Advertisement
Home MOVIES Malayalam പല്ലിന്റെയും കഷണ്ടിയുടെയും പേരിൽ അന്ന് മമ്മുക്കകളിയാക്കി-അനിഖ:പുറത്ത് പറയാനാവാത്ത കാര്യങ്ങളാണ് പലരും ചോദിക്കുന്നത്:അനശ്വര രാജൻ.

പല്ലിന്റെയും കഷണ്ടിയുടെയും പേരിൽ അന്ന് മമ്മുക്കകളിയാക്കി-അനിഖ:പുറത്ത് പറയാനാവാത്ത കാര്യങ്ങളാണ് പലരും ചോദിക്കുന്നത്:അനശ്വര രാജൻ.

1481
ADVERTISEMENTS

നിലപാടുകളിൽ കാർക്കശ്യവും ശക്തമായ തുറന്നു പറച്ചിലുകളുമാണ് ഇപ്പോൾ മലയാളത്തിൽ ഏറ്റവും സക്സസ് ഫുൾ ആയി നിൽക്കുന്ന യുവ നടി എന്ന പേര് കേട്ട നടി അനശ്വര രാജന്റെ പ്രത്യേകത.

ധാരാളം ചിത്രങ്ങളാണ് അനശ്വറായുടേതായി മലയാളത്തിൽ പുറത്തിറങ്ങിന്നത്. ഇപ്പോൾ താൻ നേരിടുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും സമൂഹത്തിൽ ആളുകൾ പൊതുമധ്യത്തിൽ വച്ച് സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്നും സംസാരിക്കുമ്പോൾ മര്യാദകൾ പാലിച്ചു സംസാരിക്കണം എന്നും അനശ്വര പറയുന്നു.

ADVERTISEMENTS

താൻ ഏറ്റവും കേട്ട ബോഡി ഷെയിമിങ് ആക്രമണം തന്റെ ശരീരത്തിന്റെ മെലിഞ്ഞ അവസ്ഥയെ കുറിച്ചായിരുന്നു. ഒരു മര്യാദയുമില്ലാതെയാണ് ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു ചോദിക്കുന്നത് എന്നും പല തവണ ഉത്തരം നൽകിയതായാലും ആവർത്തിച്ചു ചോദിക്കാറുണ്ട്. അനശ്വര രാജൻ പറയുന്നു.

എന്താണ് മെലിഞ്ഞിരിക്കുന്നത് ആഹാരം കഴിക്കാത്തതാണോ. നന്നായി ആഹാരം കഴിക്കണം എന്നൊക്കെയാണ് കമെന്റുകൾ. സത്യത്തിൽ താൻ മനപ്പൂർവ്വം ഡയറ്റ് ചെയ്തു മെലിഞ്ഞതല്ല അതിനു കാരണങ്ങൾ ഉണ്ട്.

READ NOW  എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്

നമ്മളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അതൊരു കുശലമാണ് പക്ഷേ സ്ഥിരം ഇത്തരം ചോദ്യങ്ങൾ നാനാ ഭാഗത്തു നിന്ന് കേൾക്കുന്ന നമ്മളെ സംബന്ധിച്ചു അത് അങ്ങനെ അല്ല.

ഒരു മാതിരി കൊള്ളി പോലിരിക്കുന്നല്ലോ ഇതൊക്കെ വച്ച് നീ സിനിമയിൽ എന്ത് ചെയ്യാനാണ് എന്നൊക്കെയാണ് ഓരോ കമെന്റുകൾ ഇത്തരത്തിൽ ഫേസ് ബുക്കിൽ തന്നെ ധാരാളം കമെന്റ് വരാറുണ്ട്. പുറത്തു പറയാൻ പറ്റാത്ത വളരെ പേഴ്സണൽ ആയ പല കാര്യങ്ങളുമാണ് പലരും ചോദിക്കുന്നത്.

ഒരു പബ്ലിക്ക് ഗ്രൂപ്പിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുബോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം ഒരാൾ കറുപ്പാണോ വെളുപ്പാണോ മെലിഞ്ഞതാണോ തടിച്ചതാണോ മുടി പോയോ ഇല്ലയോ എന്നൊക്കെ നമ്മൾ സംസാരിക്കുമ്പോൾ നമുക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കാത്ത ഒരു നേരം പോക്കോ കുശാലാന്വോഷണമോ ആകാം. എന്നാൽ ഓപ്പോസിറ്റ് ഇരുന്നു കേൾക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവർ അപ്പോൾ ചിരിച്ചു കേട്ടാലും അത് അവരെ സംബന്ധിച്ചു വലിയ അപമാനമാണ് വേദനയാണ്. അത് നാം മറക്കരുത്. അനശ്വര രാജൻ പറയുന്നു.

READ NOW  കാസ്റ്റിംഗ് കൗച് സിനിമയിൽ ഉണ്ട് - മുൻപ് ഹണി റോസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വൈറൽ ആകുന്നു.

ഈ സംഭവത്തോടനുബന്ധിച്ചല്ലെങ്കിലും തന്റെ പല്ലിനെ ചൊല്ലിയും മുടിയെ ചൊല്ലിയും മമ്മൂക്ക തന്നെ കളിയാക്കിയ കാര്യം അനിഖ സുരേന്ദ്രൻ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിയെ പറ്റി മറക്കാനാവാത്ത ഒരോർമ്മ പറയാൻ പറഞ്ഞപ്പോളാണ് ദി ഗ്രേറ്റ് ഫാദറിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂക്ക തന്നെ കളിയാക്കാറുണ്ടായിരുന്നു എന്നും അന്ന് പല്ലു നിര തെറ്റിയായിരുന്നു ഇരുന്നത് .

നിന്റെ പല്ലു എന്താ ഇങ്ങനെ ഇരിക്കുന്നേ അത് ശെരിയാക്കണം എന്നും നിനക്ക് അച്ഛന്റെ കഷണ്ടി കിട്ടിയിട്ടുണ്ടല്ലോ എന്നുമൊക്കെ മമ്മൂക്ക തമാശയായി പറയുമായിരുന്നു എന്നും അതാണ് മമ്മൂക്കയെ പറ്റിയുള്ള ഗ്രേറ്റ് ഫാദർ കാലത്തേ ഓർമ്മ എന്നും അനിഖ പറയുന്നു.

ADVERTISEMENTS