ആ നടനോട് ശരിക്കും പ്രണയമായിരുന്നു – അദ്ദേഹത്തിന്റെ വിവാഹ ദിവസം തകർന്നു പോയി – മീന പറഞ്ഞത്

14812

തമിഴ് ചലച്ചിത്ര വ്യവസായത്തില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ നടി മീന അടുത്തിടെ നടത്തിയ ഒരു വെളിപെപ്ടുത്താൽ വലിയ തോതിൽ വൈറലായിരുന്നു..‌ 1982-ല്‍ പുറത്തിരുനാഗയ നെഞ്ചങ്ങൾ (Nenjangal) എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീന, സിനിമാ ലോകത്തെ അനുഭവങ്ങളും രഹസ്യങ്ങളും അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.‌ ചലച്ചിത്ര താരം സുഹാസിനി മണിരത്നം അവതാരകയായ സിനി ഉലകം (CineUlagam) ചാനലിലെ ടോക്ക് ഷോയിലായിരുന്നു തുറന്നു പറച്ചില്‍.

ഇന്ത്യൻ സിനിമയിലെ ഒരു നടനോട് തനിയ്ക്കു അടക്കാനാവാത്തപ്രണയം തോന്നിയിരുന്നു എന്ന് മീന വെളിപ്പെടുത്തിയത് . ബോളിവുഡ് താരം ഹൃത്വിക് റോഷനോട് തനിക്ക് കടുത്ത പ്രണയമായിരുന്നു എന്ന കാര്യം മീന തുറന്നു പറഞ്ഞു. “എന്റെ അമ്മയോട് ഞാന്‍ പറയുമായിരുന്നു, ഹൃത്വിക് റോഷനെ പോലെ ഒരാളെ ഭര്‍ത്താവായി കിട്ടണം എന്ന്. അദ്ദേഹത്തിന്റെ വിവാഹദിവസം ഞാൻ ശരിക്കും തകര്‍ന്നു പോയി . അന്ന് ഞാന്‍ വിവാഹിതയായിരുന്നില്ല,” മീന പറഞ്ഞു. സുഹാസിനി മീനയെയും ഹൃത്വിക് റോഷനെയും ഒന്നിച്ചുള്ള ഒരു ചിത്രം കാണിച്ചതോടെയാണ് ഈ തുറന്നു പറച്ചില്‍ നടന്നത്.

ADVERTISEMENTS
   
READ NOW  ഞാനിപ്പോൾ കഴിയുന്നത് ആദ്യ പങ്കാളി ആനന്ദിനും അവന്റെ കാമുകിക്കും ഒപ്പമാണ്: കനി കുസൃതി : ജീവിത രീതി ഇങ്ങനെ. ത്രീസോം ആണെന്നൊന്നും ചിന്തിക്കരുത്

 

തന്റെ കരിയറില്‍ നഷ്ടപ്പെട്ട ചില അവസരങ്ങളെ കുറിച്ചും മീന സംസാരിച്ചു. ഇതില്‍ ഒന്ന് സൂപ്പര്‍ താരം രജനികാന്ത് നായകനായ “പടയപ്പ” എന്ന ചിത്രത്തിലെ വില്ലന്‍ വേഷമായിരുന്നു. ഈ വേഷം ആദ്യം മീനയ്ക്ക് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അമ്മയുടെ ഉപദേശം കാരണം അവസരം നിരസിച്ചു. ഒരു നായികാതാരമായി വളരാന്‍ ശ്രമിക്കുന്ന സമയത്ത് നെഗറ്റീവ് വേഷം ചെയ്യുന്നത് കരിയറിനെമോശമായി ബാധിക്കുമെന്നായിരുന്നു അമ്മയുടെ മുന്നറിയിപ്പ്.

പിന്നീട് ഈ വേഷം ഏറ്റെടുത്തത് നടി രമ്യാ കൃഷ്ണന്‍ ആയിരുന്നു.അത് രമ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലയ ഹിറ്റുകളിൽ ഒന്നായി തീർന്നു. വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഒരു വേഷമായിരുന്നു. രെമ്യ കൃഷ്ണന്റെ കരിയറിൽ മികവുറ്റ വേഷങ്ങൾ വരാൻ കാരണമായത് പടയപ്പയിലെ ആ വേഷമായിരുന്നു. ഈ വേഷം നിരസിച്ചതില്‍ പിന്നീട് തനിക്ക് ദുഃഖം തോന്നിയിട്ടുണ്ടെന്ന് മീന സമ്മതിച്ചു.

READ NOW  ആ സിനിമയിൽ അച്ഛൻ തന്നെ ചെയ്യണം എന്ന് ആഗ്രഹിച്ചത് ഒരുപക്ഷേ മമ്മൂട്ടിയായിരിക്കും. ഷോബി തിലകന്

ഹൃത്വിക് റോഷനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ ടോക്ക് ഷോ എപ്പിസോഡ് വീണ്ടും മീനയെ ആരാധകരുടെ മനസ്സില്‍ നിറച്ചിരിക്കുകയാണ് . നിരവധി സഹപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ മീനയുടെ തുറന്നു പറച്ചിലിനെ പ്രശംസിച്ചു.

കരിയറില്‍ ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പുതുമുഖങ്ങള്‍ക്ക് പ്രചോദനമാണ് മീന. 1982-ല്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച മീന പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി വിജയചിത്രങ്ങൾ നൽകിയിട്ടുണ്ട്. ഒരു പക്ഷേ ഇത്രയും വര്ഷം ഇത്രയും സിനിമ മേഖലകളിൽ നിര സാന്നിധ്യമാവുകയും ഇന്നും നായിക വേഷങ്ങൾ ചെയ്യുകയും ചെയ്യുന്ന ഏക നടി മീന തന്നെ ആയിരിക്കും . മലയാളികൾക്ക് ത്നങ്ങളുടെ സ്‌പേപ്പർ താരം മോഹൻലാലിൻറെ ഏറ്റവും പ്രീയപെപ്റ്റ നായികയാണ് മീന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മീന മലയാളത്തിലും നായികയായിട്ടുണ്ട്.

ADVERTISEMENTS