അത് മോർഫ് ചെയ്ത വീഡിയോ ആയിരുന്നു -പ്രായമായപ്പോൾ വിവാഹം കഴിക്കാൻ നാണമില്ലേ? മങ്കയുടെ മറുപടി.

15100

മലയാളത്തിൽ നിരവധി മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മങ്ക. ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ടെലിവിഷനിലും മങ്ക തന്റെ പ്രതിഭ തെളിയിച്ചുകൊണ്ടു നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ കുടുംബപ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ് മങ്ക. വർഷങ്ങളായി സിനിമ സീരിയൽ മേഖലയിൽ നിലനിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇന്നും മങ്ക ഈ രണ്ടു മേഖലകളിലും നിറഞ്ഞു നിൽക്കുകയാണ്.

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ താരം നേരിട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഉള്ളത്, ഇടയ്ക്ക് മങ്കയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു അശ്‌ളീല വീഡിയോ ഉണ്ടാക്കി ആരോ സോഷ്യൽ മീഡിയയിൽ പ്രചിരിപ്പിച്ച ഒരു സംഭവമുണ്ടായിരുന്നു. അത് മോർഫ് ചെയ്ത വീഡിയോ ആയിരുന്നു പക്ഷേ നാട്ടിലൊക്കെ ആളുകൾ അതിനെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ആത്മഹത്യ ചെയ്യണം എന്ന് പോലും തോന്നിയിരുന്നു എന്ന് മങ്ക പറയുന്നു. ഇടക്കാലത്ത് നടി മങ്ക രണ്ടാമതും ഒരു വിവാഹം കഴിച്ചിരുന്നു. ഇത്രയും പ്രായം ചെന്നതിനു ശേഷം വീണ്ടും വിവാഹം കഴിച്ചു എന്നു പറഞ്ഞു വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ താരത്തിനെതിരെ നടന്നിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് അതിനെതിരെയുള്ള വിമർശനങ്ങൾക്കും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മങ്ക മറുപടി പറയുന്നുണ്ട്.

തൻറെ ആദ്യ ഭർത്താവും മകളുടെ അച്ഛനായ വ്യക്തി 2003 ൽ മരണപ്പെട്ടിരുന്നു. അങ്ങനെ മകളുടെ വിവാഹ ശേഷം 2010 ൽ താൻ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചെന്ന് മങ്ക പറയുന്നു.തന്റെ രണ്ടാം ഭർത്താവ് ആലപ്പുഴക്കാരൻ ആണെന്നും അദ്ദേഹം ഒരു ബിസിനസ് കാരനാണെന്നും ആ ബന്ധത്തിൽ ഒരു മകനും ഉണ്ട്. ഭർത്താവിനും മകനും ഒപ്പം ആണ് ഇപ്പോൾ കാര്യം താമസിക്കുന്നത്.

ADVERTISEMENTS
READ NOW  കൂടുതൽ നെഗറ്റീവ് കമന്റ് വരുന്നതിന്റെ കാരണം ഇതാണ്: ശോഭന പറഞ്ഞത്.

ആദ്യ ബന്ധത്തിലെ മകളുടെ വിവാഹത്തിന് ശേഷമാണ് രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നതും വിവാഹം കഴിക്കുന്നത്. മകളുടെ കല്യാണത്തോടെ ജീവിതത്തിൽ താൻ തീർത്തും ഒറ്റപ്പെട്ടുപോയെന്നും ആ സമയത്ത് ഒരു കൂട്ട് വേണമെന്നുള്ള ആഗ്രഹമാണ് തന്നെ വീണ്ടും വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചത് എന്നും മങ്ക പറയുന്നു.

താൻ സിനിമയിലും സീരിയലിലും അഭിനയിക്കുന്നത് തൻറെ രണ്ടാം ഭർത്താവിനെ യാതൊരു തരത്തിലുള്ള എതിർപ്പും ഇല്ലെന്നും അവർ പറയുന്നത്. ഇത്രയും പ്രായമായപ്പോൾ അതും ഇത്രയും വലിയ മകൾ ഉള്ളപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ നാണമില്ലേ എന്നുള്ളതായിരുന്നു മങ്കക്ക് നേരെ ആ സമയത്തുള്ള ഏറ്റവും വലിയ വിമർശനം. അതിനും മങ്ക മറുപടി പറയുന്നു.

ജീവിതത്തിൽ ചിലപ്പോൾ എത്ര മക്കൾ ഉണ്ടെങ്കിൽ പോലും ചില സമയങ്ങളിൽ നമ്മൾ ഒറ്റപ്പെട്ടുപോകും. അതേപോലെ തന്നെ ചിലപ്പോൾ നമ്മളുടെ മക്കൾ നമ്മളെ നോക്കണമെന്ന് പോലുമില്ല. അതുകൊണ്ടാണ് നിരവധി മാതാപിതാക്കൾ വൃദ്ധ സദനങ്ങളിൽ മറ്റും കഴിയുന്നത്. നല്ല പൈസ ഉള്ള ആൾക്കാരും സ്വന്തം മാതാപിതാക്കളെ അനാഥാലയത്തിൽ കൊണ്ട് ഉപേക്ഷിക്കുകയാണ് പതിവ്.

