മലയാള സിനിമയുടെ കാരണവർ, ഒരുപക്ഷേ മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നടൻ. സംവിധായകൻ തിരക്കഥാകൃത്ത് നിർമാതാവ്,നടൻ ,നാടക കൃത് നാടക നടൻ . അങ്ങനെ സിനിമയുടെയും നാടകത്തിന്റെയും സമസ്ത മേഖലകളിലും പ്രതിഭ തെളിയിച്ച വ്യക്തി. നടൻ മധുവിനു 91 വയസ്സ് കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തെ പോലെ ഇപ്പോഴും സിനിമയെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ കുറിച്ചും കൃത്യമായ ധാരണയോടെ അപ്ഡേറ്റ് ആയിരിക്കുന്ന വ്യക്തികൾ വളരെ കുറച്ചു കുറവാണ്. അത് അദ്ദേഹത്തിൻറെ ഓരോ അഭിമുഖങ്ങളിൽ നിന്നും വ്യക്തമാണ്.
കൃത്യമായ വീക്ഷണങ്ങളും നിലപാടുകളും ആയി അദ്ദേഹം മുന്നോട്ടുപോകുന്നു. അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ചും സിനിമയിലെ ഇന്നത്തെ തലമുറ മാറ്റങ്ങളെ കുറിച്ചും പുതിയ തലമുറയിലെ നടന്മാരെ കുറിച്ചും ഒക്കെ അദ്ദേഹം സംസാരിക്കുന്നുണ്ട്. അതിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കയാണ്.
ഈ പ്രായത്തിലും വളരെ ക്ലാരിറ്റിയുടെ വ്യക്തതയോടെ കൃത്യമായ വീക്ഷണത്തോടെയാണ് ശ്രീ മധു സംസാരിക്കുന്നത്. അദ്ദേഹത്തിൻറെ ജീവിതശൈലിയെ കുറിച്ചും ഇന്നത്തെ സിനിമയെ കുറിച്ചുമൊക്കെ അവതാരകൻ വിഷ്ണു ചോദിക്കുന്നുണ്ട്. സ്ഥിരം അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു സീനിയർ നടന് നൽകേണ്ട ബഹുമാനം എത്രയെന്ന് കൃത്യമായ ധാരണയോടുകൂടി വളരെ വ്യക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹം വളരെ സരസമായി കൃത്യമായി മറുപടി പറയുന്നതാണ് ഈ അഭിമുഖത്തെ വ്യത്യസ്തമാക്കുന്നത്. ഇന്നും തൻറെ ഈ 91 വയസ്സിലും കൃത്യമായി സിനിമകൾ കാണുകയും സിനിമയെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീ മധു.
ഒരേ പാറ്റേണിലുള്ള അച്ഛൻ കഥാപാത്രങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് എത്തിയത് കൊണ്ട് മടുത്താണ് താൻ അഭിനയം ഏകദേശം നിർത്തിയതെന്ന് മധു തന്നെ പറയുന്നുണ്ട്. യാതൊരു വ്യത്യസ്ഥതയുമില്ലാതെ ഒരേ കഥാപാത്രങ്ങൾ ആവർത്തിച്ചു വന്നപ്പോൾ തനിക്ക് മടുപ്പ് തോന്നിയെന്നും താനെന്ന വ്യക്തിയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രത്യേകിച്ച് പ്രായപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്റെ കഥാപാത്രത്തിൽ പ്രാധാന്യമുള്ള അഭിനയ സാധ്യതയുള്ള ഒരു സിനിമ ഉണ്ടെങ്കിൽ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്. ഞാൻ അടുത്തതായി കണ്ട സിനിമ എന്ന് അദ്ദേഹം പറഞ്ഞത് നടൻ ടോവിനോ തോമസിൻ്റെ എ ആർ എം ആണെന്ന് അദ്ദേഹംപറയുന്നുണ്ട്.
ടോവിനോയുടെ അടിപിടി ആക്രമം ഒക്കെ ഉള്ള ഒരു സിനിമ ഇപ്പോൾ വന്നിട്ടുണ്ടല്ലോ എന്താണ് അതിൻറെ പേര് എ ആർ എം അത് ആ ചിത്രമാണ് ഞാനിപ്പോൾ അവസാനം കണ്ടത്ആ ചിത്രം കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷേ അതൊരു ജനറേഷൻ ഗ്യാപ്പ് ആയിരിക്കും. നമ്മൾ ചുമ്മാ കണ്ടുകൊണ്ടിരിക്കുകയാണ് അല്ലാതെഎന്താ ചെയ്യുക. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ? ഒരുത്തന്റെ താടിയിൽ ഒരു തട്ട് കൊടുത്താൽ അവൻ പൊങ്ങിപ്പോയി മൂന്നു കറക്കം കറങ്ങി താഴെ വന്നതിനുശേഷം വീണ്ടും എഴുന്നേറ്റ് വരുന്നത്വീണ്ടും അടിക്കുന്നത് ഒക്കെ കണ്ടുകൊണ്ടിരുന്നിട്ട് സ്വയം തൃപ്തിപ്പെടുക എന്നത്ഇപ്പോൾ സാധിക്കുന്നില്ലെന്ന് മധു പറയുന്നു.ഒരു പക്ഷേ ഈ ജനെറേഷൻ ഗ്യാപ് കൊണ്ടായിരിക്കും ; ആ ഒരു വിഷമം ഉണ്ടായിരുന്നു ഇപ്പോൾ ആ സിനിമ കാണുമ്പോ മധു പറയുന്നു.
ഇന്ന് മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർതാരങ്ങളെക്കുറിച്ച് മധു അഭിപ്രായം പറയുന്നുണ്ട്. അതിൽ മോഹൻലാലിനെ കുറിച്ച് മധു പറയുന്നത് ഇങ്ങനെയാണ്? തനിക്ക് വ്യക്തിപരമായി വളരെയധികം ഇഷ്ടമുള്ള ഒരു നടനാണ് മോഹൻലാൽ. പണ്ടൊക്കെ പറയുന്ന ഒരു കാര്യമുണ്ട് പഴയ തലമുറകളേക്കാൾ മെച്ചമായിട്ട് വരും അടുത്ത തലമുറയെന്നത്. അക്കൂട്ടത്തിൽ പഴയ തലമുറയിൽ നിന്നും മെച്ചപ്പെട്ടു കയറിവന്ന ഒരാളാണ് മോഹൻലാൽ അദ്ദേഹം പറയുന്നു. മോഹൻലാൽ ഇപ്പോൾ ചെയ്യുന്ന സിനിമകൾ കോമേഴ്സിൽ ആയിട്ടുള്ള ഒരുപാട് കാര്യങ്ങളുണ്ട്, അടിപിടി അക്രമം മരം ചുറ്റി പ്രണയം ഒക്കെ പക്ഷേ അയാളുടെ ഏത് സിനിമ നോക്കിയാലും എന്തെങ്കിലും ശരിക്ക് അഭിനയിക്കാനുള്ളത് ഉണ്ടാകുമെന്ന് മധു പറയുന്നു. ഒരിക്കലും ഈ കൊമേഴ്സ്യ ൽ എലമെന്റ്സ് മാത്രമായിരിക്കില്ല എന്നാണ് അദ്ദേഹത്തിൻറെ വിലയിരുത്തൽ.
അതേപോലെ ഈ കൊമേഴ്സ്യൽ എലമെന്റ് അല്ലാതെ ഒരുപാട് സിനിമകൾ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു മികച്ച നടൻ ആണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അതേ പോലെ തന്നെ വളരെ ഫ്ലെക്സിബിൾ ആയ ഒരു നടൻ കൂടിയാണ് മോഹൻലാൽ. കൊമേഴ്സ്യൽ സ്റ്റൈലിൽ പറയുന്ന സൂപ്പർസ്റ്റാറിന്റെ വേലയും ലാലിൻറെ കയ്യിലുണ്ട് അതേപോലെതന്നെ ബെസ്റ്റ് ആക്ടർ എന്ന അതും കയ്യിലുണ്ട്.
തന്നെ ഗുരുസ്ഥാനീയനായി കാണുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. മമ്മൂട്ടി വളരെ സീരിയസ് ആയ ഒരു നടനാണ്ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ഒരു വ്യക്തിയാണ് ഈ പറയുന്ന വലിയ ബഹളങ്ങൾ ഒന്നും കാണിച്ചിട്ടില്ലെങ്കിലും ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വളരെയധികം മനസ്സിലാക്കി അറിഞ്ഞാണ് അദ്ദേഹം ചെയ്യാറുള്ളത്അഭിനയം ആസ്വദിച്ച് ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിയെക്കാൾ കൂടുതൽ ഭാഗ്യവാന്മാർ നമ്മളാണ് അതിന് കാരണം അങ്ങനെ ഒരു ആർട്ടിസിനെ നമുക്ക് കിട്ടി എന്നുള്ളതാണ് മധു അദ്ദേഹത്തെക്കുറിച്ച് പറയുന്നത്.
മമ്മൂട്ടി ഏതൊരു റോൾ എടുത്തിരുന്നാലും ഇതുവരെ മമ്മൂട്ടി അഭിനയിച്ചു മോശമാക്കി എന്ന് പറയുന്ന ഒരു വേഷമുണ്ടോ ഇല്ലല്ലോ ഇതാണ് മധു പറയുന്നത്. അതേപോലെ യുവതലമുറ നടന്മാരിൽ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരാണ് ടോവിനോ തോമസ്, ഭഗത് ഫാസിൽ തുടങ്ങിയവർ. അടുത്തിടെ ആസിഫലിയുടെ കുറെ ചിത്രങ്ങൾ താൻ കാണാനിടയായി. അപ്പോൾ സത്യത്തിൽ അയാളിൽ ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടോ എന്നുള്ളത് കണ്ടിട്ട് സങ്കൽപ്പിക്കാൻ പോലുമാകാതെ വന്നു എന്ന് മധു പറയുന്നു.
ഇപ്പോൾ അസിഫലിയുടെ പുറത്തുവരുന്ന സിനിമകൾ കാണുമ്പോഴാണ് ഇത്രയൊക്കെ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നല്ലോ എന്ന് ചിന്തിക്കുന്നതെന്ന് മധു പറയുന്നു.അപ്പോഴാണ് ഒരു നടൻ എന്ന നിലയിൽ അയാളോട് വലിയൊരു അംഗീകാരം തോന്നുന്നത് എന്നും മധു പറയുന്നു മധുവിനെ പോലെ ഒരു ലിവിങ് ലെജന്റിന്റെ ഈ വാക്കുകൾ ഒരുപക്ഷേ ആസിഫലിക്ക് വലിയ ഊർജ് നൽകുന്നതായിരിക്കും.