നടു റോഡിൽ വച്ച് എന്റെ ഷാൾ വലിച്ചൂരിയിട്ടു അന്നവൻ ചെയ്തത് – ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി നടി അനുമോൾ

1403

മലയാള സിനിമയിൽ വളരെ ചുരുക്ക കാലം കൊണ്ട് തന്നെ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അനുമോൾ. കൃത്യമായ അഭിപ്രായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ താരം. കരിയറിൽ ധാരാളം സിനിമകൾ ചെയ്യുന്നതിലല്ല മികച്ച സിനിമകൾ ചെയ്യുന്നതിലാണ് അനുമോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തമിഴ് സിനിമകളിലൂടെയാണ് അനുമോൾ സിനിമാലോകത്തെ തന്റെ വരവ് അറിയിച്ചത്. പിന്നീട് അനുമോൾ ചെയ്ത വേഷങ്ങളെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ തന്നെയായിരുന്നു. നായക നടന്റെ നിഴലായുള്ള വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതിശക്തമായ കഥാപാത്രങ്ങൾ അനുമോൾ ചെയ്തിട്ടുണ്ട്. തമിഴിൽ 2009 ൽ പുറത്തിറങ്ങിയ കന്നുക്കുള്ളെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത് . മലയാളം കവി പി കുഞ്ഞിരാമന്റെ ജീവിതത്തെ ആസ്പദമാക്കി പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവാൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോളുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. തങ്കമണി എന്ന പ്രശസ്തമായ കഥാപാത്രമാണ് അനുമോൾ അതിൽ ചെയ്തത്.

2013 ൽ ശംഭു പുരുഷോത്തമന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വെടിവഴിപാട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തു അനുമോൾ കൂടുതൽ പ്രശസ്തയായത് സെക്സ് കോമഡി ചിത്രമായ വെടിവഴിപാട് പ്രശസ്തി മാത്രമല്ല ഒരു പിടി വിവാദങ്ങളും അനുമോൾക്ക് സമ്മാനിച്ചു . ഇപ്പോൾ ഈ അടുത്ത് അനുമോൾ നൽകിയ ഒരഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറലാവുന്നത്.

ADVERTISEMENTS
   

മുത്തുകുമാർ എഴുതി സംവിധാനം ചെയ്യുന്ന അയാലി എന്ന തമിഴ് കോമഡി ഡ്രാമ വെബ് സീരീസിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രായ പൂർത്തിയായ ശേഷം പെൺകുട്ടികളെ സ്കൂളിൽ പഠിക്കാനായി വിടാതിരിക്കുകയും അവരുടെ ജീവിതത്തിലെ പ്രശനങ്ങളുമാണ് പറയുന്നത്. ഈ സീരീസിൽ പറയുന്ന കഥ അതിലും ഭീകരമായി യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നുണ്ട് എന്ന് അനുമോൾ പറയുന്നു ഒരു മലയാള സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ആണ് അനുമോൾ ഇത് പറയുന്നത്.

അനുമോൾ പറയുന്നത് ഇങ്ങനെ – എന്നോട് മുത്തുകുമാർ ഈ കഥ പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല ഇത് എന്റെ നാട്ടിൽ സംഭവിക്കുന്നുണ്ട്. എനിക്ക് വെറും പന്ത്രണ്ട് വയസ്സ് പ്രായമായപ്പോൾ അതായത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ വിവാഹ ആലോചനകൾ വന്നു തുടങ്ങി . എന്റെ അച്ഛൻ നന്നേ ചെറുപ്പത്തിലേ മരിച്ചു പോയതാണ് പിന്നെ ആകെ ഉള്ളത് അമ്മയും സഹോദരിയുമാണ്. അപ്പോൾ മൂന്ന് സ്ത്രീകൾ ഉള്ള വീടായതു കൊണ്ട് തന്നെ എത്രയും വേഗം വിവാഹം കഴിക്കണം എന്നാണ് പലരും നൽകാറില്ല ഉപദേശം. ഇപ്പോഴും സ്കൂൾ ഇല്ലാത്ത സമയത് പല വീടുകളിലും പെണ്ണ് കാണാൻ ആൾക്കാർ വരാറുണ്ട് . രണ്ടും മൂന്നും ആലോചനകൾ ഒരു ദിവസം വരാറുണ്ട് . എന്നെങ്കിലും ഇതിനെ പറ്റി തുറന്നു സംസാരിക്കണം എന്ന് ആഗ്രഹിക്കാറുണ്ടായിരുന്നു . നന്നായി ഈ കഥയുമായി അദ്ദേഹം എന്റെ അടുത്ത് വന്നത്. ഉറപ്പായും ഞാൻ ഇത് ചെയ്യും എന്ന് പറഞ്ഞു.

