13 വയസ്സിൽ കാമുകന് കത്ത് കൊടുക്കാൻ പോയപ്പോൾ അമ്മ പറഞ്ഞത്- വീട്ടുകാർ വളർത്തിയ രീതിയെ കുറിച്ച് കനി കുസൃതി.

438

പ്രമുഖ ആക്ടിവിസ്റ്റും ചിന്തകനും ഒക്കെയായ മൈത്രയനും യും പ്രമുഖ ആക്ടിവിസ്റ്റായ ഡോക്ടർ ജയശ്രീയുടെയും ഏക മകളാണ് കനി കുസൃതി. എന്നാൽ സാധാരണ കുടുംബ സംവിധാനം നില നിന്ന് പോകുന്ന രീതിയിലല്ല മൈത്രയനും ജയശ്രീയുടെയും കനിയുടെയും കുടുംബം എന്നുള്ളത് ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ്.

പൂർണ്ണമായും ആധുനിക മനുഷ്യരാണ് തങ്ങൾ എന്നുള്ള രീതിയിലാണ് മൈത്രയൻ തന്റെ കുടുംബ സംവിധാനത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തങ്ങൾ മകളെ വളർത്തിയ രീതിയെ കുറിച്ചും തങ്ങൾ തങ്ങളുടെ കുടുംബത്തെ കണ്ട രീതിയെ കുറിച്ചും ഒക്കെ നിരവധി അഭിമുഖങ്ങളിൽ മൈത്രേയനും ജയശ്രീയും തുറന്നു സംസാരിക്കുന്നുണ്ട്. മകളും ഭാര്യയും തനിക്ക് സുഹൃത്തുക്കൾ മാത്രമാണെന്നാണ് മൈത്രേയൻ പറയുന്നത്.

ADVERTISEMENTS
   

അതേപോലെതന്നെ മകൾക്ക് 18 വയസ്സായി കഴിഞ്ഞപ്പോൾ തന്റെ കുടുംബം പിരിച്ചുവിട്ടു എന്നുള്ള രീതിയിൽ പ്രസ്താവന ഇറക്കിയ വ്യക്തി കൂടിയാണ് മൈത്രയൻ. അതോടൊപ്പം മകൾ കനി കുസൃതിക്ക് പതിനെട്ടാം വയസ്സിൽ അദ്ദേഹം നൽകിയ ഒരു കത്ത് പിന്നീട് കനി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു.

ആരെയും ഞെട്ടിക്കുന്ന നിലനിന്നു പോകുന്ന സാമൂഹിക ക്രമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി കുറെ കാര്യങ്ങൾ ആയിരുന്നു മൈത്രേയൻ ആ കത്തിൽ മകൾക്ക് കുറിച്ചത്. തുടർന്നങ്ങോട്ടുള്ള ജീവിതത്തിൽ അവൾ പൂർണമായും ഒരു സ്വതന്ത്ര വ്യക്തിയാണെന്നും ഇഷ്ടമുള്ള ജീവിത രീതി തിരഞ്ഞടുക്കാമെന്നും തുടങ്ങി നിരവധി കാര്യമാണ് ലൈംഗികത ഉൾപ്പടെ പല വിഷയങ്ങളും മൈത്രേയൻ തന്റെ കത്തിൽ മകൾക്ക് കുറിക്കുന്നുണ്ട്.

ഇന്നത്തെ സാമൂഹിക സദാചാര സംവിധാനത്തിൽ നിലനിന്നു പോകുന്ന ഭൂരിഭാഗം പേർക്കും ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങളാണ് ഇവരുടെ ജീവിത സംവിധാനങ്ങളിൽ നിലനിൽക്കുന്നത്. മൈത്രേയനും ജയശ്രീയും വിവാഹിതരല്ല ഒരു പക്ഷേ കേരളത്തിലെ തന്നെ ആദ്യ ലിവിങ് റിലേഷൻഷിപ്പുകളിൽ ഒന്നാകാം ഇവരുടേത്.

ഇപ്പോൾ വൈറൽ ആവുന്നത് റിപ്പോർട്ടർ ടിവിയുടെ ഒരു അഭിമുഖത്തിൽ അതിഥിയായി കനി കുസൃതി എത്തിയപ്പോൾ വീട്ടുകാർ നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ച് വളർന്നുവന്ന ചുറ്റുപാടിനെ കുറിച്ചും ഒക്കെ കനിയോട് അവതാരക ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. തന്റെ വീട്ടുകാർ തനിക്ക് നൽകിയ സ്വാതന്ത്ര്യത്തെക്കുറിച്ചും താൻ വളർന്ന വന്ന ജീവിത സാഹചര്യത്തെ കുറിച്ചും വളരെ സിമ്പിൾ ആയ ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ് കനി അവർക്ക് മറുപടി നൽകിയത്.

താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതായത് തനിക്ക് 13 വയസ്സുള്ള സമയത്ത് തൻറെ വീടിൻറെ അടുത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും, ഒരു ദിവസം സന്ധ്യയോടടുത്ത സമയത്ത് താൻ തന്റെ കാമുകന് കത്ത് കൊടുക്കാനായി പോകാൻ തുടങ്ങുന്ന സമയത്ത് അത് മനസ്സിലാക്കിയ തൻറെ അമ്മുമ്മ അച്ഛനായ മൈത്രേയൻ അമ്മ ജയശ്രീയോടും പറഞ്ഞു ഇവൾ കൈവിട്ടുപോയി രക്ഷയില്ല എന്ന്. കാമുകന് പ്രേമ ലേഖനം കൊടുക്കാൻ പോകുന്നതാണ് എന്ന് മനസ്സിലാക്കിയ അമ്മ ജയശ്രീ എന്നാൽ മകളോട് പറഞ്ഞത് വളരെ വ്യത്യസ്തമായ ഒരു കാര്യം ആയിരുന്നു.

ജയശ്രീ ചേച്ചി അപ്പോൾ എന്നോട് പറഞ്ഞത് (കണി അമ്മ ജയശ്രീയെ വിളിക്കുന്നത് ചേച്ചി എന്നാണ് ) പറഞ്ഞത് മോളെ കനി നീ പോകുമ്പോൾ ഒരു ടോർച്ച് എടുത്തു കൊണ്ട് വേണം പോകാൻ. അവിടെയൊക്കെ പാമ്പുണ്ട് എന്നാണ്. അതായത് നന്നേ ചെറുപ്രായത്തിൽ തന്നെ തന്റെ വ്യക്തിസ്വാതന്ത്ര്യത്തെയോ താല്പര്യങ്ങളെയോ ഇഷ്ടങ്ങളെയോ ഒരുതരത്തിലും നിയന്ത്രിച്ചോ നിഷേധിച്ചോ അല്ല തൻറെ പേരെന്റ്സ് വളർത്തിയത് എന്നും ജീവിതത്തിൽ എല്ലാത്തിനും തനിക്ക് സ്വാതന്ത്ര്യം നൽകി തന്നെയാണ് അവർ വളർത്തിയത് എന്ന് നടി കനി പറയുന്നു. നമ്മളിൽ എത്ര പേർക്ക് അങ്ങനെ സ്വന്തം മക്കളോട് പറയാൻ കഴിയും എന്ന് ചിന്തിച്ചു നോക്കുമ്പോഴാണ് അവരുടെ ജീവിത രീതിയെ കുറിച്ച് അത്ഭുതം തോന്നുന്നത്.

കനിയുടെ പിതാവായ മൈത്രേയന്റെ ഓരോ അഭിമുഖങ്ങൾ കണ്ടാലും നമുക്ക് മനസ്സിലാകും കാലങ്ങൾക്ക് മുൻപേ സഞ്ചരിക്കുന്ന ഒരു വ്യക്തിയുടെ ചിന്താഗതികളാണ് അദ്ദേഹത്തിന് ഉള്ളത് എന്ന്. പക്ഷേ ഇന്നത്തെ സമൂഹത്തിലെ വലിയൊരു ശതമാനം ആൾക്കാർക്കും അത് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതല്ല എങ്കിലും ഭാവിയിൽ ഒരുപക്ഷേ നാം ഇതൊക്കെ അംഗീകരിക്കേണ്ടി വന്നേക്കാം എന്നുള്ളത് ഒരു പച്ചയായ യാഥാർത്ഥ്യം തന്നെയാണ്. മൈത്രേയൻ കനിക്ക് എഴുതിയ കത്ത് വായിക്കാൻ ക്ലിക് ചെയ്യുക .

ADVERTISEMENTS
Previous articleനടി രവീണയുടെ കാർ തട്ടി മൂന്ന് പേർക്ക് പരിക്കെന്ന ആരോപണം:നടിയെ ആക്രമിച്ചു സ്ത്രീകൾ – വീഡിയോ വൈറൽ – പക്ഷേ സത്യാവസ്ഥ അതാണോ ?
Next articleഒമറിക്കയുടെ വിഷയത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് – ആ യുവ നടി ഞാനല്ല ഏയ്ഞ്ചലിൻ മരിയ.