
നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി ആറുപ്രതികൾക്ക് ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ, കേസിന്റെ ഗൂഢാലോചന വശത്തെക്കുറിച്ച് ശക്തമായ ആരോപണങ്ങളുമായി സംവിധായകനും നടനുമായ അഖിൽ മാരാർ രംഗത്ത്.മാരാർ മുൻപും ദിലീപിനെ പിന്തുണച്ചു സംസാരിച്ചിട്ടുണ്ട് .
നടൻ ദിലീപിനെ മനഃപൂർവം കേസിൽ കുടുക്കി ചലച്ചിത്ര ജീവിതം തകർക്കാൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ചേർന്ന് ശ്രമിച്ചുവെന്നും, പ്രോസിക്യൂഷൻ ഹാജരാക്കിയ പല തെളിവുകളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിൽ ആരോപിച്ചു. കോടതിയുടെ വിധി അതിജീവിതയ്ക്കുള്ള നീതിയാണെന്നും, എന്നാൽ നടനെതിരെ കെട്ടിച്ചമച്ച ഗൂഢാലോചനയുടെ കഥകൾ പൊതുസമൂഹത്തിൽ വലിയ തെറ്റിദ്ധാരണ പരത്തിയെന്നും മാരാർ തുറന്നുപറഞ്ഞു.
കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാനായില്ലെങ്കിൽ, പൾസർ സുനി എന്തിനാണ് ആക്രമണം നടത്തിയത് എന്ന ചോദ്യത്തിന് മാരാർ രണ്ട് സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. ഒന്നാമതായി, പൾസർ സുനി സ്വന്തം നിലയ്ക്ക് നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരിക്കാം ഇത് ചെയ്തത്. “പൾസർ സുനിക്ക് വേണമെങ്കിൽ സ്വന്തം താല്പര്യപ്രകാരം, ആരുടെയും ആഹ്വാനമില്ലാതെ ഈ കേസ് ചെയ്യാം,” കാരണം ഇതിനുമുൻപും സമാനമായ കേസുകൾ അയാളുടെ പേരിലുണ്ടായിട്ടുണ്ട്.
കാവ്യാമാധവനുമായുള്ള ബന്ധം കാരണമാണ് മഞ്ജു വാര്യർ ദിലീപിനെ ഡിവോഴ്സ് ചെയ്തത് എന്നാണ് പൊതുസമൂഹത്തിൽ അറിയുന്നത്. എന്നാൽ നിങ്ങൾക്കറിയാമോ ദിലീപേട്ടനാണ് മഞ്ജുവിനെതിരെ ഡിവോഴ്സിന് കേസ് കൊടുത്തത്. അതിനുള്ള കാരണങ്ങൾ ആരുടെ ഭാഗത്തെ തെറ്റാണെന്നും എന്തുകൊണ്ട് മകൾ അമ്മയ്ക്കൊപ്പം പോകാതിരുന്നെന്നും മഞ്ജുവാര്യർ ദിലീപ് വിവാഹമോചനം കേസിന്റെ റിപ്പോർട്ട് നിങ്ങൾക്ക് കിട്ടുമെങ്കിൽ അറിയാൻ കഴിയും.
തന്റെ ഭാര്യയെ മറ്റുള്ളവരെ മുൻപിൽ അപമാനിക്കാൻ അദ്ദേഹത്തിന് കഴിയാതിരുന്നത് കൊണ്ട് കോടതിയിലെ വിചാരണ പുറത്തറിയാതെ നടത്തണമെന്ന് ദിലീപ് കോടതിയിൽ റിക്വസ്റ്റ് ചെയ്തിരുന്നു.തന്റെ ഭാര്യക്ക് പൊതുമധ്യത്തിൽ അപമാനം ഉണ്ടാകാതിരിക്കണമെങ്കിൽ അവിടെ നടന്ന കാര്യങ്ങൾ പുറംലോകം അറിയരുതെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.നാളിതുവരെ അതിന്റെ കാരണങ്ങൾ അദ്ദേഹം പുറം ലോകത്തോട് പറഞ്ഞിട്ടില്ല അദ്ദേഹത്തിന് വളരെ അടുത്ത സൗഹൃദങ്ങളിലും ബന്ധങ്ങളിലും മാത്രമേ അതിന്റെ കാരണങ്ങൾ അറിയാവുള്ളൂ.

മുൻ ഭാര്യയെ എന്തിന് ദിലീപ് ഉപേക്ഷിച്ചു എന്ന് പുറംലോകത്തെ അദ്ദേഹം അറിയിക്കാത്ത കാരണ0 പുറംലോകത്തിന് മുൻ ഭാര്യ പവിത്രയും അവരെ ഉപേക്ഷിച്ച ദിലീപേട്ടൻ ക്രൂരനും ആണ്.എല്ലാ ഡിവോഴ്സ് കേസിലും ഉദാഹരണത്തിന് ഇപ്പോൾ അമൃത- ബാല ഡിവോഴ്സ് കേസ് നിങ്ങൾ നോക്കൂ അമൃതയ്ക്കൊപ്പമാണ് കുട്ടി പോയിരിക്കുന്നത്. ഇവിടെ എന്തുകൊണ്ടാണ് മകൾ അച്ഛൻ ഒപ്പം പോയത് എന്ന് നിങ്ങൾക്ക് ചിന്തിക്കാവുന്നതേയുള്ളൂ. ആരുടെ ഭാഗത്താണ് തെറ്റ് എന്ന് അപ്പോൾ മനസ്സിലാവും. ഈ യാഥാർത്ഥ്യവും ഉൾക്കൊണ്ട് വേണം നിങ്ങൾ പല വിഷയങ്ങളിലും അഭിപ്രായം പറയാൻ എന്ന് അഖിൽ മാരാർ മഞ്ജുവിനെതിരെ തുറന്നടിക്കുന്നു
മലയാള സിനിമയിലെ അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുത്ത് “ദിലീപ് എന്ന് പറയുന്ന നടനെ കുടുക്കുക എന്ന ലക്ഷ്യത്തോടു കൂടി” മറ്റാരെങ്കിലും പൾസർ സുനിയെ ഉപയോഗിച്ച് ഈ കൃത്യം ചെയ്യിച്ചതാകാനും സാധ്യതയുണ്ടെന്ന് മാരാർ വാദിക്കുന്നു.
