് അനശ്വര തെളിയിച്ചു തന്നതുമാണ്. ഏതു കഥാപാത്രം കൈകളിലേക്ക് ലഭിച്ചാലും അത് മനോഹരമാക്കാനുള്ള കഴിവ് അതാണ് ഒരു നടിക്ക് വേണ്ടത്. അത് ആവശ്യത്തിൽ കൂടുതൽ താരത്തിനുണ്ട് എന്നും പലരും പറയുന്നു.

ADVERTISEMENTS