ആ മലയാളം നടന്റെ ജീവിതം എന്റെ ദാനമാണ് – പത്തുകോടി തന്നാലും എന്നെ കിട്ടില്ല- പക്ഷേ ഞാൻ അത് – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രീയങ്ക

8333

ഒരുകാലത്തു മലയാളം സിനിമയിൽ തിളങ്ങി നിന്ന താരമാണ് നടി പ്രിയങ്ക അനൂപ്. പരിഭവം പാർവതി എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആണ് താരം കൂടുതൽ പ്രശസ്തയായത്. നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം ഫീൽഡിൽ ഉണ്ടെങ്കിലും അത്ര സജീവമായി കാണാറില്ല. സിനിമ ഷൂട്ടിങ്ങിനിടെ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് നടി  മുൻപ് രംഗത്തെത്തിയിരുന്നു. ഒരു പ്രമുഖ മലയാള സിനിമ നടനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ താൻ അതിൽ നിന്ന് മോചനം നേടിയെന്നുമാണ് പ്രിയങ്ക കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

“വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. അയാള്‍  ഇപ്പോഴും മലയാള സിനിമയിലുണ്ട്. മലയാള സിനിമയിലെ മുൻനിരയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ്. ഇപ്പോൾ നമ്മളെ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ വെറുക്കപ്പെട്ടവള്‍ എന്നപോലെയാണ് അയാളുടെ പെരുമാറ്റം . അയാളുടെ ഉപകാരങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും എന്ന് അവതാരിക പറയുമ്പോൾ . പേടിക്കണമല്ലോ” എന്ന് പ്രിയങ്ക പറഞ്ഞു.

ADVERTISEMENTS
   
READ NOW  രാധിക ഒരിക്കലും എനിക്ക് അമ്മയാകില്ല ;കാരണം അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ മാത്രമാണ് - ചോദ്യത്തിനുത്തരമായി വരലക്ഷമി ശരത് കുമാർ പറഞ്ഞത്

ഈ സംഭവം തുറന്ന് പറയാൻ തനിക്ക് ബുദ്ധിമുട്ടാണെങ്കിലും, ഇനിയും ഇത്തരം അനുഭവങ്ങൾ മറ്റുള്ളവർക്കുണ്ടാകാതിരിക്കാൻ വേണ്ടിയാണ് താൻ ഇത് പങ്കുവെക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. “അവർക്കൊന്നും അടിമപ്പെടാനുള്ളതല്ല നമ്മുടെ ജീവിതം” എന്നും അവർ കൂട്ടിച്ചേർത്തു. പക്ഷേ ഈ ബോംബ് താന്‍ പൊട്ടിച്ചാൽ മലയാള സിനിമയിൽ വലിയ കോളിളക്കമാകും എന്നും അത് വലിയ ഒരു ചർച്ചയാകും എന്ന് പ്രീയങ്ക പറയുന്നു. പക്ഷേ താൻ അത് ഒരിക്കൽ തീർച്ചയായും തുറന്നു പറയും എന്ന് പ്രീയങ്ക പറയുന്നു.

തന്റെ അമ്മയുടെ പിന്തുണയാണ് തന്നെ ഈ പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയതെന്ന് പ്രിയങ്ക പറഞ്ഞു. ‘അമ്മ എല്ലാത്തിനും സാക്ഷിയാണ് താൻ പറയുമ്പോൾ എല്ലാ തെളിവുകളോടും ആയിരിക്കും പറയുക. ‘അമ്മ പറയുന്നത് നീ എടുത്തു ചാടി ഒന്നിനും പോകരുത് എന്നാണ്. ഇപ്പോഴല്ലേ ഇത്തരക്കാരുടെ മുഖം മൂടി വലിച്ചു കീറേണ്ടത് എന്ന് അവതാരിക പറയുമ്പോൾ പ്രീയങ്ക പറയുന്നത്. താൻ ഇപ്പോൾ സാമ്പത്തികമായി വളരെ മോശം അവസ്ഥയിൽ ആണ് . താൻ ഇപ്പോൾ ആ പേര് വെളിപ്പെടുത്തിയാൽ അത് താൻ പണത്തിനു വേണ്ടിയാണു എന്ന് എല്ലാരും പറയും. അതുകൊണ്ടു തന്റെ സാമ്പത്തിക അവസ്ഥ ഒന്ന് ശരിയായിട്ടു പറയാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി വരുന്ന പെണ്കുട്ടികളെങ്കിലും രക്ഷ പെടണമല്ലോ അതുകൊണ്ടാണ് താൻ ഈ ബോംബ് പൊട്ടിക്കാമെന്ന് വെക്കുന്നത്.

READ NOW  മമ്മൂട്ടിക്ക് എന്ത് ജാഡയാണ് എന്ന് പറയുമ്പോൾ അങ്ങേക്ക് വിഷമം തോന്നിയിട്ടുണ്ടോ - മാസ്സ് മറുപടി നൽകി മമ്മൂക്ക.

പലപ്പോഴും കാണുമ്പോൾ ഒരു കൂസലും ഇല്ലാതെ അഹങ്കാരത്തോടെയുള്ള അയാളുടെ പോക്ക് കാണുമ്പോൾ എല്ലാം അങ്ങ് തുറന്നു പറഞ്ഞാലോ എന്ന് ആലോചിക്കും. പിന്നെ വേണ്ട എന്ന് ചിന്തിക്കും. തനിക്ക് സ്നേഹമുള്ള കുറെ പേരെ ഓർക്കും അന്ന് അത് വലിയ ഒരു വിഷയമാകേണ്ടതായിരുന്നു.അന്ന് അവരെല്ലാം കൂടി പറഞ്ഞാണ് അത് ഓക്കേ ആക്കിയത്. പക്ഷേ ആയാൽ ഇനി ഇത് ആവർത്തിക്കരുത് ഇപ്പോഴും അയാൾ അത്തരത്തിൽ ഉള്ള പ്രവർത്തികൾ തുടരുന്നുണ്ടാകാം എന്ന് പ്രീയങ്ക പറയുന്നു. പക്ഷേ ഇത്രയുച്യം അഹങ്കാരം കാണിക്കുമ്പോൾ അയാൾ ഓർക്കേണ്ടത് അയാളുണ്ട് ജീവിതം എന്റെ ഔദാര്യമാന്. താണ ഇത് തുറന്നു പറഞ്ഞാൽ അയാൾക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നറിയാമോ എന്നും പ്രീയങ്ക പറയുന്നു.

തന്നോട് മൂന്നു കാര്യങ്ങൾ ആവശ്യപ്പെടരുത് എന്ന് പ്രീയങ്ക പറയുന്നു അതിൽ ഒന്ന് തന്നോട് മദ്യപിക്കാനോ ലഹരി ഉപയോഗിക്കാനോ ആവശ്യപ്പെടരുത് . ഒരു വൈൻ പോലും ഉപയോഗിക്കാത്ത ആൾ ആണ് താൻ. രണ്ടാമത്തെ കാര്യം പണം കടം ചോദിക്കരുത് തന്റെ കയ്യിൽ ഇപ്പോൾ ഇല്ല ഉണ്ടെങ്കിൽ ആർക്കും കൊടുക്കാൻ മനസ്സുള്ളയാളാണ് താൻ. പിന്നെ ആരും തന്നെ ചോദിക്കരുത് . ഇനി പത്തു കോടി നൽകാമെന്ന് പറഞ്ഞാലും ഞാൻ ആരുടേയും കൂടെ പോകില്ല. ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുണ്ടായാലും ത്താൻ കഷ്ട്ടപ്പെട്ടു ജീവിക്കും എന്നാലും ആരുടേയും കൂടെ പോകില്ല. പ്രീയങ്ക പറയുന്നു.

READ NOW  രാഹുൽഗാന്ധി ക്രിക്കറ്റ് കളിക്കുമ്പോൾ വിൽസിന്റെ ടീഷർട്ട് ഇടുന്നു.ഷൈൻ ടോം ചാക്കോ പറയുന്നത് കേട്ട് കിളി പോയി അവതാരിക പക്ഷേ പറയുന്നതിൽ ചില കാര്യമുണ്ട്

തൻറെ വെളിപ്പെടുത്തൽ മലയാള സിനിമയിൽ വലിയ കൊടുങ്കാറ്റ് ഉണ്ടാക്കും എന്നാണ് പ്രീയങ്ക പറയുന്നത്. അത്രത്തോളം മുൻനിര താരമാണ് ആൾ എന്ന് പ്രീയങ്ക പറയുന്നു. സിനിമയിലെ ഇതുപോലെ ഉള്ള പുഴുക്കുത്തുകൾ ആണ് ഈ മേഖലയുടെ ശാപം. മലയാള സിനിമയിൽ വമ്പന്മാർ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ആരും തന്നോട് മോശമായി പെരുമായിട്ടില്ല എന്ന് താൻ പറയില്ല പക്ഷെ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല . ഇനി അതൊന്നും പറഞ്ഞു പേരെടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. തന്നോട് മോശമായി പെരുമാറിയവരെ താൻ കൈകാര്യം ചെയ്തു വിട്ടിട്ടുണ്ട്. താൻ ഒന്നും തുറന്നു പറയാത്തത് തന്റെ ധാനമായി പലരും കണ്ടാൽ മതി എന്ന് പ്രീയങ്ക.

പ്രിയങ്കയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENTS