ഇപ്പോൾ ഓൺലൈൻ മീഡിയയുടെ കാലമാണ് വൈറൽ കണ്ടെന്റിനായി പലതരത്തിലുള്ള പരിപാടികളാണ് ഇവർ ചെയ്യുന്നത്. പക്ഷേ പലപ്പോഴും അത് സാമാന്യ മര്യാദകളെ ലംഘിച്ചുകൊണ്ട് സഭ്യമല്ലാത്ത കാര്യങ്ങൾക്കും പല ഓൺലൈൻ മീഡിയ ചാനലുകളും ശ്രമിക്കുന്നു എന്നതാണ് ഏറ്റവും കഷ്ടകരമായ കാര്യം.വിരൽ കണ്ടന്റിനായി എന്ത് തരാം ചോദ്യങ്ങളും ചോദിയ്ക്കാൻ ഒരു മടിയുമില്ല അനന്തന് പല അവതാരകരുടെയും സ്വഭാവ സവിശേഷത. വന്നിരിക്കുന്ന അതിഥികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒരു മര്യാദയും ഉണ്ടായിരിക്കുകയില്ല. എങ്ങനെയും കണ്ടന്റ് വൈറലാക്കാം എന്നുള്ള ഉദ്ദേശത്തോടെ തന്നെ അപക്വമായ അശ്ലീലമായ മര്യാദയില്ലാത്ത ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. അത്തരത്തിൽ ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറൽ ആയിരിക്കുകയാണ്. പ്രശസ്ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും ബിഗ് ബോസ് കണ്ടസ്റ്റന്റുമായിരുന്ന മനീഷ യോട് അടുത്തിടെ ഒരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചില അശ്ലീല ചോദ്യങ്ങളും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
വന്നിരിക്കുന്ന അതിഥിയുടെ പ്രായമോ സ്ഥാനമോ ഒന്നും നോക്കാതെ ഒട്ടും മര്യാദ ഇല്ലാത്ത രീതിയിലാണ് അജിൻ ചോദ്യങ്ങൾ ചോദിക്കുന്നത്. പക്ഷേ അതിന് തക്കതായ മറുപടിയാണ് മനീഷ നൽകുന്നത്. ഒരുപക്ഷേ അജിന്റെ മാതാവിൻറെ പ്രായമോ അതിനു മുകളിലോ അവർക്ക് ഉണ്ടാകും. പക്ഷേ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതിൻറെ ഒരു മര്യാദ പോലും നൽകുന്നില്ല. ഇപ്പോൾ അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ലോകത്ത് ഉയർന്നുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം സിനിമ നടിമാരുടെ വാതിലിൽ സിനിമയുടെ സംവിധായകരു ൾപ്പെടെ മുട്ടിവിളിക്കുന്നതിനെക്കുറിച്ച് വലിയ ചർച്ച ഉണ്ടായിരുന്നു. അത്തരത്തിലൊരു ചോദ്യമാണ് അജിൻ ചോദിച്ചത് സത്യത്തിൽ വളരെ മര്യാദയോടെ സഭ്യമായി ആ ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്. എന്താണെന്ന് അറിയില്ല വളരെ മോശമായിട്ടാണ് ആ ചോദ്യം അവതാരകനായ അജിൻ ചോദിച്ചത്
അയാളുടെ ചോദ്യം ഇങ്ങനെയാണ് “ഇപ്പോൾ വാതിലിൽ മുട്ടുന്ന കാലമല്ലേ മനീഷ എന്ന ആക്ട്രസ് എപ്പോഴെങ്കിലും മുട്ടിയ വാതിലുകൾ അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ” എന്നാണ് അജിൻ ചോദിക്കുന്നത്. തൻറെ അമ്മയോളം പ്രായമുള്ള ഒരു സ്ത്രീയുടെ മുഖത്ത് നോക്കി ഒരു ഉളുപ്പുമില്ലാതെയാണ് ഇയാൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്.
സത്യത്തിൽ ആദ്യം ആ ചോദ്യം കേട്ട് മനീഷ അമ്പരന്നു പോവുകയാണ്. അപ്പോൾ ചോദ്യം ആവർത്തിക്കാൻ അവർ ഒന്നൂടെ പറയുന്നുണ്ട്. അതിന് മറുപടിയായി വീണ്ടും അതേ ചോദ്യം കുറച്ചൂടെ വൃത്തികെട്ട രീതിയിലാണ് അജിൻ ചോദിക്കുന്നത്. താങ്കളുടെ നിലനിൽപ്പിനും അവസരത്തിനുമായി ഏതെങ്കിലും മുട്ടിയ വാതിലുകൾ താങ്കൾ എന്നെങ്കിലും തുറന്നു കൊടുത്തിട്ടുണ്ടോ എന്നാണ് അയാൾ വീണ്ടും ചോദിക്കുന്നത്. ഇത് കേട്ട് പ്രകോപിതയായ നടി മനീഷ് അവിടെ നിക്കുന്നവരോട് ചോദിക്കുന്നുണ്ട് എന്തുവാടെ ഇയാൾ ചോദിക്കുന്നതെന്ന് അതിനുശേഷം പ്രതികരിക്കുന്നത് അതിരൂക്ഷമായി ആണ്.
