
മലയാള സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഒരു ബാല്യകാല ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കുട്ടിയായിരിക്കുമ്പോൾ പകർത്തിയ ചിത്രത്തിലെ ആ പെൺകുട്ടി പിൽക്കാലത്ത് മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും നായികയായി അഭിനയിച്ചു. ആളെ മനസ്സിലായോ? , ബോളിവുഡും മറാത്തി സിനിമകളും മറ്റു , തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമായ നടിയാണ് ആ താരം അത് മറ്റാരുമല്ല അദിതി റാവു ഹൈദരലി ആണ് .
അദിതി റാവു ഹൈദരലിയുടെ കുട്ടിക്കാലത്തെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഈ കൗതുകകരമായ വിവരം പുറത്തുവന്നത്. ചിത്രത്തിൽ വളരെ ചെറുപ്പത്തിൽ, ക്യൂട്ട് ലുക്കിൽ കാണപ്പെടുന്ന ആദിതിയെ തിരിച്ചറിയാൻ പലർക്കും സാധിച്ചില്ല. എന്നാൽ, സൂക്ഷ്മമായി നിരീക്ഷിച്ചവർക്ക് ആദിതിയുടെ മുഖത്തെ അതേ ഭാവങ്ങൾ ഇപ്പോഴുമുണ്ട് എന്ന് കണ്ടെത്താനായി.
മലയാള സിനിമയിൽ മമ്മൂട്ടിക്കൊപ്പം “പ്രജാപതി” (2006) എന്ന ചിത്രത്തിലൂടെയാണ് ആദിതി അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ദുൽഖർ സൽമാൻ നായകനായ “ഹേ സിനാമിക” (2022) എന്ന ചിത്രത്തിലും ആദിതി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ചിത്രത്തിൽ ദുൽഖറിന്റെ ഭാര്യ വേഷമായിരുന്നു അദിതി ചെയ്തിരുന്നത്.
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ തിളങ്ങിയ ആദിതി റാവു ഹൈദരിയുടെ ബാല്യകാല ചിത്രം വൈറലായതോടെ, ആരാധകർക്കിടയിൽ കൗതുകവും ആവേശവും നിറഞ്ഞു. ഒരുപാട് ആളുകൾ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും, ആദിതിയുടെ സിനിമ ജീവിതത്തെക്കുറിച്ചും ബാല്യകാലത്തെക്കുറിച്ചും ചർച്ചകൾ നടത്തുകയും ചെയ്യുന്നു.
പ്രമുഖ രാഷ്ട്രീയ നേതാവ് മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ഗായിക വിദ്യ റാവുവിന്റെയും മകളാണ് . അമീർഖാന്റെ മുൻ ഭാര്യ കിരൺ റാവുവിന്റെ ബന്ധുവാണ് അദിതി ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് അദിതി. സൂഫിയും സുജാതയും എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് അദിതി ചെയ്തത്.
സിനിമയിലേക്കുള്ള ആദിതിയുടെ വളർച്ചയും കഠിനാധ്വാനവും ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാകുന്നു. കലയോടുള്ള അഭിനിവേശവും കഠിനാധ്വാനവും ഒന്നുചേർന്നപ്പോൾ ആദിതി റാവു ഹൈദരി എന്ന നടി മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും അഭിമാനമായി മാറി.