അന്ന് എന്നോടൊപ്പമുളള ഷൂട്ടിൽ പൃഥ്‌വി അല്പം റിസർവ്ഡ് ആയിരുന്നു – പൃഥ്‌വിരാജിനെ കുറിച്ച് ഐശ്വര്യ റായ് പറഞ്ഞത്.

1665

ഇന്ത്യൻ സിനിമയിൽ എന്ന് ഏറ്റവും കൂടുതൽ ഡിമാന്റുള്ള വാണിജ്യമൂല്യമുള്ള നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. വലിയ പ്രതീക്ഷയുള്ള ഒരു സംവിധായകനും നിർമ്മാതാവും കൂടിയാണ് അദ്ദേഹം. ഐശ്വര്യ റായ് ബച്ചൻ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ താരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് അതും വളരെ ചെറു പ്രായത്തിൽ തന്നെ . മണിരത്‌നത്തിൻ്റെ ‘രാവണൻ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഭാര്യാഭർത്താക്കന്മാരായി ആണ് അവർ ആ ചിത്രത്തിൽ അഭിനയിച്ചത് . ഇന്നലെ ഒക്ടോബർ 16 ന് പൃഥ്വിരാജ് സുകുമാരൻ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിൻ്റെ സഹനടി ഐശ്വര്യ റായ് ബച്ചൻ പൃഥ്‌വിയെ കുറിച്ച് പങ്കുവെച്ച രസകരമായ ഒരു കഥ നോക്കാം.

പൃഥ്വിരാജ് സുകുമാരൻ ‘തികച്ചും വളരെ ആകർഷകത്വം ഉള്ള ഒരു വ്യക്തിയാണ് ‘ എന്ന് ഐശ്വര്യ റായ് ഒരു പഴയ അഭിമുഖത്തിൽ പങ്കുവെച്ചു. ‘രാവണൻ’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം അവർ ഓർത്തെടുത്തു. ആദ്യ ഷെഡ്യൂളിൻ്റെ ചിത്രീകരണ വേളയിൽ ടീം അവനെ കളിയാക്കാറുണ്ടായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി, “തങ്ങൾ ഇരുവരും ക്യാമറയ്ക്ക് മുന്നിലായിരിക്കുമ്പോൾ പൃഥ്‌വി അല്പം റിസർവ്ഡ് ആയി പെരുമാറിയിരുന്നു ഒരു ചളിപ്പ് പ്രിത്വിക്ക് ഉണ്ടായിരുന്നു എന്ന് തോന്നിയതിനാൽ ഞങ്ങൾ അവനെ കളിയാക്കി.” കളിയാക്കാൻ ഒരു ആളെ കണ്ടെത്താൻ യൂണിറ്റ് മുഴുവൻ അവസരം നോക്കിയിരുന്നു എന്നും അത് പൃഥ്വിരാജിനെയായി എന്നും ഐശ്വര്യ പറഞ്ഞു.

ADVERTISEMENTS
   

പൃഥ്വിരാജ് വളരെ ‘സ്മാർട്ട്’ ആണെന്നും എന്നാൽ ഇന്ന് അദ്ദേഹം അതിനുമപ്പുറം ഒരുപാട് വളർന്നു എന്നും തന്റെ കഴിവുകൾ മെച്ചപ്പെടുത്തി എന്നും ഐശ്വര്യ പറയുന്നു . പൃഥ്വിരാജ് ദേവ് എന്ന കഥാപാത്രത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെ ചെയ്തതിനെക്കുറിച്ച് അവർ സംസാരിച്ചു. “അവനോടൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും രസകരമായിരുന്നു,” അവൾ കൂട്ടിച്ചേർത്തു.

