Advertisement
Home MOVIES Malayalam വിവാഹം വരെയെത്തിയ ആ പ്രണയം തകർന്നതിനെ കുറിച്ചു സുചിത്ര നായർ അന്ന് പറഞ്ഞത്

വിവാഹം വരെയെത്തിയ ആ പ്രണയം തകർന്നതിനെ കുറിച്ചു സുചിത്ര നായർ അന്ന് പറഞ്ഞത്

2326
ADVERTISEMENTS

ബിഗ് ബോസ് മലയാളം സീസണുകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു സീസൺ ഫോർ എന്നത് ആർക്കും തർക്കം ഉണ്ടാവുന്ന കാര്യമല്ല. അതിശക്തരായ മത്സരാർത്ഥികളായിരുന്നു സീസണിൽ ഉടനീളം എന്നുള്ളതാണ് അതിൻറെ പ്രത്യേകത. പ്രേക്ഷകർക്ക് വളരെയധികം പോസിറ്റീവായ മെസ്സേജുകളും ആ സീസണിലൂടെ ലഭിക്കുകയുണ്ടായി.

നടിയും നൃത്തകിയുമായ സുചിത്ര നായർ സീസണിലെ അതിശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു . ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഉള്ള ഒരു വ്യത്യസ്തമായ ടാസ്ക് ആയിരുന്നു തങ്ങളുടെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്.

ADVERTISEMENTS

 

സീസൺ ഫോറിലെ ഒട്ടുമിക്ക മത്സരാർത്ഥനകളും തങ്ങളുടെ വ്യത്യസ്തങ്ങളായ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സുചിത്ര നായർ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വളരെ സീരിയസ് താൻ കണ്ട ആദ്യ പ്രണയത്തെ കുറിച്ചായിരുന്നു സുചിത്ര സംസാരിക്കുന്നത്. അതിനുമുമ്പും വേറെ പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇതായിരുന്നു തനിക്ക് ഏറ്റവും സ്പെഷ്യൽ എന്ന് സുചിത്ര പറഞ്ഞിരുന്നു. പക്ഷേ വിവാഹം വരെ എത്തിയ പ്രണയമായിരുന്നുവെങ്കിൽ അത് പിന്നീട് തകർന്നു പോവുകയായിരുന്നു അതിന്റെ പിന്നിലെ കാരണങ്ങളും ശ്രീചിത്ര വെളിപ്പെടുത്തിയിരുന്നു.

READ NOW  എന്നെ ഇനി സിനിമയിൽ എടുക്കുമോടാ എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോ - പൊട്ടിക്കരഞ്ഞു കൊണ്ട് മമ്മൂക്ക ചോദിച്ചു - മുകേഷ് പറഞ്ഞത്

ബിഗ് ബോസിൽ എത്തുന്നതിനുമുമ്പ് തന്നെ സുചിത്ര നായർ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ താരമാണ്; കാരണം മിനിസ്ക്രീനിൽ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സുചിത്ര നായർ ചെയ്തിട്ടുണ്ട്. അതുകൂടാതെ വളരെ കഴിവുള്ള ഒരു നൃത്തകി കൂടിയാണ് സുചിത്ര നായർ.

ദേവി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് തനിക്ക് ആ പ്രണയം ഉണ്ടായതെന്നും. ഒരു ഗ്രൂപ്പിൽ നിന്ന് തന്റെ ഫോൺ നമ്പർ എടുത്ത് അയാൾ തന്നെ കോൺടാക്ട് ചെയ്യുകയും തൻറെ പ്രണയം തുറന്നു പറയുകയുമായിരുന്നു. ആദ്യമൊക്കെ ഒരു തമാശ രീതിയിൽ എടുത്തെങ്കിലും പിന്നീട് അത് സീരിയസ് ആവുകയായിരുന്നു.

അയാൾ വീട്ടിൽവന്ന് വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കുക കൂടി ചെയ്തതോടെ ആയിരുന്നു ആ പ്രണയത്തെ കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയതെന്ന് സുചിത്ര പറയുന്നു. പക്ഷേ തങ്ങൾ ഇതുവരുടെയും ജാതകങ്ങൾ ഒട്ടും ചേരാത്തത് ആയിരുന്നതുകൊണ്ടുതന്നെ അദ്ദേഹം തന്നെ ഒരു ജോത്സ്യനെ കണ്ട് ആ ജാതകങ്ങൾ ചേരുന്ന രീതിയിൽ ആക്കി മാറ്റിയതിനുശേഷം ആയിരുന്നു വീട്ടിൽ കൊണ്ടുവന്നത്.

