കേരളം നിയമ സംഭ സ്‌പീക്കർ ഷംസീർ ഹിന്ദു ദൈവമായ ഗണപതിയെ മിത്തായി ഉപമിച്ചു സംസാരിച്ചതിൽ എൻ എസ് എസ് അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകളുടെ വലിയ പ്രതിഷേധം നടക്കുകയാണ് . കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന്റെ ആവശ്യകതയെ പറ്റിയുള്ള വിഷയത്തിൽ സംസാരിക്കവെയാണ് ഷംസീറിന്റെ പ്രതികരണം. ഷംസീർ മാപ്പ് പറയണം എന്നും ഭരണഘടനാ പ്രകാരമുള്ല സ്ഥാനം ഒഴിയണം എന്നും എൻ എസ് എസ് ആവശ്യപെപ്റ്റിരുന്നു. ഇതിന്റെ പേരിൽ സംസ്ഥാനത്തു പ്രതിഷേധം നടക്കുകയാണ്.
ഇപ്പോൾ നടൻ സലിം കുമാർ ഈ വിഷയത്തിൽ തന്റെ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആക്ഷേപ ഹാസ്യം നിറഞ്ഞ ട്രോൾ പോസ്റ്റ് വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
റിയാലിറ്റിയും മിത്തുമായുള്ള സംഘർഷത്തിൽ ആദ്യം മാറ്റങ്ങൾ കൊണ്ട് വരേണ്ടത് സർക്കാരിൽ തന്നെയാണ് എന്നും അതിനായി സർക്കാരിന്റെ ദേവസ്വം വകുപ്പിനെ ഇനി മുതൽ മിത്തിസം വകുപ്പെന്നും ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നുമാണ് തന്റെ ഒരു നിർദേശം എന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്.
സംഭവം വലയ വിവാദമായതോടെ കഴിഞ്ഞ ദിവസം സ്പീക്കർ ഷംസീർ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് മാധ്യമങ്ങളെ കണ്ടിരുന്നു. താൻ ഒരിക്കലൂം ഒരു മത വിഭാഗത്തെയും വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല എന്നും താനെന്നും വിശ്വാസി സമൂഹത്തിനൊപ്പമാണ് എന്നും കുട്ടികളിൽ ശാസ്ത്ര അപബോധം വളർത്തേണ്ട ആവശ്യകതെയെ കുറിച്ച് സംസാരിച്ചപ്പോൾ അതിനെ മിത്തിനെ കുറിച്ച് പറഞ്ഞതാണ് എന്നും ആരെയും വേദനിപ്പിക്കുക തന്റെ ഉദ്ദേശമില്ല എന്നും പറഞ്ഞിരുന്നു.
ശാസ്ത്ര അവബോധം വളർത്തുക എന്നത് ഭരണ ഘടന നിര്ദേശിച്ചിട്ടുള്ളതാണ് എന്നതും താൻ അത് മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു എൻ എസ് എസ് ന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു പലയിടത്തും നാമജപ ഘോഷയാത്ര നടന്നിരുന്നു. ഷംസീറിനെ പിന്തുണച്ചു കൊണ്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും രംഗത്തെത്തിയിരുന്നു. അദ്ദേഹം മാപ്പ് പറയേണ്ട ആവശ്യമില്ല എന്ന നിലപാടാണ് അദ്ദേഹവും എടുത്തത്.