ആ പിശാചുക്കളോട് നന്ദി പറയുന്നു. കൊക്കിൽ ജീവനുള്ളിടത്തോളം ഗണേശോത്സവത്തിൽ പങ്കെടുക്കും സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം

163

കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പ്രസംഗത്തിന് ശേഷം കേരളത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ ഗണപതിയെ കുറിച്ചുള്ള പരാമർശങ്ങൾ വലിയ രീതിയിൽ ഹിന്ദു വിശ്വാസികളുടെയും സംഘടനകളുടെയും ഭാഗത്തു നിന്ന് എതിർപ്പുണ്ടായി. എൻ എസ് എസ് നേതൃത്വം ഷംസ്‌സീറിനെതിരെ പരസ്യ നിലപാടെടുക്കുകയും അദ്ദേഹം രാജിവച്ചു ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു .

ഇപ്പോൾ നടൻ സുരേഷ് ഗോപി ഗണേശോത്സവത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പരാമർശം വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് പുതിയ മിത്തു വിവാദത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്. ഹൈന്ദവ സമൂഹത്തെ പല രീതിയിലും പ്രകോപിക്കാനും പിശാചുക്കളും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ശ്രമിച്ചെങ്കിലൂം അവർ പ്രലോഭിതരായില്ല എന്നും അവർ അവർ ആഗ്രഹിച്ച പോലെ പ്രതികരിച്ചില്ല എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS
   

തങ്ങളുടെ ഇഷ്ടദൈവമായ ഗണപതി ഭഗവാനെ മുൻ നിർത്തിക്കൊണ്ട് ഹിന്ദുക്കളെ കൊണ്ട് ലഹള ഉണ്ടാക്കാൻ അവർ ശ്രമിച്ചു എന്നും എന്നാൽ അതൊക്കെ കേട്ടിട്ടും ഹൈന്ദവ സമൂഹം സംയമനം പാലിച്ചതിനാൽ വലിയ ഒരു അപകടമൊഴിവായി അത് ഹിന്ദുവിന്റെ ഭാരതത്തിന്റെ സംസ്‌കാരമാണ്.

നമ്മുടെ സംയമനം ആണ് ഏറ്റവും വലിയ മതേതരത്വം നാമ ജപ ഘോഷയാത്രയൊക്കെ  വൈകാരികമായ പ്രകടനങ്ങൾ തന്നെയായിരുന്നു. എങ്കിലും അവിടെയൊന്നും മറ്റൊരാളുടെയും ദൈവങ്ങളെയോ ആചാരങ്ങളെയോ ഒന്നും തന്നെ തങ്ങൾ സ്പർശിക്കാൻ പോയില്ല. അത് ഞങ്ങളുടെ സംസ്ക്കാരമാണെടോ എന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ആറേഴു വർഷമായി ഇവിടെ എന്നെ ഗണേശോത്സവത്തിനു വിളിക്കുന്നുണ്ട്. എനിക്ക് വരാൻ കഴിഞ്ഞിട്ടില്ല പകസത്തെ ഇത്തവണ ഞാൻ തീരുമാനിച്ചു ഇനി കൊക്കിൽ ജീവനുള്ളിടത്തോളം കാലം രണ്ടു കാലിൽ നിവർന്ന് നില്ക്കാൻ ആവതുള്ളിടത്തോളം കാലം ഗണേശോത്സവത്തിൽ പങ്കെടുക്കും അടുത്ത തവണ അതിവിപുലമായ ഗണേശോത്സവം താൻ സംഘടിപ്പിക്കും അതിൽ പങ്കാളിയാകും എന്നും അദ്ദേഹംപറയുന്നു.

ഇത് ഒരു പറച്ചിലിനും എതിർ പറച്ചിലല്ല. ഭക്തിയുടെ പേരിലാണ് നമ്മൾ ഇവിടെ സംഗമിക്കുന്നത്. അടുത്തവർഷം ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മറ്റൊരു തൃശൂർ പൂരമായിരിക്കണം അടുത്ത വർഷത്തെ ഗണേശോത്സവം. ഇത്രയും എന്റെ ഹൃദയത്തിനു ഒരു തീരുമാനമെടുക്കാൻ സാധിച്ചെങ്കിലും അതിനു നമ്മൾ ചിലപിശാചുക്കളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു .ഞാൻ ആ പിശാചിന് നന്ദി പറയുന്നു. ഹിന്ദുവിനെ ഉണർത്തി ഹിന്ദുവിന് പാരപണിയാത്ത വിശ്വാസിയെ നിങ്ങൾ ഉണർത്തി. എന്നും സുരേഷ് ഗോപി പറയുന്നു.

ഗണേശോത്സവതോട് അനുബന്ധിച്ച്  ഷൊര്‍ണൂരില്‍ സങ്കടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

ADVERTISEMENTS
Previous articleസ്വവർഗ്ഗ അനുരാഗികളെ കൗൺസിലിംഗ് വഴി നേരെയാക്കാൻ സാധിക്കുമോ? – ഡോക്ടർ നൽകുന്ന മറുപടി ഇതാണ്
Next articleഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല.അച്ചു ഉമ്മന്റെ കുറിപ്പ് വൈറൽ