നടൻ മോഹൻലാൽ ആശുപത്രിയിൽ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത് ഇങ്ങനെ .

191

മലയാളികളുടെ പ്രീയ നടൻ മോഹൻലാൽ ആശുപത്രിയിൽ ആയിരിക്കുകയാണ് എന്ന് ആണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്ത ആശുപത്രി അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാണിച്ചു കൊണ്ടുള്ള മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കിയിട്ടുണ്ട്. ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കുന്ന കാര്യങ്ങൾ ആണ് ബുള്ളറ്റിനിൽ ഉള്ളത്.

64 വയസ്സുള്ള താരത്തിന് ഹൈ ഗ്രേഡ് പനിയാണ് എന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. അദ്ദേഹത്തിന് കടുത്ത പനിയും ശ്വസ തടസ്സവും നേരിട്ടതിനെ തുടർന്ന് കൊച്ചിയിൽ അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. മോഹൻലാലിന് ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതായി സംശയമുണ്ട് എന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ പോകരുത് എന്നും അടുത്ത 5 ദിവസത്തേക്ക് മരുന്ന് കഴിച്ചു കൊണ്ടുള്ള പൂർണ വിശ്രമം ആണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളത് എന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ് എന്നും പറയുന്നു. വെള്ളിയാഴ്ച ഇറങ്ങിയ മെഡിക്കൽ ബുള്ളറ്റിനാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ADVERTISEMENTS
   

മോഹൻലാലിന് ഡസ്റ്റ് അലർജി സംബദ്ധമായ പ്രശ്നമുണ്ടെന്നു മുൻപ് അദ്ദേഹത്തിന്റെ അടുത്ത ചില അസുഹൃത്തുക്കൾ പഴയ ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ലാൽ പൊടി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും തന്റെ ആരോഗ്യം കണക്കിലെടുക്കാതെ അഭിനയിച്ചിട്ടുണ്ട് എന്നും. പനിയുളളപ്പോൾ പോലും നിർമ്മാതാവിന് നഷ്ടമുണ്ടാകതിരിക്കാന്‍ ലാൽ വന്നു അഭിനയിച്ചിട്ടുള്ള കാര്യവും പലരും തുറന്നു പറഞ്ഞിട്ടുണ്ട്.

മലായാളികളുടെ പ്രീയ താരത്തിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.

ADVERTISEMENTS