READ NOW  ഒരു സിനിമയിൽ ലിപ്പ്‌ലോക്ക് രംഗം ചെയ്യണ്ട എന്ന് ഭാര്യ പറഞ്ഞാൽ എന്തു ചെയ്യും? ഡയാന നൽകിയ മറുപടി വൈറൽ

വീട്ടിൽ എല്ലാവരും ആദ്യം ആ ബന്ധത്തെ വളരെ പോസിറ്റീവായി ആണ് കണ്ടിരുന്നത്. അങ്ങനെ വിവാഹം ഏതാണ്ട് ഉറപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിയതിനുശേഷം ആണ് തങ്ങളുടെ യഥാർത്ഥമായ പ്രണയം തുടങ്ങിയത് എന്നും , തനിക്ക് ബുള്ളറ്റിൽ കയറുന്നത് വലിയ ഇഷ്ടമായത് കൊണ്ട് അത് പുള്ളിയോട് പറഞ്ഞപ്പോൾ തന്നെയും കൊണ്ട് അന്ന് അദ്ദേഹം കൊല്ലത്ത് പോയി അന്ന് തങ്ങൾ ഇരുവരും എന്ന് സ്വൊന്തം മൊയ്തീൻ എന്ന സിനിമ കണ്ടിരുന്നു. സിനിമ കണ്ടു കക്ഷി കരഞ്ഞു നിലവിളിച്ചപ്പോഴെ തൻറെ മനസ്സിൽ ഒരു വല്ലായ്മ തോന്നിയിരുന്നു എന്ന് സുചിത്ര അന്ന് പറഞ്ഞിരുന്നു.

പിന്നീടാണ് താരം തൻറെ പ്രണയബന്ധം പിരിയാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചത് . സംശയമായിരുന്നു തങ്ങളുടെ ബന്ധത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നാണ് സുചിത്ര പറഞ്ഞത്. അദ്ദേഹത്തിനു താൻ സീരിയലിൽ അഭിനയിക്കുന്ന ഒട്ടും താല്പര്യമുള്ള കാര്യമായല്ലെന്നും അഭിനയം നിർത്തണമെന്നും പറയുന്ന ഒരു രീതിയായിരുന്നു തുടർന്ന് പോന്നിരുന്നതെന്ന് സുചിത്ര പറയുന്നു.

READ NOW  ദിലീപേട്ടന്റെ കോമഡി ചെയ്യാനുള്ള വഴക്കം നഷ്ട്ടപ്പെട്ടു എന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ -അതിനെക്കുറിച്ച് എന്ത് പറയുന്നു - ദിലീപ് നൽകിയ മറുപടി ഇങ്ങനെ.

ആരെങ്കിലും ഫോൺ ചെയ്താലോ ,താൻ ആരെയെങ്കിലും വിളിച്ചാലോ പുള്ളിക്ക് ഭയങ്കര സംശയമായി തുടങ്ങിയിരുന്നു. ഓരോ കോളിന്റെയും സ്ക്രീൻഷോട്ട് സഹിതം താൻ അയാൾക്ക് അയച്ചുകൊടുക്കേണ്ട ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നപ്പോൾ തനിക്ക് വീട്ടുകാർക്കും ഒരുപോലെ ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നത് നല്ലതല്ല എന്ന് തോന്നുകയും അവസാനിപ്പിക്കുകയായിരുന്നു.

ആ പ്രണയിതാവ് ആരാണ് എന്നുള്ള കാര്യം താരം സീക്രട്ട് ആയി തന്നെ വയ്ക്കുകയാണ് ഉണ്ടായത്. വാനമ്പാടി എന്ന സീരിയലിൽ പത്മിനി എന്ന വില്ലത്തി റോളുള്ള കഥാപാത്രം ചെയ്തതാണ് സുചിത്ര നായരുടെ കരിയറിലെ വഴിത്തിരിവായത്. വളരെ പ്രേക്ഷകപ്രീതി നേടിയ ഒരു കഥാപാത്രം ആയിരുന്നു അത്.

ADVERTISEMENTS