സുഹൃത്തായ പെൺകുട്ടിയോട് മോശമായി പെരുമാറി -സിനിമയിലെ ഏറ്റവും വലിയ അവാർഡ് നേടിയ ആൾ – ആ പേര് കേട്ടാൽ ഏവരും ഞെട്ടും. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫിറോസ് ഖാൻ

138

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ ലോകത്തുണ്ടാകുന്ന കൊള്ളരുതായ്മകളെ കുറിച്ച് ,സിനിമ ലോകത്ത് അണിയറയിൽ ഇപ്പോഴും സേഫ് ആയിരിക്കുന്ന വമ്പന്മാരായ സ്ത്രീ പീഡകരെ കുറിച്ചും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രമുഖ ബിഗ് ബോസ് താരവും മോഡലും ടെലിവിഷൻ അവതാരകനും നടനും ഒക്കെയായ ഫിറോസ് ഖാൻ.

വർഷങ്ങളായുള്ള സിനിമകളെ തന്റെ പരിചയവും സിനിമ മേഖലയിലെ നിരവധി ആൾക്കാർ തൻ്റെ അടുത്ത സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഈ പുറത്തുവന്ന തുക്കടകളെക്കാൾ വലിയ ആൾക്കാർ ഇതിനകത്ത് പതുങ്ങി ഇരിപ്പുണ്ട് എന്നാണ് ഫിറോസ് പറയുന്നത്നമ്മൾ ഞെട്ടാൻ പാകത്തിന് ഉള്ള ആൾക്കാർ വരെ ഇതിനകത്ത് ഇരിപ്പുണ്ട്. പോക്സോ കേസുകൾ വരെ ചുമർത്തിയ വമ്പന്മാർ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫിറോസ്ഖാൻ പറയുന്നു.

ADVERTISEMENTS

സിനിമ മേഖലയിൽ ഒരു കലാകാരന് കിട്ടേണ്ട ഏറ്റവും വലിയ അവാർഡ് സ്വന്തമാക്കിയ ഒരാൾ സിനിമാ മേഖലയിലെ സ്ത്രീകളെ പ്രണയം നടിച്ച് തൻ്റെ വരുതിയിൽ കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുന്ന ഒരാളുണ്ട് എനിക്ക് വളരെ കൃത്യമായിട്ട് അറിയാം അത്. അദ്ദേഹത്തിൻറെ പേര് പോലും ഇതുവരെയും എവിടെയും കണ്ടില്ല എന്ന് ഫിറോസ് ഖാൻ പറയുന്നു. ഈ പേര് വെളിപ്പെട്ടിട്ടുള്ള ആൾക്കാരെക്കാളും വളരെ ക്രൂരനായ ഒരു വ്യക്തിയാണ് അദ്ദേഹം. വളരെ ക്രൂരമായി പെൺകുട്ടികളോട് പെരുമാറുന്ന ആളാണ് ഇയാൾ.

READ NOW  സ്കൂളിൽ വച്ച് ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടി വർഷങ്ങൾക്ക് ശേഷം എനിക്ക് മെസേജ് അയച്ചു - അവൾ പറഞ്ഞത് -ആ സംഭവം പറഞ്ഞു ദിലീപ്

ചേട്ടന് നേരിട്ട് അറിയാവുന്ന ആൾക്കാരായിട്ടും എന്തുകൊണ്ട് അത് ആ പേരുകൾ വെളിപ്പെടുത്തുന്നില്ല എന്ന് ചോദ്യത്തിന് ഫിറോസ്ഖാൻ പറയുന്ന മറുപടി ഇതാണ. ഈ സർക്കാരും നിയമപാലകരും പോലും ഇത്രയും വർഷമായിട്ടും ആ പേരുകൾ പറയാതെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. സർക്കാരിന്റെ കയ്യിൽ കിട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വമ്പന്മാരുടെ പേരുകൾ ഉണ്ട് അവർ പോലും തുടർന്ന് പറയാൻ ഇരിക്കുന്ന മടിക്കുന്ന സാഹചര്യത്തിൽ ഒരു സാധാരണക്കാരനായ താൻ എങ്ങനെയാണ് ആ പേരുകൾ പറയുന്നതെന്ന് ഫിറോസ് ഖാൻ ചോദിക്കുന്നു. ഇപ്പോഴത്തെ ഗവൺമെന്റിൽ ഉൾപ്പെടെ സാമ്പത്തികമായിട്ടായാലും സ്വാധീനപരമായിട്ടും അത്രമേൽ പിടിപാടുള്ള വ്യക്തികളാണ് അവർ. അവരുടെ പേര് വെളിയിൽ വരാൻ സാധ്യതയില്ല കാരണം അത്രമേൽ ശക്തരാണ് അവർ എന്നാണ് ഫിറോസ്ഖാൻ പറയുന്നത്. കാരണം ആ പേരിൽ പുറത്തു വന്നാൽ നമ്മൾ എല്ലാവരും ശരിക്കും ഞെട്ടു എന്നാണ് പറയുന്നത്.

