ഇക്കയുടെ ഏത് കഥാപാത്രം സിനിമയിൽ കണ്ടിട്ടാണ് ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളത് -ചോദ്യത്തിന് മാമമുക്കോയയുടെ മറുപടി കേട്ടു അന്തം വിട്ടു ജഗദീഷ്

8698

മലയാളത്തിന്റെ അനശ്വര നടനും അതുല്യപ്രതിഭയും എന്ന് നിസ്തർക്കം പറയാവുന്ന ആളാണ് ശ്രീ മാമുക്കോയ. അറിവായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം. ഒരുപാട് വായിക്കുന്ന അദ്ദേഹം നിരവധി എഴുത്തുകാരുമായി വളരെ അടുത്ത സൗഹൃദം പുലർത്തിപ്പോരുന്ന മനുഷ്യനായിരുന്നു.

സോഷ്യൽ മീഡിയയിൽ നമ്മളെ എപ്പോഴും കാണാറുള്ള അല്ലെങ്കിൽ എപ്പോഴും പറയാറുള്ള കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന പല ഡയലോഗുകളും പല സിനിമയിലും മാമുക്കോയയുടെ കഥാപാത്രങ്ങളാണ് പറഞ്ഞിട്ടുള്ളത്. തഗ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇറങ്ങുന്ന ഒട്ടേറെ ട്രോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാണ്.

ADVERTISEMENTS
   

നമ്മെ ഒട്ടേറെ ചിരിപ്പിക്കാനും ചിന്തിക്കാനും ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തു വച്ചിട്ടാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.
ജീവിതത്തിലും വളരെ സിമ്പിൾ ആയ അദ്ദേഹത്തോട് ഒരിക്കൽ ജഗദീഷ് ഒരു ഇന്റർവ്യൂവിൽ ചോദിക്കുകയുണ്ടായി താങ്കളുടെ കഥാപാത്രങ്ങളിൽ താങ്കളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഏത് കഥാപാത്രമാണ് എന്നായിരുന്നു.


അതിന് അദ്ദേഹം മറുപടി കൊടുത്തത് കേട്ട് ജഗദീഷ് മാത്രമല്ല അത് കണ്ടുകൊണ്ടിരുന്ന മറ്റു പ്രേക്ഷകരും അതിശയിച്ചിട്ടുണ്ടാവും.

ജഗദീഷിന്റെ  ചോദ്യം ഇങ്ങനെയായിരുന്നു;

മാമുക്കോയക്ക് മാമുക്കോയുടെ പഴയ സിനിമകൾ കണ്ടിട്ട് ഏറ്റവും കൂടുതൽ ചിരി വന്നത് ഏത് സിനിമ കണ്ടിട്ടാണ് എന്നായിരുന്നു.

തികച്ചും ശാന്തമായി ചിരിച്ചു കൊണ്ടായിരുന്നു മാമുക്കോയുടെ മറുപടി. മറ്റുള്ളവർ കണ്ടു അഭിപ്രായം പറയുന്നത് കേട്ട് സന്തോഷിക്കും എന്നല്ലാതെ ഞാൻ ഇന്നേവരെ ഞാൻ അഭിനയിച്ച ഈ സിനിമകൾ ഒന്നും നേരിട്ട് കണ്ടിട്ടില്ല .

ഞാൻ അഭിനയിച്ച റാംജി റാവു സ്പീക്കിംഗ് എന്ന  സിനിമ ഞാൻ കണ്ടിട്ടില്ല. പെരുമഴക്കാലം എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. കുരുതി ഇന്നേവരെ കണ്ടിട്ടില്ല.
തിയേറ്ററിൽ പോകുന്ന ശീലമില്ല.

ഒരു സിനിമ കഴിഞ്ഞു അടുത്ത സിനിമയ്ക്ക് വിളിക്കുമ്പോൾ അഭിനയിക്കുക എന്നല്ലാതെ സിനിമ ഞാൻ കാണാറില്ല. ചില സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞ് അത് റിലീസ് ആയി കഴിയുമ്പോൾ ആൾക്കാരെ വന്നിട്ട് വളരെ നല്ല അഭിപ്രായം പറയാറുണ്ട് അങ്ങനെ ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞു കഴിയുമ്പോൾ തോന്നും ഇനിയും എന്തിനാണ് കാണുന്നത് ഇതുതന്നെ മതിയല്ലോ അത് തന്നെ വലിയ സന്തോഷമല്ലേ.

നാലുപേർ പറയുന്നത് നല്ല അഭിപ്രായത്തിനപ്പുറം ഞാൻ സിനിമ കണ്ടിട്ട് എന്താണ് കാര്യം എന്നാണ് ഞാൻ ആലോചിക്കുന്നത് എന്നായിരുന്നു മമ്മൂക്കോയ  ചോദ്യത്തിന് മറുപടി പറഞ്ഞത്. അദ്ദേഹംഉണ്ടാകിയ വിടവ് ഒരിക്കലും മലയാള സിനിമയ്ക്ക് നികത്താൻ ആവാത്തതാണ്. അദ്ദേഹത്തെ പോലെ ഉള്ള ഒരു കലാകാരന് ഇനി മലയാള സിനിമയ്ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ADVERTISEMENTS