
മലയാള സിനിമയിലെ വില്ലൻ കഥാപാത്രങ്ങൾക്ക് പൗരുഷത്തിന്റെ പുതിയ മുഖം നൽകിയ ക്യാപ്റ്റൻ രാജു, ജീവിതത്തിൽ നേരിട്ട വേദനിപ്പിക്കുന്ന ഒരനുഭവം ഓർത്തെടുത്ത് സംവിധായകൻ ആലപ്പി അഷറഫ്. നടൻ മുകേഷ് ഒരിക്കൽ പറഞ്ഞ കെട്ടുകഥ ക്യാപ്റ്റൻ രാജുവിനെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത്. സിനിമയിലെ സൗഹൃദങ്ങൾക്കപ്പുറം, സഹപ്രവർത്തകരിൽ നിന്നുപോലും നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
ജീവിതത്തിൽ സ്ത്രീകളുമായി മോശമായ ഇടപെടലോ മദ്യപാനമോ സിഗരറ്റ് വലിയോ പാരവെയ്പോ ഒന്നും തന്നെ ഇല്ലാതിരുന്ന വ്യക്തിയാണ് ക്യപ്റ്റൻ രാജു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കുറിച്ച് അത്തരം കഥകൾ ഒന്നും ഉണ്ടാക്കാൻ സാധിക്കാത്ത കൊണ്ട് ചിലർ മറ്റുള്ള രീതിയിലുള്ള കഥകൾ ഉണ്ടാക്കി വിട്ടത്. ചില വില്ലൻ നടൻമാർ രഹസ്യമായി പറഞ്ഞു ചിരിക്കുന്നത് താൻ കണ്ടിട്ടുണ്ട് അദ്ദേഹം മിലിട്ടറി ക്യാപ്റ്റൻ അല്ല അദ്ദേഹം ഏതോ ഫുട്‍ബോൾ ടീമിന്റെ ക്യാപ്റ്റൻ ആണെന്ന്. പക്ഷേ അതിലും അദ്ദേഹത്തെ വേദനിപ്പിച്ചത് നടൻ മുകേഷിന്റെ ഒരു കഥയാണ്. സോഷ്യൽ മീഡിയ ഇല്ലാത്ത ആ കാലത്തു മുകേഷിന്റെ കഥകൾക്ക് വലിയ പ്രചാരം ആയിരുന്നു. പലരെ കുറിച്ചും മുകേഷ് വെറുതെ ഇല്ലാക്കഥകൾ ഇറക്കാറുണ്ട്. അത്തരത്തിൽ മുകേഷ് ക്യാപ്റ്റൻ രാജുവിനെ കുറിച്ച് ഒരു കഥ പറഞ്ഞുണ്ടാക്കി ആ കഥ ഇങ്ങനെ
സംഭവം ഇങ്ങനെ, ഒരു ദിവസം പുലർച്ചെ എറണാകുളത്തു നിന്ന് തിരുവന്തപുരത്തേക്ക് കാറിൽ പോവുകയായിരുന്നു നടൻ ക്യാപ്റ്റൻ രാജു,അദ്ദേഹത്തിന്റെ കാറിനു മുന്നിൽ പോയ ഒരു പാഴ്സൽ സർവീസ് വാഹനത്തിൽ നിന്ന് വീണുപോയ ഒരു പാസ്സ്ൽ അദ്ദേഹം കണ്ടു അത് അവർ അറിയാതെ വീണതാണ് എന്ന് കരുതിഅദ്ദേഹം അത് എടുത്തു തന്റെ കാറിൽ വച്ചു തന്റെ വണ്ടി വേഗം വിടാൻ ആവശ്യപ്പെടുകയും ചെയ്തു ആദ്യം പാസ്സ്ൽ വീണത് അരൂരിൽ വച്ചായിരുന്നു ,തുറവൂർ എത്തിയപ്പോൾ ആ വണ്ടിയിൽ നിന്നും വീണ്ടും ഒരു പാസ്സ്ൽ വീണു അതം അദ്ദേഹം എടുത്തു കാറിൽ വച്ച് വണ്ടിയുടെ പിന്നാലെ പാഞ്ഞു വണ്ടിയെ ഓവർ റെയ്ക്ക് ചെയ്തു നിർത്തി പാസ്സ്ൽ അവരെ തിരികെ ഏൽപ്പിച്ചു , എന്നാൽ അപ്പോൾ അപ്പോൾ വണ്ടിക്കാർ പറഞ്ഞത് സാരിതു എന്നാ പണിയ ചെയ്തേ .അത് പത്രക്കെട്ടുകൾ ആണ് അത് അവിടെ ഡെലിവറി ചെയ്തതാണ് .അതിനി സാറ് തന്നെ തിരികെ കൊണ്ട് പോയി കൊടുക്കണം എന്ന് . എന്നാൽ ഇത് പൂർണ്ണമായും മുകേഷിന്റെ ഭാവനയിൽ വിരിഞ്ഞ ഒരു നുണക്കഥയായിരുന്നുവെന്ന് ആലപ്പി അഷറഫ് പറയുന്നു.

