എൻ്റെ കണ്മുന്നിൽ വച്ച് അവൻ ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചു – ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞു സായി പല്ലവി- കമെന്റുകളിൽ സമാന അനുഭവവുമായി സ്ത്രീകൾ.

183

ചുരുക്കം ചിത്രങ്ങൾക്ക് കൊണ്ട് തന്നെ പ്രേക്ഷകപ്രീതി ആർജ്ജിച്ചെടുത്ത നടിയാണ് സായി പല്ലവി. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രമായിരുന്നു സായി പല്ലവിയുടെ ആദ്യ സിനിമ. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ വിനോദ ലോകത്തേക്ക് എത്തപ്പെട്ട സായി പല്ലവി ഒരു പ്രൊഫെഷണൽ ഒരു മെഡിക്കൽ ഡോക്ടർ കൂടിയാണ്. വിദേശത്ത് വിദ്യാഭ്യാസം നടത്തുന്ന സായി പല്ലവി വളരെ സെലക്ടീവായി മാത്രമേ സിനിമകൾ തിരഞ്ഞെടുക്കാറുള്ളൂ.

നായകന്റെ നിഴലായി നിൽക്കുന്ന ചിത്രങ്ങൾ സായി പല്ലവി പൊതുവേ ഏറ്റെടുക്കാറില്ലെന്നും ഒരു പരിധിയിൽ കൂടുതൽ ഇഴുകി ചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ ഉള്ള ചിത്രങ്ങളിലും നിന്നും താരം വിട്ടുനിൽക്കുന്നുണ്ട് എന്നും പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. തന്റേതായ ഒരു വാല്യൂ കീപ്പ് ചെയ്യുന്ന ഒരു താരം കൂടിയാണ് സായി പല്ല.വി ലക്ഷക്കണക്കിന് രൂപ ഓഫർ ചെയ്താലും തൻറെ വാല്യൂസ് മറികടന്ന് സായി പല്ലവി പല പരസ്യങ്ങളും ചെയ്യാതിരിക്കുന്നത് സോഷ്യൽ ഇടങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഫയർനസ് ക്രീമുകളുടെ പരസ്യം ഉപേക്ഷിച്ചതും ഷാംപൂവിന്റെ പസര്യം ഉപേക്ഷിച്ചതുമൊക്കെ അതിൽ ചിലതു മാത്രം.

ADVERTISEMENTS
   

കുറച്ചുനാളുകൾക്കു മുമ്പ് സായി പല്ലവിയും റാണ ദഗ്ഗുബട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചാ വിരാതപർവ്വം എന്ന റൊമാൻറ്റിക് ത്രില്ലർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ തതൻറെ കൺമുന്നിൽ വച്ച് ഒരു പെൺകുട്ടിക്ക് ഉണ്ടായ മോശം അനുഭവത്തെ വിശദീകരിച്ചുകൊണ്ട് താരം പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.

See also  കാജലിനു ഒപ്പം ഇനി അഭിനയിക്കില്ല എന്ന് രവി തേജ - കാരണം ഇത്

ഒരിക്കൽ താൻ അടുത്തുള്ള ഒരു ജംഗ്ഷനിലെ ട്രാഫിക്കിൽ കുടുങ്ങി കാറിൽ ഇരിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയും അവളുടെ കുടുംബവും റോഡ് ക്രോസ് ചെയ്ത് അപ്പുറത്ത് പോകുന്നതിന് വേണ്ടി റോഡിന്റെ സൈഡിൽ നിൽക്കുകയാണ്. അവൾക്കൊരു പന്ത്രണ്ടോ പതിമൂന്നോ വയസ്സ് മാത്രമേ പ്രായമുണ്ടായിരിക്കുകയുള്ളൂ. അവർ കുറച്ചു നേരമായി അവിടെ കാത്തു നിൽക്കുകയാണ്. ഞാൻ അത് കാണുന്നുണ്ട്. അപ്പോഴാണ് ഒരു ടൂവീലർ അതുവഴി കടന്നുപോകുന്നത് അതിൽ രണ്ട് ചെറുപ്പക്കാർ ഉണ്ട്. പെട്ടന്ന് പിറകിലിരുന്ന് ആ ചെറുപ്പക്കാരൻ ആ പെൺകുട്ടിയുടെ ശരീരത്തിൽ വളരെ മോശമായ രീതിയിൽ കടന്നു പിടിക്കുകയാണ് ചെയ്യുന്നത്. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെയാണ് അവൻ അത് ചെയ്യുന്നത് അതിനുശേഷം അവർ കടന്നുപോവുകയാണ് ചെയ്യുന്നത്.

ഒ രു നിമിഷം ആ പെൺകുട്ടി പകച്ചു പോവുകയാണ് ഉണ്ടാകുന്നത്. അവൾക്ക് അറിയില്ല എന്താണ് സംഭവിച്ചത്. ഈ സംഭവങ്ങൾ മുഴുവൻ നടക്കുന്നത് എന്റെ കണ്മുന്നിലാണ്. ഞാനത് കണ്ടുകൊണ്ടിരിക്കുകയാണ് ഒരു നിമിഷമാണ് ഞാൻ അത് മനസ്സിലാക്കുന്നത് ആ പെൺകുട്ടി സത്യത്തിൽ ഒരു മുതിർന്ന പെണ്ണായി മാറിയിട്ട് പോലും ഇല്ല. എന്താണ് തനിക്ക് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അല്ലെങ്കിൽ എന്തിനാണ് തന്നെ ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാക്കാനുള്ള ഒരു പക്വത പോലും അവൾക്ക് എത്തിയിട്ടില്ല ആ അളവിൽ ഒരു സ്ത്രീയായിട്ടില്ല അവൾ അത്രക്ക് കൊച്ചു കുട്ടിയാണ് .

See also  'ഭീകരൻ, കരുണയില്ലാത്തവൻ, അതിശക്തൻ'; രാജമൗലിയുടെ 'കുംഭ'യായി പൃഥ്വിരാജ്; 'ഞാൻ കണ്ട മികച്ച നടൻ' എന്ന് സംവിധായകൻ; ഫസ്റ്റ് ലുക്ക് തരംഗമാകുന്നു,ഒപ്പം ഞെട്ടിക്കുന്ന അപ്‌ഡേറ്റുകളും

അവൾക്ക് മനസ്സിലായിമോശമായതെന്തോ സംഭവിച്ചെന്ന്. അവൾ ഒരു പൊതു സ്ഥലത്താണെന്ന് ഓർക്കണം. ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് പെൺകുട്ടി നിൽക്കുന്നത് നമുക്ക് ഉറപ്പാണ്. ഞാൻ പെട്ടെന്ന് ഫോൺ എടുത്തുആ ബൈക്കിന്റെ ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചു പക്ഷേ അവർ വേഗത്തിൽ കടന്നു പോയി കട പോലീസിനെ വിളിച്ചു അവനെ പിടിക്കാൻ ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഗ്രേ ഷർട്ട് ഇട്ട ആ ചെറുപ്പക്കാരനെ എനിക്ക് ഓർമ്മയുണ്ട്.

അയാൾ ഇത് കാണുകയാണെങ്കിൽ എനിക്ക് അയാളോട് പറയാനുള്ളത് താൻ വളരെ മോശമായ പ്രവർത്തിയാണ് കഴിഞ്ഞദിവസം ചെയ്തത്. അവളുടെ മാതാപിതാക്കൾ തൊട്ടടുത്തുണ്ട് അവരുടെ കണ്മുന്നിലാണ് ഇത് നടക്കുന്നത്. പക്ഷേ ഞങ്ങൾക്കാർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരു കാര്യം എനിക്കുറപ്പാണ് ഇത് എന്നും അവളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു പേടിപ്പെടുത്തുന്ന ഓർമ്മയായിരിക്കും..

