മുഖ്യധാരാ മാധ്യമങ്ങളടക്കം ദിലീപിനോട് മാപ്പ് പറയേണ്ടി വരും. ദിലീപ് ഇത് ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. യുക്തിസഹജമായ കാരണങ്ങൾ നിരത്തി അഖിൽ മാരാർ

2

ബിഗ് ബോസ് സീസൺ 5 വിജയിയായ അഖിൽ മാരാരിനെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിവും,തന്റേടവും, നിശ്ചയദാർഢ്യം കൊണ്ട് ഉയർന്നുവന്നു ചെറുപ്പക്കാരനാണ് അഖിൽ മാരാർ
എല്ലാ വിഷയങ്ങളിലും പുള്ളിക്ക് തന്റേതായ നിലപാടുകൾ ഉണ്ട്. തന്റെതായ രാഷ്ട്രീയമുണ്ട് അത് ഉറക്കെ പറയാനും അദ്ദേഹത്തിന് മടിയില്ല.കഴിഞ്ഞദിവസം മൂവി മീഡിയ എന്ന ഓൺലൈൻ ചാനലിന് അഖിൽ മാരാർ കൊടുത്ത ഇന്റർവ്യൂവിൽ ആണ് ജനപ്രിയ നടൻ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വിഷയങ്ങൾ സംസാരിച്ചിരുന്നു.

ജനപ്രിയ നടൻ ദിലീപിനെതിരായ കേസിനെക്കുറിച്ചുള്ള തന്റെ ശക്തമായ നിലപാടുകളാണ് അഖിൽ മാരാർ ഈ അഭിമുഖത്തിൽ മുന്നോട്ട് വെക്കുന്നത്. ദിലീപ് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ, കഴിഞ്ഞ ഏഴോ എട്ടോ വർഷം അദ്ദേഹത്തിന് നഷ്ടപ്പെട്ട ജീവിതം ആരാണ് തിരിച്ചു കൊടുക്കുക എന്ന ചോദ്യമാണ് മാരാർ പ്രധാനമായും ഉയർത്തിയത്

ADVERTISEMENTS
   

ദിലീപ് ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിക്കില്ലെന്ന് സ്ഥാപിക്കാൻ അഖിൽ മാരാർ പ്രധാനമായി ഉപയോഗിക്കുന്നത് അതിന്റെ യുക്തിയില്ലായ്മയാണ്.കേരള പോലീസ് അതിമനോഹരമായി ഒരു സ്റ്റോറി ഫാബ്രിക്കേറ്റ് ചെയ്യാനും അതിമനോഹരമായി കേസുകൾ തെളിയിക്കാനും കഴിവുള്ള ആൾക്കാരാണ്. ദിലീപ് ഇത് ചെയ്യില്ല എന്ന് എനിക്ക് 100% ഉറപ്പാണ്. കാരണം ദിലീപിനെ പോലെ ബുദ്ധിയുള്ള ഒരാൾ ഇത്ര ബുദ്ധിയില്ലാത്ത ഒരു പ്ലാൻ തയ്യാറാക്കില്ല.

READ NOW  പുരുഷന് കാത്ത് സൂക്ഷിക്കേണ്ടാത്ത യാതൊരു ചാരിത്ര്യവും സ്ത്രീക്കുമില്ല- കുറിപ്പ് വൈറൽ ആകുന്നു .

