ഇന്നുള്ള ഒരു നടനും ജീവിതത്തിൽ അങ്ങനെ ചെയ്തിട്ടില്ല : രജനികാന്തുമായി മറക്കാനാവാത്ത കൂടിക്കാഴ്ച അനുഭവം വിശദീകരിച്ചു നടൻ രാമു മംഗലപ്പള്ളി

2

പ്രമുഖ പ്രോഡക്ഷന്‍ കണ്ട്രോളറും നടനുമായ രാമു മംഗലപ്പള്ളി നടന്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ആണ് വൈറല്‍ ആകുന്നത്. താൻ മദ്രാസിൽ തെണ്ടി നടന്ന കാലത്തു ചിത്രരമ എന്ന സിനിമ വീക്കിലിക്ക് വേണ്ടി എഴുതിയിരുന്നു. അപ്പോൾ ഒരു ഇന്റർവ്യൂ എടുക്കുന്ന ആവശ്യത്തിനായി തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനെ കാണാൻ പോയ അനുഭവങ്ങൾ പങ്കുവെച്ച് പ്രമുഖ ചലച്ചിത്ര നടനും പ്രൊഡക്ഷൻ കൺഡ്രോളറും ആയ രാമു മംഗലപ്പള്ളി . അഭിമുഖത്തിനായി പോയ തന്നെ രജനികാന്ത് വിനയത്തോടെ സ്വീകരിക്കുകയും പിന്നീട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തതിനെക്കുറിച്ചാണ് അദ്ദേഹം ഓർത്തെടുത്തത്.

ഒരു വീക്കിലിക്ക് വേണ്ടിയുള്ള അഭിമുഖം നൽകാൻ താൽപര്യമില്ലെന്ന് രജനികാന്ത് അറിയിച്ചെങ്കിലും, അഭിമുഖം മാത്രമാണ് താൻ നിരസിച്ചത് എന്നും എന്നാൽ സംസാരിക്കാൻ മടിക്കേണ്ട എന്നും വ്യക്തതയോടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇത് തനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENTS
   

മദ്രാസിലായിരുന്ന കാലത്ത് താൻ ചിത്ര രമ എന്ന വീക്കിലിയിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്താണ് ഒരു തെലുങ്ക് സിനിമയിൽ ഇൻസ്പെക്ടറുടെ വേഷം അഭിനയിക്കുന്ന രജനികാന്തിനെ കാണാൻ പോയതെന്ന് അദ്ദേഹം ഓർക്കുന്നു. താൻ ചെല്ലുമ്പോൾ അദ്ദേഹം സോഫയിൽ കാലുകൾ മടക്കി വെച്ചിരിക്കുകയായിരുന്നു. അന്ന് ഈ കാരവൻ ഇല്ല ഉണ്ടെങ്കിലും അദ്ദേഹത്തിന് വേണ്ട . താൻ രജനികാന്തിനെ ബഹുമാനത്തോടെ സമീപിച്ചു. ഉടൻ തന്നെ രജനികാന്ത് തന്റെ കാലുകൾ താഴ്ത്തിവെക്കുകയും ഇരിക്കാൻ ക്ഷണിക്കുകയും ചെയ്തു അതും വളരെ മര്യാദയോടെ .

ഞാൻ അപ്പോൾ എന്നെ സ്വയം പരിചയപ്പെടുത്തി പേരും മറ്റും പറഞ്ഞു ഇവിടെ നിന്നാണ് വരുന്നത് എന്നൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു. വന്നതിന്റെ ഉദ്ദേശം അറിയിച്ചപ്പോൾ, മലയാളത്തിലോ തമിഴിലോ ഉള്ള മാധ്യമങ്ങൾക്ക് താൻ സാധാരണയായി അഭിമുഖങ്ങൾ നൽകാറില്ലെന്ന് രജനികാന്ത് വിനയപൂർവ്വം അറിയിച്ചു. അതുകൊണ്ടു അത് ഒഴിവാക്കണം എന്ന് വളരെ മര്യാദയോടെ പറഞ്ഞു.

അഭിമുഖം ലഭിക്കില്ലെന്നറിഞ്ഞ് താൻ പതുക്കെ എണീറ്റ് പോകാൻ ഒരുങ്ങിയപ്പോൾ രജനികാന്ത് അദ്ദേഹത്തെ തിരികെ വിളിച്ചു. അഭിമുഖം മാത്രമാണ് താൻ നിരസിച്ചതെന്നും താങ്കളോട് സംസാരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രജനി അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ പെട്ടന്ന് ചായയും ബജ്ജിയും ലഡുവും അടങ്ങിയ തളിക അവിടെ എത്തി. ഈ അപ്രതീക്ഷിത സംഭവങ്ങൾ അദ്ദേഹത്തെ അതിശയിപ്പിച്ചു.

തലൈവർ എന്ന് ആരാധകർ വിളിക്കുന്ന രജനികാന്തിന്റെ വിനയവും ലാളിത്യവും ഈ കൂടിക്കാഴ്ചയിൽ താൻ നേരിട്ടറിഞ്ഞെന്നും, അത് തനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ താരമായിട്ടും സാധാരണക്കാരോട് കാണിക്കുന്ന സ്നേഹവും ബഹുമാനവുമാണ് രജനികാന്തിനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തിലൂടെ രജനികാന്ത് എന്ന വ്യക്തിയുടെ മഹത്വം എത്രത്തോളമെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENTS