Advertisement
Home MOVIES Malayalam പൊന്നിയൻ സെൽവനിലെ തൃഷയുടെ കഥാപത്രമായി റീൽസ് താരം അമല ഷാജി അഭിനന്ദിച്ചു നടി തൃഷയുടെ പോസ്റ്റ്-...

പൊന്നിയൻ സെൽവനിലെ തൃഷയുടെ കഥാപത്രമായി റീൽസ് താരം അമല ഷാജി അഭിനന്ദിച്ചു നടി തൃഷയുടെ പോസ്റ്റ്- ചിത്രങ്ങൾ വൈറൽ

304
ADVERTISEMENTS

ഇതിഹാസ സംവിധായകൻ മണിരത്നത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം പൊന്നിൻ സെൽവൻ എല്ലാ റെക്കോർഡുകളും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യഭാഗത്തേക്കാളും മികച്ച പ്രേക്ഷക പ്രീതി നേടിയാണ് രണ്ടാം ഭാഗം മുന്നേറിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുകയാണ്. ധാരാളം കഥാപാത്രങ്ങൾ അടങ്ങിയ അതിശക്തമായ ഒരു ഇതിവൃത്തമുള്ള ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ. ഇതിഹാസ എഴുത്തുകാരൻ കൽക്കീ കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന പേരിൽ തന്നെയുള്ള സൂപ്പർ ഹിറ്റ് നോവലിൻറെ ചലച്ചിത്ര ആവിഷ്കാരമാണ് അതേ പേരിൽ ചിത്രീകരിച്ചിരിക്കുന്ന പൊന്നിയൻ പൊന്നിൻ എന്ന ചിത്രം.

ADVERTISEMENTS

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി നേടിയതാണെങ്കിലും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ആയ നന്ദിനിയും കുന്ദവൈയും യഥാക്രമം ഐശ്വര്യ റായിയും തൃഷയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഇപ്പോൾ ഇരു താരങ്ങളുടെ ആരാധകരും ആ കഥാപാത്രങ്ങളുടെ രൂപം അനുകരിച്ചുകൊണ്ട് ഫോട്ടോഷൂട്ടുകൾ നടത്തുകയാണ്.

READ NOW  ആരൊക്കെയുണ്ടായിട്ടും മലയാളത്തിലെ ആ മഹാനടന് ശബ്ദം നൽകാൻ ആർക്കുമായില്ല ഒടുവിൽ സംഭവിച്ചത്.

സോഷ്യൽ മീഡിയയിൽ റീൽസിലൂടെ അതിപ്രശസ്തയായ അമല ഷാജി എന്ന പെൺകുട്ടിയാണ് കുന്ദവൈ എന്ന കഥാപാത്രത്തിന്റെ പുനരാവിഷ്കരണം ഫോട്ടോഷൂട്ടിലൂടെ നടത്തി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു.

ചിത്രങ്ങൾ എല്ലാം ഇപ്പോൾ തന്നെ വൈറൽ ആയിരിക്കുകയാണ്. ചിത്രങ്ങൾ നടി തൃഷ തന്നെ പങ്കുവെച്ചതാണ് ഇപ്പോൾ റീൽസ് താരത്തെ കൂടുതൽ പ്രശസ്ത ആക്കിയിരിക്കുന്നത്. തൻറെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷമാണ് ഇതെന്നാണ് താരം തന്നെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പറഞ്ഞിരിക്കുന്നത്. തൃഷ അമല ഷാജിയുടെ മേക് ഓവർ ചിത്രം സ്റ്റോറി ആക്കിയതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അതേ രൂപഭാവങ്ങൾ അനുകരിച്ചാണ്‌ അമല ഷാജി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. ചിത്രങ്ങളെല്ലാം ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.

ADVERTISEMENTS