ഞാൻ സിനിമ കരിയർ അവസാനിപ്പിക്കുന്നു എനിക്ക് ഈ രോഗമാണ് – ആർക്കും ഒരു ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ല അൽഫോൺസ് പുത്രൻ.

37520

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യ ആകെ കീഴടക്കിയ സംവിധായകനാണ് അൽഫോൺസ് പുത്രൻ. പ്രേമത്തിന് മുൻപ് അൽഫോൺസ് ഒരുക്കിയ നേരവും വലിയ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം വലിയ പ്രതീക്ഷയോടെ അല്ഫോണ്സിന്റെ ഒരു സിനിമയ്ക്കായി ആരാധകർ കാത്തിരുന്നു എങ്കിലും വർഷങ്ങളോളം അദ്ദേഹം സിനിമ ചെയ്യാതിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് അദ്ദേഹം സിനിമ ചെയ്യാതിരുന്നത് എന്ന് അന്ന് ചില റിപോർട്ടുകൾ വന്നിരുന്നു. പിന്നീട് വളരെ ക്ഷീണിതനായ അൽഫോൻസിനെ കാണാൻ ഇടയായത്.

അൽഫോൺസ് പുത്രൻ അവസാനമായി ചെയ്ത ചിത്രമാണ് പ്രിത്വിരാജ് നയൻ‌താര കൂട്ടുകെട്ടിൽ പിറന്ന ഗോൾഡ്. വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും ചിത്രം വേണ്ട വിജയം നേടിയില്ല. ഡാൻസ് കൊറിയോഗ്രാഫർ സാൻഡിയെ നായകനാക്കി ഗിഫ്റ് എന്ന ഒരു തമിഴ് ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് അൽഫോൺസ് പുത്രൻ. എന്നാൽ അതിനിടയിലാണ് താൻ സിനിമ കരിയർ അവസാനിപ്പിക്കുകയാണ് തനിക്ക് മറ്റു മാർഗമില്ല എന്ൻ തരത്തിൽ അദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്ക് വെക്കുന്നത്.

ADVERTISEMENTS
   

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴിലും അൽഫോൺസ് പുത്രൻ പ്രശസ്തനാണ്. തമിഴ് മാധ്യമങ്ങളും വളരെ ഞെട്ടലോടെയാണ് ഈ വാർത്ത പങ്ക് വെച്ചത്.

ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അൽഫോൺസ് പുത്രൻ ഒരു പോസ്റ്റ് പങ്ക് വച്ചത്. ഞാൻ എന്റെ സിനിമ, തീയറ്റർ കരിയർ അവസാനിപ്പ്പിക്കുകയാണ്. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്നു ഞാൻ ഇന്നലെ സ്വയം കണ്ടെത്തിയിരിക്കുന്നു. ജീവിതത്തിൽ ആർക്കും ഒരു ഭാരമാകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും ചിലപ്പോൾ ഒറ്റിറ്റി വരെ ഷോർട്ട് ഫിലിമുകളും ഗാനങ്ങളും വിഡിയോകളുമൊക്കെ ചെയ്യുന്നത് തുടരും. സിനിമ ഉപേക്ഷിക്കാൻ മനസുണ്ടായിട്ടല്ല മറ്റൊരു വഴിയുമില്ലാത്തതിനാലാണ്. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആർക്കും നൽകാൻ കഴിയാത്തതു കൊണ്ടാണ്. ആരോഗ്യം മോശമാകുമ്പോൾ സിനിമയിൽ ഇന്റർവെൽ പഞ്ചുകൾ വരുന്നത് പോലെ ജീവിതത്തിലും ചിലത് സംഭവിക്കും അൽഫോൺസ് പുത്രൻ കുറിക്കുന്നു.

ആരോഗ്യമുള്ളതായി ഇരിക്കാന്‍ കഴിയാത്തതില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു , എന്താണ് കാരണം എന്നെനിക്കറിയില്ല . എനിക്ക് ഇത് ചെറുപ്പം മുതലുള്ള  പ്രശ്നമാണ് എന്നാണ് ഓട്ടിസത്തെ കുറിച്ച്  മനസിലാക്കിയ മുതല്‍ ഞാന്‍ ചിന്തിക്കുന്നത് . അതുകൊണ്ടാകാം സിനിമകളില്‍ ഇത്ര കാലതാമസമുണ്ടാകുന്നത്. പക്ഷെ നിങ്ങളെ സന്തോഷിപ്പിക്കുന്നത് ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല എന്നും വളരെ വികാര ഭരിതമായ തന്റെ പോസ്റ്റില്‍ അല്‍ഫോന്‍സ്‌ പുത്രന്‍ പറയുന്നു.

പോസ്റ്റ് വളരെ പെട്ടന്ന് വൈറലായതോടെ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌  ഡൌൺ ചെയ്തിരിക്കുകയാണ്. പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിങ്ങൾ സ്വയം രോഗനിര്ണയം നടത്താതെ ഒരു ഡോക്ടറെ കാണാൻ പലരും ഉപദേശിക്കുന്നുണ്ട്. നിങ്ങളെ സിനിമയ്ക്ക് വേണം ഉറപ്പായും ശക്തമായി തിരികെ വരും എന്നൊക്കെ ആരാധകർ ആത്മവിശ്വാസം നൽകുന്ന കമെന്റുകൾ പങ്ക് വെക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ ആശയവിനിമയത്തെയും പെരുമാറ്റത്തെയും ബാധിക്കുന്ന തലച്ചോറിന്റെ ഒരു വികസന വൈകല്യമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഏത് പ്രായത്തിലും ഓട്ടിസം രോഗനിർണയം നടത്താമെങ്കിലും, ഇത് സാധാരണയായി കുട്ടിക്കാലത്ത് നിർണ്ണയിക്കപ്പെടുന്നു. എഎസ്‌ഡി ഉള്ള ആളുകളുടെ പഠന, ചിന്ത, പ്രശ്‌നപരിഹാര കഴിവുകൾ ഉയർന്ന തലത്തിൽ കഴിവുള്ളവർ എന്നത് മുതൽ കടുത്ത വെല്ലുവിളി നേരിടുന്നവർ വരെയാകാം. ASD ഉള്ള ചില ആളുകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം സഹായം ആവശ്യമാണ്; മറ്റുള്ളവർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയും.

ADVERTISEMENTS