കഴിവുകെട്ട ഭരിക്കാൻ അറിഞ്ഞുകൂടാത്ത സെക്രട്ടറി പറയുമ്പോൾ ശു എന്ന് ഒപ്പിട്ടു കൊടുക്കുന്ന ഒരാൾ നമ്മെ ഭരിക്കുമ്പോൾ..- വീണ്ടും രൂക്ഷ വിമർശനവുമായി അഖിൽ മാരാർ പുതിയ വീഡിയോ വൈറൽ

504

മലയാള സിനിമ സംവിധായകനും ബിഗ് ബോസ് വിന്നറുമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം തനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകാൻ താൽപര്യമില്ലെന്ന് വയനാട്ടിലെ ദുരിതബാധിതർക്കായി മൂന്ന് വീടുകൾ താൻ നേരിട്ട് നിർമ്മിച്ചു നൽകും എന്ന് പറഞ്ഞ ഇട്ട പോസ്റ്റിനെ വളരെ വലിയ രീതിയിൽ വിമർശനവും പ്രതിഷേധവും ഇടതുപക്ഷ അനുഭാവികളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇപ്പോൾ ആ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് താൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന ചെയ്യില്ല എന്ന് പറഞ്ഞതെന്ന് മറുപടി നൽകിക്കൊണ്ട് ഇടതുപക്ഷ സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടും ഒരു വീഡിയോയുമായി വന്നിരിക്കുകയാണ്അഖിൽ മാരാർ.

താൻ ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകരുത് എന്ന് പറഞ്ഞിട്ടില്ലഅത് ഓരോരുത്തരുടെയും വിവേചന അധികാരമാണെന്ന് അഖില്‍മാരാർ പറയുന്നു. അതോടൊപ്പം പിന്നെ താൻ എന്തുകൊണ്ട് ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അഖിൽമാരാർ തൻറെ വീഡിയോയിൽ പറയുന്നുണ്ട് അത് ഇങ്ങനെയാണ്.

ADVERTISEMENTS
   

വൻകിടക്കാരും വലിയ ബിസിനസുകാരും വലിയ സിനിമ നടന്മാരും തങ്ങളുടെ ടാക്സ് ഇളവുകൾക്ക് വേണ്ടി അവരുടെ വരുമാനത്തിന്റെ അളവ് വെച്ച് അതിൽ വളരെ ചെറിയ ഒരു തുക സംഭാവന നൽകുമ്പോൾ തന്നെപ്പോലുള്ള സാധാരണക്കാർ അവനവൻറെ നിത്യ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച ഒരു തുകയാണ് സംഭാവനയെ നൽകുന്നത് . അതിൻറെ വലുപ്പത്തിന് അത്രയും ഇല്ല വൻകടക്കാരുടെ സംഭാവന എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്അതുകൊണ്ടുതന്നെ അവരുടെ ഇത്തരം സംഭാവനകൾ ഒരു വലിയ സംഭവമായി താൻ കരുതുന്നില്ല എന്നും അഖിൽ മാരാർ പറയുന്നു.

ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെകളിൽ കൊടുത്തിട്ടുള്ള നിരവധി ആൾക്കാർ ഉണ്ട്. അവർ അർഹമായ രീതിയിൽ ചെയ്തില്ല എന്ന് തോന്നൽ ഉണ്ടാക്കിയത് ഞാനോ നിങ്ങളോ ഇവിടുത്തെ പ്രതിപക്ഷ മോ അല്ല. കേരളത്തിൽ നിരവധി തവണ ഉയർന്നു കേട്ടിട്ടുള്ള സുതാര്യമല്ലാത്ത രീതിയിലുള്ള പ്രവർത്തനങ്ങൾ ആണ് അതിനു കാരണം. അതായത് മുഖ്യമന്ത്രിയിലേക്ക് നിങ്ങൾ കൊടുക്കുന്ന എല്ലാ പൈസയും 100% മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തന്നെ വന്ന് ചേരുന്ന ഒന്നാണ് എന്നതാണ് സത്യം അതൊരു യാതൊരുവിധത്തിലുള്ള കള്ളത്തരങ്ങൾ ഉള്ളതായി ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല അങ്ങനെ തന്നെയാണ് യാഥാർത്ഥ്യം.