എന്തൊരു ഊള ചോദ്യമാണ് നീ ചോദിക്കുന്നത് നിനക്ക് അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ചു കൂടുതലാണ് വീട്ടിൽ പോയി നീ നിൻറെ അമ്മയോട് പെങ്ങളോട് ഇത് ചോദിക്കുമോ എന്നും മനീഷ അയാളോട് ചോദിക്കുന്നുണ്ട്
അപ്പോൾ തന്നെ മനീഷ് ചോദിക്കുന്നുണ്ട് അജിനെ നിനക്ക് എന്നെ നേരിട്ട് അറിയാവുന്ന ഒരാളല്ലേ. എന്നെ നന്നായിട്ട് അറിയാവുന്ന ഒരാളല്ലേ അപ്പോൾ പിന്നെ ഇങ്ങനത്തെ ഒരു ചോദ്യം മര്യാദ ഉള്ളതാണോ ഈ ചോദ്യം ന്യായമാണോ മനീഷ ചോദിക്കുന്നുണ്ട്. അങ്ങനെ അവസരത്തിനു വേണ്ടി തുറന്നു കൊടുക്കാനാണെങ്കിൽ ഞാൻ ഇവിടെ നൂറോളം ചിത്രങ്ങൾ ഇപ്പോൾ തന്നെ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും. എന്തൊരു ഊള ചോദ്യമാണ് നീ ചോദിച്ചു കൊണ്ടിരിക്കുന്നത്. പല അഭിമുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് പലപ്പോഴും നീ വളരെ മോശമായിട്ടാണ് സംസാരിക്കുന്നത്.
താങ്കൾക്ക് എത്ര എക്സ്പീരിയൻസ് ഉണ്ട് അതുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് അജിൻ വീണ്ടും പറയുമ്പോൾ. എടാ മുട്ടുമ്പോൾ തുറക്കുന്നതാണോ എക്സ്പീരിയൻസ് എന്നാണ് മനീഷ തിരിച്ചു ചോദിക്കുന്നത്നിനക്ക് പൊതുവേ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് അല്പം കൂടുതലാണ്. അത് വൈറലാവാൻ ആണോ എന്ന് തനിക്കറിയില്ല എന്നും മനീഷ് പറയുന്നുണ്ട്. അ ങ്ങനെ തുറന്നിട്ടില്ലെങ്കിൽ തുറന്നിട്ടില്ല എന്ന് പറഞ്ഞാൽ പോരെ ഇങ്ങനെ ന്യായീകരിക്കേണ്ട കാര്യം ഉണ്ടോ എന്ന് രീതിയിലാണ് അയാൾ ചോദിക്കുന്നത്.
സത്യത്തിൽ അങ്ങനെയൊരു ചോദ്യം തന്നെ ആസ്ഥാനത്താണ് എന്നുള്ള ബോധം പോലും അയാൾക്കില്ല. തന്റെ ചോദ്യത്തെ വീണ്ടും അവിടെ ഇരുന്ന് ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ് അയാൾ . അതേപോലെതന്നെ അമ്മയും പെങ്ങളോടും വീട്ടിൽ പോയി ഇങ്ങനെ ചോദിക്കുമോ എന്ന് ചോദ്യത്തിന് തന്റെ അമ്മയും പെങ്ങളും സിനിമയിൽ പോകുന്നില്ല എന്നും പിന്നെ തൻറെ അമ്മയെയും പെങ്ങളെയും എന്തിനാണ് പറഞ്ഞത് എന്നും ഇയാൾ ദേഷ്യപ്പെട്ട് ചോദിക്കുന്നുണ്ട്. അയാളുടെ അമ്മയും പെങ്ങളേയും കണക്ട് ചെയ്ത് ചോദിച്ചപ്പോൾ അയാൾക്ക് ദേഷ്യവും പ്രതിഷേധവും ഉണ്ടായി എന്നാൽ ഇതേപോലെ ചോദ്യം ചോദിക്കുമ്പോൾ ആ നടിയുടെ വീട്ടിലുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്യും എന്നുള്ളപോലും ബോധമില്ലാതെ ഇരുന്നാണ് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്. അതോടെ തന്നെ മനീഷ ഇൻറർവ്യൂ മതിയാക്കി മൈക്ക് വലിച്ചെറിഞ്ഞ് പോകുന്നുണ്ട്.