തന്റെ ജീവിതം മാറ്റി പ്രശസ്തമായ ഒരു ഡയലോഗ് പോലെയുള്ള ആ മലയാളം നടന്റെ വാക്കുകളാണ് – ദിലീപിന്റെ തുറന്നു പറച്ചിൽ

5121

മലയാള സിനിമയിലെ ഏറ്റവും ജനകീയനായ താരമാണ് ദിലീപ്.ദിലീപ് സിനിമകൾ എന്നാൽ തന്നെ ആരാധകർക്ക് ആഘോഷമാണ്. കുടുംബ സമേതം ആർത്തുല്ലസിക്കാൻ വകയുള്ള ചിത്രങ്ങൾ മിക്കതും ദിലീപിന്റേതാണ് എന്നതാണ് സത്യം.തന്റെ ജീവിതം മാറ്റി മരിച്ച ഒരു സംഭവത്തെ കുറിച്ച് ഇപ്പോൾ ഓർത്തെടുക്കയാണ് നടൻ ദിലീപ്.

മലയാള സിനിമയിൽ തനിക്കു കടപ്പാടുള്ളവർ ധാരാളമുണ്ടെങ്കിലും അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ഹരിശ്രീ അശോകന്‍ എന്നും നടന്‍ ദിലീപ്. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി എന്ന സിനിമയുടെ പൂജയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജില്‍ പഠിക്കുന്ന സമയം കലാഭവനില്‍ ഇടക്ക് മിമിക്രി ആര്‍ട്ടിസ്റ് ആയി പോകുമായിരുന്നു. അവിടെ വച്ചാണ് ഹരിശ്രീ അശോകന്‍ എന്ന കഴിവുള്ള കലാകാരനെ കുറിച്ച്‌ അറിയുന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ പരിപാടി കാണുവാനിടയായി.

ADVERTISEMENTS
   

ഇത്രയും ടൈമിങ് ഉള്ള കലാകരനെ കണ്ടിട്ടില്ല, അദ്ദേഹത്തിന്റെ കഴിവില്‍ ഞെട്ടിപ്പോയിട്ടുണ്ട് എന്നും ദിലീപ് പറയുന്നു. അങ്ങനെ ഒരു ദിവസം എന്നെ കുറിച്ച്‌ കേട്ടറിഞ്ഞു അദ്ദേഹം എന്റെ വീട്ടില്‍ വന്നു. ഞങ്ങളുടെ കൂടെ പോരുന്നോ എന്ന് ചോദിച്ചു. ആ വാക്കുകള്‍ ആണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും പിന്നീടുള്ള നാലരവര്‍ഷം ആണ് ജീവിതത്തില്‍ അച്ചടക്കം വന്നതെന്നും ടൈമിംഗ് എന്താണ് പഠിച്ചതെന്നും ദിലീപ് പറയുന്നു.

ADVERTISEMENTS