സിനിമകളിൽ നിന്നും മമ്മൂക്ക തന്നെ ഒഴിവാക്കാൻ ശ്രമിച്ചു എന്നറിഞ്ഞപ്പോൾ ഞാൻ നൽകിയ മറുപടി ഇങ്ങനെ – നടി ഉഷ പറഞ്ഞത്

403

നോക്കെത്താ ദൂരത്തു കണ്ണും നട്ടു എന്ന പേരിൽ 1984 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് നടി ഹസീന ഹനീഫ് അതായത് ഉഷ ഷീന എന്ന പേരിൽ അറിയപ്പെടുന്ന താരം മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. ഏകദേശം എഴുപതോളം മലയാളം ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ ഭാഗമായിട്ടുള്ള ഉഷ ഹസീന ഒരു ഗായികയും നൃത്തകയും കൂടിയാണ്.

കിരീടം, കോട്ടയം കുഞ്ഞച്ചൻ, ചെങ്കോൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഉഷ. പിന്നീട് ടെലിവിഷൻ സീരിയലുകളിലേക്ക് താരം ചുവട് മാറ്റിയെങ്കിലും ഇപ്പോൾ വളരെ വിരളമായി മാത്രമാണ് സിനിമ രംഗത്ത് കാണപ്പെടുന്നത്. അടുത്തിടെ ഒരു ന്യൂസ് 18 കേരളം ചാനൽ നൽകിയ ഒരു അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് താരം നടത്തിയ ചില വെളിപ്പെടുത്തൽ വലിയ രീതിയിൽ വിവാദമായിക്കൊണ്ടിരിക്കുകയാണ് വീഡിയോയിൽ അവതാരകനായ സന്ദീപ് ചോദിച്ചു ചോദ്യങ്ങൾക്കാണ് താരം മമ്മൂട്ടിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്.

ADVERTISEMENTS
   

താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പലരും കമന്റ് ചെയ്തിട്ടുള്ളത് മലയാളത്തിന്റെ മെഗാസ്റ്റാർ മൂലം താരത്തിന് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തി എന്ന തരത്തിലുള്ള നിരവധി കമന്റുകൾ താൻ കണ്ടിട്ടുണ്ട് എന്നും അത്തരം വാർത്തകൾ താൻ കേട്ടിട്ടുണ്ട് എന്നും അതിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് എന്ന് അവതാരകൻ സന്ദീപ് ഉഷയോട് ചോദിക്കുന്നുണ്ട്. അതിന് താരം നൽകുന്ന മറുപടി ഇങ്ങനെയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഉഷയുടെ അവസരം ഇല്ലാതാക്കാൻ ശ്രമിച്ചു എന്നുള്ളതായിരുന്നു ആ കമൻറ് അതിന് ഉഷ നൽകിയ മറുപടി ഇങ്ങനെയാണ്

അത് ഞാനും ഇത്തരത്തിലുള്ള കമന്റുകളിൽ വായിച്ചു. മമ്മൂക്കയുടെ ഈഗോ കാരണം എന്റെ അവസരം ഇല്ലാതാക്കുന്നു അത് അത്തരത്തിൽ എങ്ങനെയാണ് എഴുതിയത് എന്നും ആൾക്കാർ ഇതൊക്കെ എങ്ങനെ ഇങ്ങനെ അറിഞ്ഞു എന്നൊന്നും എനിക്കറിയില്ല.ഞാനും ആ സമയത്തു ഇത്തരത്തിലുള്ള കാര്യങ്ങൾ സിനിമ ലോകത്തുനിന്ന് കേട്ടിട്ടുണ്ട്. മമ്മൂക്ക തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് താനും അറിഞ്ഞിട്ടുണ്ട് എന്നും പറയുന്നു. ചില സിനിമകളിൽ നിന്നും മമ്മൂട്ടി തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അത് കേട്ടപ്പോൾ തനിക്ക് ഭയങ്കര വിഷമം തോന്നി എന്നും, ഞാനത് അന്നത്തെ അമ്മയുടെ പ്രസിഡണ്ടായിരുന്നു ഇന്നസെൻറ് ചേട്ടനോട് ഈ വിവരം സംസാരിച്ചിരുന്നു.