READ NOW  ദുൽഖർ സൽമാൻ എങ്ങനെയാണ് സണ്ണി വെയിൻ എന്ന സുഹൃത്തിനെ ഹാൻഡിൽ ചെയ്യുന്നേ തുറന്നു പറഞ്ഞു ദുൽഖർ.

മകളുടെ വിവാഹം കഴിഞ്ഞു നിൽക്കുന്ന സമയത്താണ് തനിക്ക് ഒരു ആലോചന വരുന്നത് .ആ സമയത്തുണ്ടായ ഒറ്റപ്പെടലിൽ നിന്നാണ് ഒരു കൂട്ട് വേണമെന്നുള്ള തീരുമാനം വരുന്നതും ആ വിവാഹബന്ധം നടത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത് മങ്ക പറയുന്നു.

തന്റെ കല്യാണത്തോടെ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ താൻ അതൊന്നും കാര്യമാക്കുന്നില്ല. തന്റെ മകൾക്കും അവളുടെ ഭർത്താവിനും യാതൊരുവിധ എതിർപ്പുമുണ്ടായിരുന്നില്ല. ഞാൻ അവരുടെ കാര്യം മാത്രം ആലോചിച്ചാൽ മതിയല്ലോ. അങ്ങനെയാണ് രണ്ടാമത്തെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചത്. വിവാഹം കഴിച്ചത്. കോവിഡ് സമയത്തു തനിക്ക് അസുഖം വന്നിരുന്നു. അങ്ങനെ മൂന്ന് തവണയോളം ആശുപത്രിയിൽ അഡ്മിറ്റ് ആയി. ആ സമയത്തെല്ലാം തന്റെ കൂടെ ഉണ്ടായിരുന്നത് തന്റെ ഭർത്താവാണ്. അദ്ദേഹം ഉള്ളതുകൊണ്ടാണ് തന്റെ മകൾക്ക് ടെൻഷൻ അടിക്കാതെ നില്ക്കാൻ പറ്റിയത്.

ഇത്തരം കാര്യങ്ങളൊക്കെ താൻ വീണ്ടും ഒരു വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യങ്ങൾ ആണ്. ജീവിതത്തിൽ ഒരു പങ്കാളി എപ്പോഴും കൂടെ ഉള്ളത് വളരെയധികം നല്ലതാണെന്ന് മങ്ക പറയുന്നു. ഒറ്റപ്പെട്ട് ജീവിക്കുന്ന എല്ലാവരും ഒരു പങ്കാളിയെ കണ്ടെത്തേണ്ടതും, അങ്ങനെ ഒരു ജീവിതം നയിക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മിക്കുന്നു.

അഭിനയ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് മങ്ക പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. താൻ ഭയങ്കര സുന്ദരിയാണെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തനിക്ക് ഇത്രയും പ്രായമായിട്ടും സിനിമയിലും സീരിയലുകളിലും തിളങ്ങിനിൽക്കാൻ കഴിയുന്നത് എന്നും ചിലർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ സിനിമയ്ക്ക് വലിയ സൗന്ദര്യമോ കളറോ വേണമെന്ന് യാതൊരു നിർബന്ധവുമില്ല.

READ NOW  സ്റ്റേജ് ഷോയ്ക്കിടെ അയാൾ വന്നു ചെവിയിൽ തെറി പറഞ്ഞു - അന്നയാൾക്ക് കലാഭവൻ മണി നൽകിയ പണി - നാദിർഷ പറഞ്ഞത്.

ഇതൊന്നുമില്ലാതെ നല്ല നല്ല വേഷങ്ങൾ ചെയ്യുന്ന നിരവധി താരങ്ങൾ ഇന്നുണ്ട്. തനിക്കും അത്തരത്തിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. അങ്ങനെ ഒരു വേഷത്തിനായിട്ടുള്ള കാത്തിരിപ്പാണ് ഇപ്പോഴുള്ളത് എന്ന് മങ്ക പറയുന്നു.

ചേച്ചിക്ക് കളർ ഒരുപാട് കൂടിപ്പോയി അത്തരത്തിലുള്ള ഒരു ആളെ അല്ല നമ്മളുടെ ഈ വേഷത്തിന് വേണ്ടത് എന്ന തരത്തിൽ നിരവധി പേർ എന്നോട് പറഞ്ഞിട്ടുണ്ട്. ചേച്ചിക്ക് ഗ്ലാമർ കൂടിപ്പോയെന്നും അങ്ങനെയുള്ള ഒരു വേഷമല്ല നമുക്കുള്ളതൊന്നും ചിലർ പറയുമ്പോൾ എങ്കിൽ അത്തരത്തിലുള്ള ഒരു വേഷം വരുമ്പോൾ ചെയ്യാമല്ലോ എന്ന് ഞാനും ചിന്തിക്കും. എത്ര പ്രായമുള്ള ആളുടെ വേഷം ആയാലും എത്ര വെല്ലുവിളി നിറഞ്ഞ വേഷമാണെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്. ഒരു അവാർഡ് ലഭിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് മങ്ക പറയുന്നു. തനിക്ക് വെറും 30 വയസ്സുള്ളപ്പോൾ 75 കാരിയുടെ വേഷവും താൻ സിനിമയിൽ ചെയ്തിട്ടുണ്ടെന്ന് നടി മങ്ക ഓർമ്മിപ്പിക്കുന്നു.

ADVERTISEMENTS