കേസിൽ ദിലീപിനെ പ്രതിയാക്കിയത് ഉന്നതതലങ്ങളിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് അഖിൽ മാരാർ ആരോപിച്ചു. കേസിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ഡിജിപി ടി.പി. സെൻകുമാറും ഉൾപ്പെടെയുള്ളവർ കേസിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ചില പോലീസ് ഉദ്യോഗസ്ഥർ “മാധ്യമ ഷോ ഓഫിൻ്റെ ബലത്തിൽ” ദിലീപിനെതിരെ നീങ്ങിയെന്നും, കള്ളക്കഥകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പൾസർ സുനി ദിലീപിന് എഴുതിയതായി പറയപ്പെടുന്ന കത്തിന്റെ ഉള്ളടക്കത്തെയും മാരാർ പരിഹസിച്ചു. “ഒന്നര കോടി രൂപയുടെ കൊട്ടേഷൻ ദിലീപിൽ നിന്ന് ഏറ്റെടുക്കുന്ന ഒരു വ്യക്തി 10,000 രൂപയാണോ അഡ്വാൻസ് വാങ്ങുക?” എന്ന് ചോദിച്ചുകൊണ്ട്, ആ കത്ത് “വളരെ കൃത്യമായി പ്ലാൻ ചെയ്ത് തയ്യാറാക്കിയ ഒരു കത്താണ്” എന്നും അദ്ദേഹം ആരോപിച്ചു.
ദിലീപിന് അനുകൂലമായ മൊഴി നൽകി കൂറുമാറിയ സാക്ഷികൾക്ക് പിന്നിൽ പോലീസ് നടത്തിയ തട്ടിപ്പുകളാണെന്നും മാരാർ ആരോപിച്ചു.നാദിർഷയെ പോലുള്ളവർ ദിലീപിനെതിരെ പറയാത്ത കാര്യങ്ങൾ പോലീസ് മൊഴിയാക്കി എഴുതിച്ചേർക്കുകയായിരുന്നു. കൂടാതെ, ദിലീപിനെയും പൾസർ സുനിയെയും ഒരുമിച്ച് കാണിക്കുന്ന തരത്തിൽ ഒരു സെൽഫി ചിത്രം “ഫാബ്രിക്കേറ്റഡ് ആയിട്ടുള്ള ഒരു ഇമേജ് സൃഷ്ടിച്ച്” ജനങ്ങൾക്കിടയിലേക്ക് ഇട്ടുകൊടുത്തുവെന്നും, ഇത് ദിലീപ് കുറ്റക്കാരനാണെന്ന പൊതുബോധം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിധി വൈകിയത് കരിയർ തകർക്കാൻ
കേസിന്റെ വിധി എട്ട് വർഷക്കാലം വൈകിയത് ദിലീപിന്റെ ജീവിതം തകർക്കാൻ വേണ്ടി ബോധപൂർവം നടത്തിയ ശ്രമമായിരുന്നുവെന്ന് മാരാർ ആരോപിക്കുന്നു. “ഈ കേസ് എത്രകാലം നീട്ടിക്കൊണ്ടുപോയാലേ ഇവർ ആഗ്രഹിച്ച കാര്യം നടക്കത്തുള്ളൂ. ഇവർ ആഗ്രഹിച്ചത് ദിലീപ് എന്ന് പറയുന്ന നടന്റെ കരിയർ പൂർണമായും ഇല്ലാതാക്കണം”. ദിലീപ് കുറ്റവിമുക്തനായാലും, മലയാള സിനിമയിൽ തിരിച്ചുവരാൻ പറ്റാത്ത രീതിയിൽ തകരണം എന്ന ലക്ഷ്യത്തോടെയാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി ആറു പ്രതികളെ ശിക്ഷിച്ചത് അതിജീവിതയ്ക്ക് നീതി ലഭിച്ചു എന്നതിൻ്റെ തെളിവാണ്. എന്നാൽ, എല്ലാവര്ക്കും വേണ്ടത് അതായിരുന്നില്ല “അവനെ ഇല്ലാതാക്കുക എന്ന് പറയുന്ന നിങ്ങളുടെ ലക്ഷ്യം സാധിക്കാതെ വന്നപ്പോൾ നിങ്ങൾ എല്ലാവരും അവൾക്ക് വേണ്ടി കോടതി നടത്തിയ മികച്ച വിധിയെ തള്ളിപ്പറഞ്ഞുകൊണ്ട് അവനെ എതിർക്കാൻ വേണ്ടി നടക്കുകയാണ്” എന്ന് മാരാർ വിമർശിച്ചു.