നഗരമധ്യത്തിൽ ഓടുന്ന വാഹനത്തിൽ ഒരു സ്ത്രീയെ ക്രൂരമായി പീഡിപ്പിക്കുക. എന്നിട്ട് അതിന്റെ വിഷ്വൽ എടുക്കുക. ഈ വിഷ്വൽ എടുക്കുക എന്ന് പറഞ്ഞാൽ ആ വണ്ടിക്കകത്ത് വേണ്ടത്ര വെളിച്ചമോ വേണ്ടത്ര ക്ലാരിറ്റി ഉള്ള ഒരു വീഡിയോ നമുക്ക് കിട്ടില്ല. അത് മാത്രമല്ല അങ്ങനെ കണ്ടാൽ തന്നെ അത് കാണുന്നവർക്ക് അതിജീവിതയോട് സഹതാപം തോന്നും. കാണുന്നവർക്ക് ഒരിക്കലും ആസ്വദിക്കാൻ കഴിയുന്ന ഒരു വീഡിയോ ആയിരിക്കില്ല അത്. അവരെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശം ആണെങ്കിൽ ഏതെങ്കിലും റിസോർട്ടിലോ അങ്ങനെ ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ചിത്രീകരിക്കേണ്ടെ . ഇങ്ങനെ ഓടുന്ന കാറിനുള്ളിൽ അധികം ക്ലാരിറ്റി ഇല്ലാതെ ഒരു വീഡിയോ ചെയ്യാനും ഉപദ്രവിക്കാനും പ്ലാൻ ചെയ്യുന്ന ഒരാൾ ആദ്യം ചിന്തിക്കുന്നത് പിടിക്കപ്പെടാനുള്ള സാധ്യതയാണ് .

ഒന്നര കോടി രൂപ പൾസർ സുനിക്ക് കൊട്ടേഷൻ നൽകി, പതിനായിരം രൂപ അഡ്വാൻസ് മാത്രം കൊടുത്ത് ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം കാണിക്കാൻ മലയാള സിനിമയുടെ ബിസിനസ് പ്ലാനുകളും തന്ത്രങ്ങളും അറിയാവുന്ന ഒരു നടൻ തയ്യാറാവില്ല.

രണ്ടാമതായി നഗരമധ്യത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വെച്ച് ഒരു സ്ത്രീയെ പീഡിപ്പിച്ച്, ഇരുട്ടത്തും ഷേക്കും വരാൻ സാധ്യതയുള്ള ഒരു ദൃശ്യം പകർത്താനുള്ള ഈ പ്ലാൻ കോമൺ സെൻസുള്ള ആരും ചെയ്യില്ല. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹത്തിൽ പ്രചരിച്ചാലും, അത് പീഡിപ്പിക്കപ്പെട്ട കുട്ടിയോട് സഹാനുഭൂതിയും അനുകമ്പയും അല്ലാതെ മറ്റൊരു അർത്ഥത്തിലും കാണാൻ കഴിയില്ല ഒരാളെ അപമാനിക്കാൻ ഉപദ്രവിച്ചുകൊണ്ടുള്ള വിഷ്വൽ കൊണ്ട് സാധിക്കില്ല എന്ന് അദ്ദേഹം പറയുന്നു.

READ NOW  നായികമാരെ കെട്ടിപ്പിടിക്കുവാൻ വളരെ മടിയുള്ള കൂട്ടത്തിലാണ് മമ്മൂട്ടി.അതിനു സീമ പറഞ്ഞ കാരണം ഇത്

മാത്രമല്ല ദിലീപിനെതിരെ കൃത്യമായ തെളിവുകളില്ലെന്നും, പൾസർ സുനിയുടെ മൊഴി മാത്രമാണ് ഏക അടിസ്ഥാനമെന്നും അഖിൽ മാരാർ പറയുന്നു.. ദിലീപ് പൾസർ സുനിയെ കണ്ടിട്ടുപോലുമില്ല, അവരുടെ ഫോട്ടോ പോലും ഫാബ്രിക്കേറ്റഡ് ആണ്.