അമ്മയുടെ ഒരു ജനറൽബോഡി നടക്കുന്ന സമയത്ത് മമ്മൂക്കയുൾപ്പടെ ഉള്ളവർ അവിടെ ഉള്ളപ്പോൾ തന്നെയാണ് താൻ സെൻറ് ചേട്ടനോട് ഇക്കാര്യം ചോദിച്ചത്. അതിന് അന്ന് അദ്ദേഹം പറഞ്ഞ മറുപടി അങ്ങനെയാണോ എങ്കിൽ ഞാൻ ഇപ്പോൾ തന്നെ അത് മമ്മൂട്ടിയോട് ചോദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അപ്പോൾ അന്ന് താൻ പറഞ്ഞത് അത് വേണ്ട ചോദിക്കണ്ട, എനിക്ക് ഒരു വലിയ സങ്കടം ഒന്നുമില്ല ,എനിക്ക് പരാതിയില്ല എന്ന് മമ്മൂക്കയോട് പറയണം എന്നും, ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന ഒരേ പടച്ചോനെ ആണെന്നും ആ പടച്ചോൻ വിചാരിച്ചാൽ എനിക്ക് എന്തും കിട്ടും, പടച്ചവൻ തരണ്ട എന്ന് എന്ന് വിചാരിച്ച സാധനം ആരു വിചാരിച്ചാലും തനിക്ക് തരാനും ആവില്ല അത് ആർക്കും തയാറാണോ തടുക്കാനോ ആവില്ല എന്ന വിശ്വാസത്തിലാണ് ഞാൻ എന്ന് മാത്രം ചേട്ടൻ മമ്മൂക്കയോട് പറഞ്ഞാൽ മതിയെന്ന് താനെന്ന് പറഞ്ഞിരുന്നു.

അപ്പോൾ ചേച്ചിയും അത്തരത്തിൽ ഒരു സംസാരം നേരത്തെ അറിഞ്ഞിരുന്നല്ലേ എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അത് ഞാനും അത് അങ്ങനെ കേട്ടിട്ടുണ്ട് , അതിൽ എത്രമാത്രം സത്യമുണ്ട് എന്ന് തനിക്കറിയില്ലായിരുന്നു എന്ന് ഉഷാ ഹസീന പറയുന്നു.

ഇതൊക്കെ എങ്ങനെ പബ്ലിക് അറിഞ്ഞു എന്നുള്ളത് തനിക്കറിയില്ല എന്ന് ഉഷ പറഞ്ഞപ്പോൾ ഇന്ന് സോഷ്യൽ മീഡിയയുടെ കാലമല്ല എന്നും സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ ഉള്ളതല്ലേ അവര് വഴി അറിഞ്ഞതായിരിക്കും എന്നും അവതാരകൻ പറയുന്നു.

മമ്മൂട്ടി നയാകനായ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷം ഉഷ അഭിനയിച്ചിട്ടു ണ്ട്. ആ ചിത്രത്തിലെ സംവിധായകനുമൊത്തായിരുന്നു ഹസീനയുടെ ആദ്യവിവാഹം. അത് ഒരു പ്രണയ വിവാഹമായിരുന്നു. അതിനെക്കുറിച്ച് അവതാരകൻ ചോദിക്കുന്നുണ്ട്. ആ വിവാഹത്തിലും മമ്മൂക്ക ഇടപെട്ടിരുന്നു മമ്മൂക്കയ്ക്ക് ആ വിവാഹത്തിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു എന്നൊക്കെ കേട്ടല്ലോ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.

അന്ന് മമ്മൂക്കയുടെ അടുത്ത് തന്റെ അച്ഛനും മുൻ ഭർത്താവ് സുരേഷ് ചേട്ടന്റെ അച്ഛനും അമ്മയും പോയി പരാതി പറഞ്ഞിരുന്നു. വ്യത്യസ്ത മതമായതിനാൽ തന്നെ തങ്ങളുടെ വിവാഹത്തിന് ഇരു കൂട്ടരും എതിരായിരുന്നു. അന്ന് മമ്മൂക്ക അപ്പോൾ രണ്ടു കൂട്ടരോടും സംസാരിച്ചിരുന്നു. സുരേഷേട്ടനെ വിളിച്ച് മമ്മൂക്ക ഉപദേശിച്ചിരുന്നു. പക്ഷേ മമ്മൂക്കയുടെ ഉപദേശം ഫലവത്തായില്ല. പെട്ടെന്ന് തന്നെ തങ്ങളുടെ വിവാഹം നടന്നു പക്ഷേ അതില് പുള്ളിക്ക് എന്തെങ്കിലും അനിഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും തനിക്കറിയില്ല. തന്നോട് പുള്ളി അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. തന്നെ അന്ന് ഉപദേശിക്കാൻ അദ്ദേഹത്തിന് കിട്ടിയിട്ടും ഇല്ലായിരുന്നുവെന്നും താരം പറയുന്നു. ഷീന പിന്നീട് ആ വിവാഹ ബന്ധം പിരിയുകയും നാസർ അബ്ദുൽ ഖാദർ എന്ന ബിസിനസ്‌കാരനെ 2011 ൽ വിവാഹം കഴിക്കുകയും ചെയ്തു.

ADVERTISEMENTS
Previous articleരഹസ്യമായി ഒരു യുവാവിനെ ഒരിക്കൽ താൻ മുറിയിൽ കൊണ്ട് വന്നിരുന്നു – പക്ഷേ അച്ഛൻ പിടിച്ചു അക്കഥ പറഞ്ഞു ജാൻവി കപൂർ സംഭവം ഇങ്ങനെ
Next articleനായികമാരിൽ ശോഭനയോട് അല്പം ഇഷ്ടക്കൂടുതലിനുള്ള കാരണം ഇതാണ് -മോഹൻലാൽ; ഒപ്പം ശോഭന പങ്ക് വച്ച പുതിയ ചിത്രവും