പക്ഷേ ഇതൊന്നു പറയുന്നത് ഇത് ചെലവഴിക്കുന്ന കാര്യത്തിൽ ഞാൻ എൻറെ തുക ആരിലേക്ക് എത്തണമെന്ന് എനിക്ക് വ്യക്തിപരമായിട്ട് ആഗ്രഹിക്കാനുള്ള അവകാശമുണ്ടല്ലോ മുഖ്യമന്ത്രിക്ക് കൊടുക്കുന്ന ഫണ്ട് ഉപയോഗിച്ച് റോഡുകൾ ഉണ്ടാക്കുകയോ വിവിധ ഡിപ്പാർട്ട്മെന്റുകൾ വികസിപ്പിക്കുകയോ ഒന്നുമല്ല ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പോകേണ്ടത് ബാധിക്കപ്പെട്ടവർക്കുള്ള പുനരധിനിവാസത്തിനു വേണ്ടിയാണു.ഈ കേരളത്തിൽ പൈസ ഉണ്ടാകാൻ വേണ്ടിയുള്ള ക്രിയാത്മമായ പദ്ധതികൾ കൊണ്ടുവന്നു ഒരു ദുരന്തം വന്നാലും കേരളത്തിലെ ഒരു ജനതയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയത്തക്ക ഒരു ഭരണാധികാരിയായി പിണറായി വിജയൻ മാറിയിരുന്നു എങ്കിൽ ഇതുപോലെ വന്നു കിടന്നു ജങ്ങളോട് തെണ്ടേണ്ട ഒരു ആവശ്യവും ഒരു മുഖ്യമന്ത്രിക്കും വരില്ലായിരുന്നു.

കാരണം ഈ ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന് ആക്ഷേപം പ്രതിപക്ഷവും പത്രമാധ്യമങ്ങളും ഉന്നയിച്ചത് എന്തുകൊണ്ടാണെന്ന് പറഞ്ഞാൽ കഴിവുകേട്ട ക്രിയാത്മകമായി ഭരിക്കാൻ അറിഞ്ഞുകൂടാത്ത സെക്രട്ടറി പറയുമ്പോൾ ശു എന്ന് ഒപ്പിട്ടു കൊടുക്കുന്ന ഒരു ഭരണാധികാരി നമ്മുടെ തലപ്പത്തിരുന്ന നമ്മെ ഭരിക്കുമ്പോൾ അത്തരം ഒരു മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഞാൻ എന്റെ വ്യക്തിപരമായ പൈസ നല്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുക്കുക.

എന്റെ അദ്വാനത്തിന്റെ ഒരു പങ്ക് എ എനിക്ക് വ്യക്തിപരമായിട്ട് എനിക്ക് നേരിട്ട് നൽകാനുള്ള എല്ലാ അവകാശവും എനിക്കുമുണ്ട്.താനും തന്റെ സുഹൃത്തുക്കളും ചേർന്ന് ത്നങ്ങളുടെ പണം ആളുകളെ സഹായിക്കാൻ ചിലവാക്കുന്നതിൽ നിങ്ങൾക്കെന്താ കുഴപ്പം എന്നും അദ്ദേഹം ചോദിക്കുന്നു. അതോടൊപ്പം ഇടതു പക്ഷത്തിനും സഖാക്കന്മാർക്കും എതിരെയും രൂക്ഷ വിമർശനവും അഖിൽ മാരാർ നടത്തുന്നുണ്ട്.