നടൻ നാദിർഷായെ സ്വാധീനിച്ച്, ‘ഒരു കൈയബദ്ധം പറ്റിയിട്ടുണ്ട്, ബാക്കി പിന്നീട് സംസാരിക്കാം’ എന്ന് ദിലീപ് പറഞ്ഞുവെന്ന് ഒരു സ്റ്റേറ്റ്മെന്റ് എഴുതിച്ചേർക്കാൻ ശ്രമിച്ച സംഭവം അദ്ദേഹം ഉദാഹരണമായി പറയുന്നു . കോടതിയിൽ വെച്ച് നാദിർഷാ ഇത് കള്ളമാണെന്ന് പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മലയാള സിനിമയെ നിയന്ത്രിക്കാൻ കഴിവുള്ള ഒരു ശക്തിയായി ദിലീപ് വളർന്നു വന്നതാണ് അദ്ദേഹത്തിനെതിരെ ഒരു വിഭാഗം ആളുകൾ തിരിയാനുള്ള പ്രധാന കാരണം എന്ന് അഖിൽ മാരാർ വാദിക്കുന്നു . ലിബർട്ടി ബഷീറിനെ മാറ്റി ദിലീപിന്റെ നേതൃത്വത്തിൽ പുതിയ തിയേറ്റർ സംഘടന രൂപീകരിച്ചതും, പ്രൊഡ്യൂസർ, ഡിസ്ട്രിബ്യൂട്ടർ, ട്രഷറർ തുടങ്ങി സിനിമാ രംഗത്തെ സകല മേഖലകളിലും ശക്തനായി നിലയുറപ്പിച്ചതുമാണ് ശത്രുക്കളെ സൃഷ്ടിച്ചത്. “ഇവനെ ഏതു വിധേയനെയും പണിയണം, ഇല്ലെങ്കിൽ നമുക്കെല്ലാം നഷ്ടമാണെന്ന് കരുതി ഇപ്പുറത്ത് ഒത്തുകൂടുന്ന ഒരു വിഭാഗമാണെങ്കിലോ ഈ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.

READ NOW  വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കാൻ താല്പര്യമുള്ള പെൺകുട്ടികൾ പുറത്തിരിക്കുന്നുണ്ട് എന്ന് അയാൾ പറഞ്ഞു

ക്രൂരമായ പദ്ധതിയുടെ യുക്തിയില്ലായ്മ

തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമാണ് ദിലീപിന് ആത്മവിശ്വാസം നൽകുന്നത് എന്ന് മാരാർ വിശ്വസിക്കുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിലും ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ മടിച്ചു നിൽക്കാതെ പോയതിലും ആത്മവിശ്വാസം കാണാം. 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തുവെന്ന വാർത്ത മാധ്യമങ്ങൾ നൽകിയപ്പോൾ, ചോദ്യം ചെയ്യലിന്റെ സമയത്തിന്റെ ഭൂരിഭാഗവും ദിലീപ് അവിടെ തമാശ പറഞ്ഞിരിക്കുകയായിരുന്നു അല്ലെങ്കിൽ കിടന്നുറങ്ങുകയായിരുന്നു എന്ന് ദിലീപ് തന്നെ തന്നോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തുന്നു. ദിലീപിന് ജാമ്യം ലഭിച്ചു എന്നതുതന്നെ കോടതിക്ക് ബോധ്യമുണ്ടായതുകൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു

ഈ കേസ് കാരണം ദിലീപിന്റെ മനസമാധാനം നഷ്ടപ്പെടുകയും, ജീവിതം തകരുകയും ചെയ്തിട്ടുണ്ട് . സിനിമാ മേഖലയിലെ തന്റെ സ്ഥാനങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക് ഇനി ഈ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി എന്ന് വെച്ചാൽ പോലും, “ഈ നഷ്ടപ്പെട്ട കഴിഞ്ഞ ഏഴെട്ട് വർഷക്കാലം ആര് തിരിച്ചു കൊടുക്കും” എന്ന നിർണ്ണായക ചോദ്യത്തോടെയാണ് അഖിൽ മാരാർ തന്റെ വാദങ്ങൾ അവസാനിപ്പിക്കുന്നത്

ADVERTISEMENTS