ജീവിതത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തന്റെ ജീവിതത്തിൽ നേരിട്ട ചില മോശം കാര്യനഗലെ കുറിച്ചും അനുമോൾ തുറന്നു പറഞ്ഞു . ആണായാലും പെണ്ണായാലും തെറ്റും ശെരിയും തിരിച്ചറിയാനുള്ള അറിവുണ്ടാകുന്ന തരത്തിൽ അത്യാവശ്യം വിദ്യാഭ്യാസം വേണം ,ഞാൻ പറയുന്നത് ഫിസിക്സ് കെമിസ്ട്രി അങ്ങനെ ഉള്ള വിദ്യാഭ്യാസമല്ല ജീവിത വീക്ഷണം മെച്ചപ്പെടാനുള്ള വിദ്യാഭ്യാസം . താൻ ബാംഗ്ലൂർ പഠിക്കുന്ന കാലത്തു ഒരിക്കൽ റോഡിൽ കോടി നടന്നു പോകുന്ന സമയത് താൻ കഴുത്തിലൂടെ ചുറ്റിയിരുന്ന ഷാൾ വന്നു വലിച്ചൂരി നിലത്തിട്ടു എന്നിട്ട് അവൻ ചോദിക്കുകയാണ് എന്തിനാണ് ഇങ്ങനെ ഷാൾ ചുറ്റി നടക്കുന്നത് എന്ന് . വിവാഹത്തെ കുറിച്ചും അനുമോൾ തന്റെ കാഴ്ചപ്പാട് തുറന്നു പറയുന്നു. ഈ ആൾക്ക് എന്നെ കൃത്യമായി ഹാൻഡിൽ ചെയ്യാൻ കഴിയും എനിക്ക് തിരിച്ചും അത് സാധിക്കും എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരാളെ പരിചയപ്പെടുമ്പോൾ വേണം വിവാഹം എന്ന കാര്യത്തിലേക്ക് കടക്കാൻ അല്ലാതെ തീരുമാനിക്കേണ്ട ഒന്നല്ല വിവാഹം . മലയാളത്തെ പോലും തമിഴിലും സജീവമാണ് അനുമോൾ കൂടുതലും തമിഴ് ചിത്രങ്ങൾ ആണ് താരത്തിന് ഈ വർഷം ഉള്ളത്, ഫർഹാന എന്നാണ് അടുത്ത താരത്തിന്റെ തമിഴ് ചിത്രത്തിന്റെ പേര്.

ADVERTISEMENTS
Previous articleതുടക്കക്കാരി എന്ന നിലയിലുള്ള ഒരു മടിയുമില്ലാതെ ചങ്കൂറ്റത്തോടെ തന്നെ നയൻ‌താര അക്കാര്യം ഫാസിലിനോട് തുറന്നു ചോദിച്ചു അതും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ. പിന്നീട് സംഭവിച്ചത്.
Next articleഒരിക്കലും ആ ചിത്രം ഇത്രയും വലിയ പരാജയമാകുമെന്നു കരുതിയില്ല. മമ്മൂക്കയ്ക്ക് എന്നോട് കടുത്ത ദേഷ്യമായിരുന്നു – സംവിധായകന്റെ വെളിപ്പെടുത്തൽ