“ഈ സംഭവം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. താൻ ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യനാകേണ്ടി വന്നതിൽ അദ്ദേഹം ഏറെ ദുഃഖിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു . വർഷങ്ങൾക്ക് ശേഷം ഇതേ കഥ ഒരു സിനിമയിൽ തമാശയായി ഉപയോഗിച്ചതും അദ്ദേഹത്തിന് കൂടുതൽ ആഘാതമായി,” ആലപ്പി അഷറഫ് പറഞ്ഞു. അക്കാലത്തു മുകേഷിന് അദ്ദേഹത്തിന്റെ മുന്നിൽ വരാൻ വല്ലാത്ത ഭയമായിരുന്നു എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോഴും ക്യാപ്റ്റൻ രാജു ആരോടും പകയോ വിദ്വേഷമോ കാണിച്ചിരുന്നില്ല. “മുകളിൽ ഒരു ശക്തിയുണ്ട്, അവർ എല്ലാം കാണുന്നുണ്ട്. കർമ്മഫലം എന്നൊന്നുണ്ട്, അത് ചെയ്തവർ അനുഭവിക്കും. പലരും അനുഭവിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്,” എന്ന് ക്യാപ്റ്റൻ രാജു തന്നോട് പറഞ്ഞതായി അഷറഫ് ഓർക്കുന്നു. ആഴത്തിലുള്ള ഈശ്വരവിശ്വാസമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്.
സിനിമാ ലോകത്ത് അപൂർവ്വമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു ക്യാപ്റ്റൻ രാജു. ഏഷണി, പരദൂഷണം, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ അദ്ദേഹത്തിന് അന്യമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്ന അദ്ദേഹം, പ്രതിസന്ധി ഘട്ടങ്ങളിൽ സഹപ്രവർത്തകരെ സഹായിക്കാനും മടികാണിച്ചില്ല.
ഒരിക്കൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോൾ സിനിമാ രംഗത്തെ പല സുഹൃത്തുക്കളെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. ഒടുവിൽ സഹായഹസ്തവുമായി എത്തിയത് മോഹൻലാൽ ആയിരുന്നു. പണം തിരികെ നൽകുമ്പോൾ പലിശ നൽകുമെന്ന് പറഞ്ഞപ്പോൾ, “ഞാനൊരു പലിശക്കാരനല്ല, എന്റെ ജ്യേഷ്ഠനെ സഹായിച്ചതിന് പലിശയുടെ കാര്യം പറഞ്ഞ് എന്നെ വിഷമിപ്പിക്കരുത്,” എന്നായിരുന്നു മോഹൻലാലിന്റെ സ്നേഹംനിറഞ്ഞ മറുപടി.
അതുപോലെ, സംവിധായകൻ സിദ്ദിഖിന്റെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി നിശ്ചയിച്ചിരുന്ന നടൻ ബിജുമനോൻ വരാതിരുന്നപ്പോൾ, ഒരു മണിക്കുറിനുള്ളിൽ ഓടിയെത്തി പരിപാടി രക്ഷിച്ചതും ക്യാപ്റ്റൻ രാജുവായിരുന്നു.
600-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ‘നാടോടിക്കാറ്റി’ലെ പവനായിയിലൂടെയും ‘സി.ഐ.ഡി. മൂസ’യിലെ കഥാപാത്രത്തിലൂടെയും ഹാസ്യത്തിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് തെളിയിച്ചു. 2003-ൽ കുതിരാനിൽ വച്ചുള്ള ഒരു വാഹനാപകടത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. 2018-ൽ ഒരു വിമാനയാത്രയ്ക്കിടെ പക്ഷാഘാതം സംഭവിക്കുകയും അതേവർഷം സെപ്റ്റംബർ 17-ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുകയുമായിരുന്നു. വെള്ളിത്തിരയിലെ പരുക്കൻ കഥാപാത്രങ്ങൾക്കപ്പുറം, സ്നേഹവും നന്മയും നിറഞ്ഞ ഒരു മനസ്സായിരുന്നു ക്യാപ്റ്റൻ രാജുവിന്റേതെന്ന് ഓർക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.