READ NOW  ആ തിരക്കഥ മാറ്റാമെന്ന് ലാലേട്ടനോട് പറഞ്ഞതാണ് അദ്ദേഹം സമ്മതിച്ചില്ല - അതാകാം ആ സിനിമയ്ക്ക് .. സംവിധായകൻ പറഞ്ഞത്.

ഈ വ്യക്തിയുടെ പേര് തുറന്നു പറയാൻ തനിക്ക് ഭയം ഉള്ളതുകൊണ്ടല്ല . ഇത് ഞാൻ പറയുമ്പോൾ ഇതിൻറെ എവിഡൻസ് എന്റെ കയ്യിൽ വേണം. അതായത് ഞാൻ ഇത് കണ്ടു എന്നു കരുതി ഫോട്ടോ ഒന്നും എടുത്തു വച്ചിട്ടില്ല, അതല്ലെങ്കിൽ എന്റെ സുഹൃത്തുക്കൾ ഇത് പറഞ്ഞു എന്നുള്ളതുകൊണ്ട് എനിക്ക് ഇത് വെളിയിൽ പറയാൻ പറ്റില്ല കാരണം ഇതിൽ ഇര ആയിട്ടുള്ള ആൾ അടുത്ത സുഹൃത്താണ്. പക്ഷേ അവർ ഇത് പുറത്ത് പറയാൻ തയ്യാറാകാത്തപക്ഷം തനിക്കത് പറയാനുള്ള അവകാശമില്ല എന്നും ഫിറോസ്ഖാൻ പറയുന്നു

അന്തം ഫാൻസ് ദൈവത്തെപ്പോലെ കാണുന്ന ഒരു വമ്പൻ ഇതിൻറെ പിന്നിൽ ഉണ്ട്. ആ പേര് വെളിയിൽ വന്നാൽ ഏവരും ഞെട്ടും എന്നാണ് ഫിറോസ് ഖാൻ പറയുന്നത്.വലിയ അവാർഡ് നേടിയ ആൾ എന്ന രീതിയിൽ എടുത്തു പറയാൻ കാരണം എന്താണ് എന്ന് ചോദ്യത്തിന് ഫിറോസ്ഖാൻ പറഞ്ഞത് എനിക്ക് അത്രമേൽ അടുത്തറിയാവുന്ന അത്രമേൽ സൗഹൃദമുള്ള ഒരു ലേഡിയോട് അപമര്യാദയെ പെരുമാറിയ വ്യക്തിയാണ് അയാൾ. അയാൾക്കെതിരെയുള്ള എല്ലാ തെളിവുകളും തൻ്റെ സുഹൃത്തായ പെൺകുട്ടിയുടെ കയ്യിൽ ഉണ്ട്. പക്ഷേ അവർ അനുവാദം നൽകാതെ തനിക്ക് ആ പേര് പുറത്തുവിടാൻ ആകില്ല.

READ NOW  കാവ്യയുടെ മടങ്ങി വരവും, മഞ്ജു-ദിലീപ്-കാവ്യ ചിത്രം ഒരുങ്ങുന്നുവോ? സിനിമാലോകത്തെ ചൂടൻ ചർച്ചകൾക്ക് തിരികൊളുത്തി പല്ലിശ്ശേരിയുടെ പുതിയ വെളിപ്പെടുത്തലുകൾ.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോലും ആ വ്യക്തിയുടെ പേരില്ല കാരണം ആ പെൺകുട്ടി ഇതുവരെയും അത് വെളിയിൽ പറഞ്ഞിട്ടില്ല. അവൾ അത്രത്തോളം ഭയത്തിലാണ് എന്നാണ് ഫിറോസ് ഖാൻ പറയുന്നത്ഈ സമയത്തെങ്കിലും അത് തുറന്നു പറയാത്ത എന്തെന്നുള്ള തന്റെ ചോദ്യത്തിന് ആ കുട്ടിയുടെ ഭയമാണ് തനിക്ക് മനസ്സിലായത്. തൻറെ കുടുംബത്തെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചൊക്കെ വല്ലാത്തൊരു ഭയത്തോടെയാണ് ആ പെൺകുട്ടി കഴിയുന്നത്. അതുകൊണ്ടാണ് അയാളുടെ പേരുകൾ പോലും വെളിയിൽ പറയാൻ മടിക്കുന്നതെന്നും ഫിറോസ് ഖാൻ പറയുന്നു.

വരും ദിവസങ്ങളിൽ ആ പേര് പുറത്തു വരുമെന്ന് പ്രത്യാശിക്കാം എന്നാണ് ഫിറോസ് ഖാൻ പറയുന്നത്. പക്ഷേ ഈ വമ്പൻമാർ ഒന്നും ശിക്ഷിക്കപ്പെടില്ല എന്നും മറ്റൊരു വാർത്ത വരുമ്പോൾ ഇത് മാറി പോകും എന്നും ഇവരൊക്കെ തന്നെ ഈ സംഘടനയുടെ തലപ്പത്തു വരും എന്ന് ഫിറോസ് ഖാൻ പറയുന്നു.

ADVERTISEMENTS