ദിലീപിനെ പിന്തുണച്ചത് കൊണ്ട് തനിക്ക് ദോഷമേ ഉണ്ടായിട്ടുള്ളൂ ; ചലച്ചിത്രലോകം ഒറ്റപ്പെടുത്തി; വെളിപ്പെടുത്തലുമായി നടൻ മഹേഷ്

1

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പരസ്യമായി പിന്തുണച്ചതിന്റെ പേരിൽ മലയാള ചലച്ചിത്രലോകം തന്നെ ഒറ്റപ്പെടുത്തിയെന്ന് പ്രമുഖ നടൻ മഹേഷ്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് മഹേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തനിക്ക് ദിലീപുമായി അടുത്ത സൗഹൃദമില്ലെന്നും, വ്യക്തിപരമായ അന്വേഷണങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് താൻ അന്ന് ആ നിലപാടെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹേഷിന്റെ വെളിപ്പെടുത്തലുകൾ

ദിലീപിനെ തനിക്ക് വ്യക്തിപരമായി അത്ര അടുപ്പം ഇല്ലെന്നും, ഏതാനും തവണ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു സിനിമയുടെ സെറ്റിൽ പോലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും മഹേഷ് പറഞ്ഞു. “ദിലീപ് സാമ്പത്തികമായി വലിയ ഉയരങ്ങളിൽ എത്തിയ ഒരാളാണ്. അങ്ങനെയുള്ള ഒരാൾ 20 വർഷം വരെ തടവ് ലഭിക്കാവുന്ന ഒരു കേസിൽ മനപ്പൂർവം പോയി കുടുങ്ങുമോ എന്ന് ചിന്തിച്ചു. അത്രയും വലിയൊരു തുക മുടക്കി ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് എനിക്ക് തോന്നിയില്ല,” മഹേഷ് പറയുന്നു.

ADVERTISEMENTS
   

ദിലീപ് ജയിലിലായി ഒരു മാസം കഴിഞ്ഞപ്പോഴാണ് താൻ ഈ വിഷയത്തിൽ സ്വന്തമായി അന്വേഷണം നടത്താൻ തുടങ്ങിയതെന്ന് മഹേഷ് പറഞ്ഞു. കേസിന്റെ നിയമപരമായ വശങ്ങളെക്കുറിച്ചും പോലീസ് അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പഠിച്ചു. അന്വേഷണത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടു. അതിനുശേഷമാണ് ദിലീപ് ഈ കേസിലെ ഒരു ഗൂഢാലോചനയുടെ ഇരയാണെന്ന് താൻ ഉറപ്പിച്ചത്. തന്റെ ഈ നിലപാട് കാരണം ചലച്ചിത്ര മേഖലയിലെ പലരും തന്നിൽ നിന്ന് അകലം പാലിച്ചു. ദിലീപിനെ പിന്തുണയ്ക്കാൻ ആഗ്രഹിച്ച പലർക്കും മഹേഷിനൊപ്പം നിൽക്കാൻ ഭയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹന്‍ലാലിനെയും മമ്മൂട്ടിയും പോലെയുള്ള രണ്ടു വന്‍ മരങ്ങള്‍ നില്‍ക്കുന്ന ഒരു സിനിമ മേഖലയില്‍ മൂന്നാമനായി വന്ന ദിലീപ് നിസ്സാരക്കാരനല്ല. അത് അയാളുടെ കഠിനാധ്വാനം കൊണ്ടാണ്. അങ്ങനെ ഒരാള്‍ ഇത്തരത്തിലുള്ള ക്രിമിനില്‍ പ്രവൃത്തി മുന്‍പും ചെയ്തിട്ടുള്ള ഒരാളെ ഉപയോഗിച്ച് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല ,അയാള്‍ അത്രക്കും വിഡ്ഢിയല്ല എന്നതാണ് എന്റെ വിശ്വാസം എന്നും മഹേഷ്‌ പറയുന്നു.

അതിജീവിതയെ തള്ളിപ്പറയുന്നില്ല

ദിലീപിനെ പിന്തുണച്ചതിലൂടെ താൻ അതിജീവിതയ്ക്ക് എതിരാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും മഹേഷ് വ്യക്തമാക്കി. “ആ പെൺകുട്ടിക്ക് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, ഈ കുറ്റകൃത്യം ചെയ്തത് ദിലീപാണ് എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കില്ല,” മഹേഷ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. തന്റെ നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും, സത്യം ഒരു ദിവസം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീപിനെ പിന്തുണച്ചത്‌ കൊണ്ട് തനിക്ക് ഒരു ലാഭവവുമില്ല മറിച്ചു ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ദിലീപ് വിഷയം വന്നതോടെ സിനിമയിലുള്ള എല്ലാവരും നന്മയുടെ മാത്രം പ്രതികമായി മാറി. എന്നെ വിളിക്കാന്‍ തന്നെ പലരും ഭയപ്പെട്ടു , എന്നെ സിനിമയിലേക്ക് വിളിക്കാന്‍ ആഗ്രഹിച്ചവര്‍ പോലും ഭയപ്പെട്ടു. ദിലീപിന്റെ സിനിമകളില്‍ പോലും വിളിച്ചിട്ടില്ല അത് മുന്‍പും വിളിച്ചിട്ടില്ല അതുകൊണ്ട് എനിക്ക് പരാതി ഇല്ല. പക്ഷെ മലയാള സിനിമ എന്നെ അകറ്റി നിര്‍ത്തി എന്ന് എനിക്ക് മനസിലായി എന്ന് അദ്ദേഹം പറയുന്നു.

മഹേഷിന്റെ ഈ വെളിപ്പെടുത്തലുകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ADVERTISEMENTS