നമ്മൾ മനുഷ്യരെപ്പോലെ പെരുമാറണം എന്നാണ് ഇതിനെക്കുറിച്ച് എനിക്ക് പറയാനുള്ളതെന്ന് സായി പല്ലവി പറയുന്നത്. എനിക്കറിയാം അടുത്ത തവണ മുതൽ അവൾ വല്ലാതെ ശ്രദ്ധിച്ചായിരിക്കും പൊതു നിരത്തുകളിലേക്ക് ഇറങ്ങുക എപ്പോഴാണ് തന്നെ മോശമായി ശരീരത്തിൽ പിടിക്കാനോ തടയാനോ മുട്ടിയുരുമാനോ ആരെങ്കിലുമൊക്കെ വരുന്നത് എന്ന ചിന്ത അവളുടെ മനസ്സിൽ എപ്പോഴും ഓടിക്കൊണ്ടിരിക്കും താരം പറയുന്നു.

ഞങ്ങളെ കൺമുന്നിലാണ് നടന്നത് ഞങ്ങൾക്കാർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അവൻ അപ്പോൾ തന്നെ അവിടുന്ന് രക്ഷപ്പെട്ട മറ്റൊരു സ്ട്രീറ്റിൽ പോയി ഇതിലും മോശമായ മറ്റൊരു പ്രവർത്തി ചെയ്യുന്നുണ്ടാവും. കഴിഞ്ഞ ഒരു ദിവസം മൊത്തം ഞാൻ എന്റെ യാത്രകളിൽ മൊത്തം ആ ഗ്രെ ഷർട്ടിട്ടവനെ തിരക്കി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. യാത്രകളിലെല്ലാം അവനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

See also  സാമന്തയും താനും തമ്മിലുളള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി സംസാരിച്ചു നാഗ ചൈതന്യ - താരം ഇപ്പോൾ ഇത് പറയാൻ കാരണം ഉണ്ട് അതിങ്ങനെ

ഈ വീഡിയോ ആ മോശം പ്രവർത്തിക് ചെയ്ത അവനിൽ എത്തിപ്പെടുമെന്ന് അറിയത്തില്ല എങ്കിലും എനിക്ക് പറയാനുള്ളത് മറ്റുള്ളവരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ സമ്മാനിക്കരുത് അവർ ജീവിതത്തിൽ മോശ അനുഭവങ്ങൾ നൽകുന്ന പ്രവർത്തികൾ നിങ്ങൾ ചെയ്യരുത് എന്നാണ് . നിങ്ങളുടെ വാക്കുകളിലൂടെയും പ്രവർത്തികളുടെയും മറ്റുള്ളവർ ജീവിതത്തിൻറെ സന്തോഷം നശിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക എന്നും സായി പല്ലവി പറയുന്നു.

ഏറ്റവും സങ്കടകമാരായ അവസ്ഥ എന്തെന്നാൽ സായി പല്ലവി ഈ അനുഭവം വിവരിക്കുന്ന ഒരു ഷോർട്ട് വീഡിയോയുടെ താഴെ നൂറുകണക്കിന് പെൺകുട്ടികൾ ആണ് നിരവധി സമാനമായ അനുഭവങ്ങൾ ഇതിലും ഭീകരമായാ അനുഭവങ്ങൾ പങ്ക് വെക്കുന്നത്.സത്യത്തിൽ നമ്മളെ ഞെട്ടിക്കുന്ന തരത്തിൽ നമ്മുടെ ചുറ്റുമുള്ള 90 ശതമാനം പെൺകുട്ടികളും അത്തരത്തിൽ മോശം അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടവരാകാം എന്നതാണ് വസ്തുത. ചെയ്യുന്നവർക്കും കേൾക്കുന്നവർക്കുമൊക്കെ എളുപ്പം മറക്കാമെങ്കിലും ഇത് അനുഭവിക്കുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒരുപാട് കാലം ഇതൊക്കെ ഒരു ഭയപെടുത്തുന്ന ഓർമകളായി കൂടെ കാണും എന്നത് നാം ഓരോരുത്തരും ഓർക്കുക.

ADVERTISEMENTS