കോമൺ സെൻസുണ്ടെങ്കിൽ ഒരാൾ സഖാവാകില്ല എന്നും അഖിൽ മാരാർ പറയുന്നു. ഇവരെ ഞാൻ അകഴുതകൾ എന്ന് വിളിക്കില്ല കാരണം കഴുതകൾക്ക് അത് ഒരു അപമാനം ആകും

സാമാന്യ ബോധത്തോടുകൂടി ഒരുപാട് മനുഷ്യരാ സഹായിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകാരെയോ സഖാക്കന്മാരെ അല്ല പറയുന്നത് ഈ പാർട്ടിയെ നശിപ്പിക്കാൻ വേണ്ടിയിട്ട് പൂർണമായും തീരുമാനം എടുത്തു ഇറങ്ങിത്തിരിച്ചേക്കുന്ന കുറെ അന്തംകമ്മി സൈബർ ടീമുകൾ ഉണ്ട് മനുഷ്യ ജന്മം എന്ന് തോന്നിപ്പിക്കുന്ന മനുഷ്യന്റെ രൂപമുള്ള കുറെ ജന്തുക്കൾ മാർക്ക് എനിക്കിപ്പോഴും മനസ്സിലാക്കാതെ വീണ്ടും ചോദിക്കുന്നത് ഞാൻ മുഖ്യമന്ത്രിക്ക് കൊടുക്കുക കൊടുക്കാതിരിക്കുക ചെയ്തോട്ടെ അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നും അഖിൽ മാരാർ പറയുന്നു.

പിന്നെ ഇനി നമുക്ക് മുഖ്യമന്ത്രിയുടെ കാര്യത്തിലേക്ക് കടക്കാം മുഖ്യമന്ത്രി ദുരിതാശ്വാസനിധിയെടുത്ത് വെച്ചിട്ട് റോഡ് പണി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആയാലും അല്ലെങ്കിലും മറ്റുള്ള നമ്മുടെ ഇവിടെ റോഡ് പണിയാൻ ഇവിടെ റവന്യൂ ഡിപ്പാർട്ട്മെൻറ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയുടെ വിവേചന അധികാരം പോലെ കേരളത്തിലെ പാവങ്ങൾക്ക് അർഹതയുള്ളവരെ കൈകളിലേക്ക് എത്തിക്കുക എന്നുള്ളതാണ്. ഇനി ഇത് ഏത് രീതിയിലും മിസ്സ്യൂസ്‌ ചെയ്യാമെന്ന് ഞാൻ വിശ്വസിക്കുന്നു . ഇവർ അർഹത ഇല്ലാത്തവർക്ക് ആണ് കൊടുക്കുന്നത് അന്വോഷിച്ചു പോയാൽ അത് ഏതെങ്കിലും പാർട്ടികകരാനാകും കൊടുക്കുന്നത് അതുകൊണ്ടു ഈ പ്രസ്ഥാനത്തിലും ഭരണത്തിലും വിശ്വാസമില്ല എന്നും അഖിൽ മാരാർ പറയുന്നു.

ഞാൻ ഒരു പോസ്റ്റുമിട്ടു എന്നാൽ കഴിയുന്ന സഹായവും ചെയ്തു എന്റെ പാട് നോക്കി പോയേനെ എന്നെ കേറിചൊറിഞ്ഞാൽ ഞാനാ കേറി മാന്തും അഖിൽ മാരാർ പറയുന്നു

വീഡിയോ കാണാം

ADVERTISEMENTS
Previous articleവയനാട്ടിലെ കുഞ്ഞുമക്കൾക്ക് മുലപ്പാൽ നൽകാം എന്ന് പറഞ്ഞ അമ്മയെ അപമാനിച്ചു കമെന്റിട്ടയാളെ നാട്ടുകാർ പഞ്ഞിക്കിട്ടു – ചിത്രം വൈറൽ.
Next articleമക്കളോട് പറയും ലോകത്തു ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ് നിങ്ങൾ; ഈ പുഴയോരത്തു ഇരുന്നു പഠിക്കാം – നെഞ്ച് പൊട്ടി ഉണ്ണികൃഷ്ണൻ മാഷ് പറയുന്നത്.