ചിത്രത്തിൻ്റെ തമിഴ് പതിപ്പിൽ എസ്പി ദേവപ്രകാശ് സുബ്രഹ്മണ്യം എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ചത്. വിക്രമും ഐശ്വര്യ റായ് ബച്ചനുമാണ് തമിഴിൽ നായിക നായകന്മാരെ അവതരിപ്പിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി, വൈരമുത്തു എഴുതി ശ്രേയാ ഘോഷാൽ ആലപിച്ച മനോഹരമായ ഗാനം ‘കാൽവരെ’ എന്ന റൊമാന്റിക് ഗാനം ഉൾപ്പെടെ പൃഥ്വിരാജിൻ്റെയും ഐശ്വര്യയുടെയും ഓൺ-സ്‌ക്രീൻ കെമിസ്ട്രിയും വളരെ മികവുറ്റതായിരുന്നു.

രാവൺ സിനിമയുടെ സെറ്റിൽ വെച്ച് തന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നതിനെ കുറിച്ച് ഒരിക്കൽ പൃഥ്വിരാജ് തുർന്ന് പറഞ്ഞിരുന്നു.

Mashable-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “മണി സാർ എനിക്ക് ആ സിനിമ വാഗ്ദാനം ചെയ്തപ്പോൾ എനിക്ക് അത് ഒരു വലിയ അംഗീകാരം പോലെയായിരുന്നു. ആ സമയത്തു തനിക്ക് 24 അല്ലെങ്കിൽ 25 വയസ്സോ എന്തോ ആയിരുന്നു, ഞാൻ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. ആദ്യ ദിവസം ഞാൻ സെറ്റിൽ ഉണ്ടായിരുന്നത് ഞാൻ ഓർക്കുന്നു, ഭൂരിഭാഗം ജോലിക്കാരും ഹിന്ദിയിൽ നിന്നുള്ളവരായിരുന്നു, കാരണം അത് ഹിന്ദിയിലും ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഐശ്വര്യ റായ് ആരാണെന്ന് അവർക്കെല്ലാം വ്യക്തമായി അറിയാമായിരുന്നു, എല്ലാവർക്കും അഭിഷേക് ബച്ചനെ അറിയാം, എല്ലാവർക്കും സൂപ്പർ സ്റ്റാർ വിക്രമിനെ അറിയാം. ഈ പയ്യൻ ആരാണെന്ന് അവർക്കൊന്നും അറിയില്ലായിരുന്നു. എനിക്ക് അറിയില്ല ആ പയ്യനെ പക്ഷേ , മണി സാർ അവനെ കാസ്റ്റ് ചെയ്തതുകൊണ്ട് നല്ലതായിരിക്കണം’ എന്ന് അവർ അടക്കം പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.എന്ന് പൃഥ്‌വി പറഞ്ഞിരുന്നു.

ആ ശിവസങ്ങൾ വളരെ രസകരമായിരുന്നു , പക്ഷേ ഞാൻ ആ സെറ്റിൽ ഈ ചെറിയ ആട്ടിൻകുട്ടിയെപ്പോലെയായിരുന്നു, ഇത് എനിക്ക് ഒരു വലിയ പഠന സമയമായിരുന്നു .എന്നിൽ മാണിസാർ കഴിവുണ്ടെന്ന് മനസിലാക്കിയ ആ സമയം എന്നെ സംബന്ധിച്ചു് വളരെ വലുതാണ് . ആട് ലൈഫ് കണ്ടതിന് ശേഷം അദ്ദേഹം എന്നെ വിളിച്ച് എന്നോട് സംസാരിച്ചു. ഇത് എന്നെ ശരിക്കും ആവേശം കൊള്ളിച്ചു , ഇത് ഒരു പക്ഷേ അദ്ദേഹം ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്തെന്നാൽ മണി സാറിനോടൊപ്പം ഞാൻ ചെയ്ത ആ ഒരു സിനിമകൊണ്ട് ഒരു നടനും ചലച്ചിത്രകാരനും എന്ന നിലയിൽ ഞാൻ എത്രമാത്രം പഠിച്ചുവെന്ന് അദ്ദേഹം ഒരിക്കലും മനസ്സിലാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. 2010ലാണ് രാവണൻ പുറത്തിറങ്ങിയത്.

ADVERTISEMENTS