
മലയാളത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ സൗത്ത് ഇന്ത്യ ആകെ ആരാധകരുള്ള താരമാണ് നമ്മുടെ നയൻതാര. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി ആയിരുന്നു നയൻതാരയുടെ സിനിമ ജീവിതം തുടങ്ങുന്നത് പിന്നീട് മലയാളത്തിൽ നിന്നും താരം തമിഴിലേക്ക് ചേക്കേറി . ആദ്യമൊകകെ ഗ്ലാമറസ് വേഷങ്ങളിലൂടെയായിരുന്നു താരത്തിന്റെ തമിഴ് രംഗപ്രവേശം പിന്നീട് മികച്ച സ്വഭാവ വേഷങ്ങളിലൂടെ തമിഴ് ജനതയുടെ പ്രീയങ്കരിയായി മാറി. ഇന്ന് തമിഴിൽ ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാനുള്ള കഴവുള്ള നായിക എന്ന രീതിയിൽ നയൻതാര വളർന്നിട്ടുണ്ട്. തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി ആണ് നയൻതാര അറിയപ്പെടുന്നത്.
തമിഴ് സിനിമ ലോകത്തു വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ കരിയർ ആരംഭിച്ചത്. ചിമ്പുവും പ്രഭുദേവയുമൊത്തുള്ള പ്രണയവും ആദ്യ കാല ചിത്രങ്ങളിലെ ഗ്ലാമർ അതിപ്രസരവുമെല്ലാം വലിയ വിവങ്ങളിലേക്കെത്തിച്ച നയൻതാര ഇപ്പോൾ ആ ഇമേജിൽ നിന്നുമൊകകെ മാറി. അതിശക്തമായ സ്ത്രീ കഥാപത്രങ്ങളെ അരങ്ങിലേക്കെത്തിക്കുകയാണ്. നായികാപ്രാധാന്യമുള്ള ഒരുപിടി വിജയചിത്രങ്ങൾ താരത്തിന്റെതായി ഇപ്പോൾ സിനിമയിൽ ഉണ്ട്.
ഇത്രെയേറെ സിനിമകളിൽ അഭിനയിച്ചു എങ്കിലും ഒരേ ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോളാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന് തനിക്കു തോന്നിയത് എന്ന് നയൻതാര പറയുന്നു. ആ ചിത്രം വേറെ ഒന്നുമല്ല സൂര്യ നായകനായ എ ആർ മുരുഗദോസ് സംവിധാനം നിർവ്വഹിച്ച തമിഴിലെ എക്കാലത്തെയും മികച്ച ചിത്രമായ ഗജിനി ആണ്. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ വേഷത്തിൽ താരമെത്തിയ ചിത്രമാണ് ഗജിനി. പക്ഷേ അവർ തനിക്കു വാഗ്ദാനം ചെയ്ത കഥാപാത്രമല്ല അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത് എന്ന് നയൻതാര പറയുന്നു.ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നയൻതാരയുടെ വെളിപ്പെടുത്തൽ.