താങ്കളുടെ കഥകളൊന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്: രഞ്ജിത്തിനെ പിന്തുണച്ചെത്തിയ പദ്മകുമാറിന് കിടിലൻ മറുപടിയുമായി ആലപ്പി അഷ്‌റഫ്

0

കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത് ആറാം തമ്പുരാൻ ഷൂട്ടിംഗ് സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണി കൃഷ്ണനെ തല്ലി താഴെയിട്ടു എന്ന സംവിധായകൻ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രഞ്ജിത്തിനെ പിന്തുണച്ചു കൊണ്ട് സംവിധായകൻ എം പദ്മകുമാറും രംഗത്തെത്തിയിരുന്നു. സിനിമ കുറഞ്ഞു വരുമ്പോൾ ചില സംവിധായകർ അവരുടെ യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സിനെ കൂട്ടാനും വാർത്തകളുടെ ലൈം ലൈറ്റിൽ നിൽക്കാനുമായി കാണിക്കുന്ന തറ വേലകളിൽ ചിലതു മാത്രമാണ് ഇത് എന്ന പദ്മകുമാറിന്റെ ആരോപണത്തിന് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ് രൂക്ഷമായ ഭാഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ്.

താൻ പറയുന്നതിനെ ശരി വക്കുക മാത്രമാണ് പദ്മകുമാർ ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. രഞ്ജിത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ അതിരു കടന്ന സംസാരത്തെ തിരുത്തുകയായിരുന്നു എന്ന പദ്മകുമാറിന്റെ ന്യായീകരണത്തിനു; ഒടുവിൽ ഉണ്ണികൃഷ്ണനെ പോലെ ഒരു വയോധികനെ തിരുത്താൻ മാത്രം താന്കളുടെ ഗുരുവായ രഞ്ജിത് ആര് ഏഴാം തമ്പുരാനോ എന്നും ആലപ്പി അഷ്‌റഫ് ചോദിക്കുന്നു.

ADVERTISEMENTS
   

പദ്മകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്

ഗുരുവിനെ വെള്ള പൂശാൻ താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത ഓർമ്മിക്കുക എന്നും അദ്ദേഹം പറയുന്നു. തനിക്ക് ലൈം ലൈറ്റിൽ നില്ക്കാൻ പദ്മകുമാറിന്റെ മ്ലേച്ഛമായ ചിത്രകഥകൾ മാത്രം മതി എന്നും ആലപ്പി അഷ്‌റഫ് ഓർമ്മിപ്പിക്കുന്നു. അത് കൂടാതെ ഗുരുവിനെ വെള്ള പൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമെന്റ് വേണ്ടി വരുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഗുരു മാത്രമല്ല ശിഷ്യനും മോശമല്ലന്നു തനിക്കറിയാമെന്നും ആ കഥകൾ തനെ കൊണ്ട് പറയിപ്പിക്കരുത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

അടികൊണ്ട ഒടുവിലാൽ ഇപ്പോഴും കുറ്റക്കാരനോ…?
പത്മകുമാറിൻ്റെ വെള്ളപൂശലിനുള്ള മറുപടി
അൻപതു വർഷത്തിലേറേയായി ഈ രംഗത്തുള്ള വ്യക്തിയാണ് ഞാൻ.
അനാവശ്യമായി അപവാദങ്ങൾ പ്രചരിപ്പിക്കക എന്നത് എന്റെ ശീലമല്ല.
എന്നെ അറിയുന്ന ആരും അതു വിശ്വസിക്കുകയുമില്ല.
എൻ്റെ കണ്ണുകളെ ഞാൻ വിശ്വസിക്കരുതെന്നാണോ
താങ്കൾ പറയുന്നത്.
താങ്കൾ എത്ര കല്ലുവെച്ച നുണ വിശ്വാസ്യയോഗ്യമായി അവതരിപ്പിച്ചാലും
സത്യത്തിന്റെ ഒരു കണികയെങ്കിലും അവക്കിടയിൽ ഒളിച്ചിരിപ്പുണ്ടാവും എന്ന വസ്തുത
ഓർമ്മിക്കുക..
ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ പറഞ്ഞ സംഭവം മറ്റൊരു തരത്തിൽ ആവർത്തിക്കുകയാണ് താങ്കൾ ചെയ്തിട്ടുള്ളത്.
” സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കൽ കൈയ്യാങ്കളിയോളം എത്തി
“കരണകുറ്റിക്ക്‌
അടികൊടുക്കൽ ” ഒഴിവാക്കി വെള്ളപൂശി.
അതിനെ നിസ്സാരവൽക്കരിക്കാൻതാങ്കൾക്ക് കഴിയുമായിരിക്കും കാരണം
” കരണം പുകഞ്ഞത് ” താങ്കളുടെതല്ലല്ലോ…?
താങ്കളുടെ വരികൾ :
” സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും “
ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്…. ഏഴാം തമ്പുരാനോ….?
ഒടുവിലാൻ സഭ്യതയുടെ ഏത് അതിരുകളാണ് ഭേദിച്ചത്..? അതൊന്നു വ്യക്തമാക്കാമോ…?
“എൻറെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ് “- ഇതു താങ്കളുടെ വരികളാണ്..
ഒന്നുകൂടി വായിച്ചുനോക്കൂ.. എത്ര മ്ലേച്ഛമാണ് ഈ വരികൾ എത്ര അപഹാസ്യമാണ് താങ്കളുടെ വാക്കുകൾ
” ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും ” എന്നു വെച്ചാൽ ഇനി ഏതറ്റംവരെ അയാൾ പോകണം…. ( ❓ )
രഞ്ജിത്തിന്റെ ഔദാര്യം ആവോളം പറ്റിയിട്ടുണ്ട് താങ്കൾ എന്നെനിക്കറിയാം ആദ്യമായി സംവിധായകകുപ്പായാമണിഞ്ഞ
” അമ്മക്കിളിക്കൂട് ” തൊട്ടു അങ്ങിനെ പലതും അതിന് അയാൾ ചെയ്ത എന്തും ന്യായീകരിക്കുമെന്ന താങ്കളുടെ ഈ വാക്കുകളിലൂടെ സ്വയം അപഹാസ്യനാകുകയാണെന്ന് താങ്കളെന്ന് അറിയുക.
” സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾ ” —- ഒരു കാര്യം മനസ്സിലാക്കുക താങ്കളുടെ മാത്രം മ്ളേച്ചമായ ചിത്രകഥകൾ മാത്രംമതി ചാനലിന്
റേറ്റ്ക്കൂട്ടൻ ‘
സിനിമ ചെയ്യാത്തവർക്ക് പ്രതികരണശേഷി പാടില്ല എന്ന താങ്കളുടെ കണ്ടെത്തൽ അപഹാസ്യമാണ്.
ഏറ്റവും കൗതുകം തോന്നിയത് താങ്കളുടെ ഈ വാക്കുകളാണ്
” ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നതെന്ന് “
പത്മകുമാർ ഈ “സാംസ്കാരിക കേരളം ” എന്ന വാക്കൊക്കെ ഉച്ഛരിക്കാൻ താങ്കളെ പോലെ ഒരാൾക്ക്, അതും ആൺ പെൺ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്ന താങ്കളെ പോലെയുള്ളവർക്ക് എന്ത് യോഗ്യതയാണുള്ളത് എന്ന് ജനം വിലയിരുത്തട്ടെ…
ആറാം തമ്പുരാന്റെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണനും രഞ്ജിത്തും തമ്മിൽ നിർദോഷമായ ഒരു തമാശയുടെ പേരിൽ കയ്യാങ്കളിയുടെ വക്കോളാം എത്തി എന്ന് സ്വയപ്രഖ്യാപിത ശിഷ്യൻ തന്നെ സമ്മതിക്കുന്നു.
ആ സെറ്റിൽ അങ്ങനെ ഒരു പ്രശ്നംസംഭവിച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്ന പദ്മകുമാറിന്റെ ഗതികേടിൽ തികഞ്ഞ സഹതാപം മാത്രം.
സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ്‌ വേണ്ടി വരുമെന്ന് ഓർമ്മ പെടുത്തുന്നു.
( ഗുരു മാത്രമല്ല ശിഷ്യനും ഒട്ടും പുറകിലല്ല എന്നെനിക്കറിയാം ആ കഥകളൊന്നും എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ താങ്കൾ )

ADVERTISEMENTS