Advertisement
Home MOVIES BOLLYWOOD “ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു,കങ്കണയെ ഞാൻ അടിച്ചിട്ടുണ്ട്” ബോളിവുഡിനെ ഞെട്ടിച്ച ആദിത്യ പഞ്ചോളിയുടെ ഏറ്റുപറച്ചിൽ

“ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു,കങ്കണയെ ഞാൻ അടിച്ചിട്ടുണ്ട്” ബോളിവുഡിനെ ഞെട്ടിച്ച ആദിത്യ പഞ്ചോളിയുടെ ഏറ്റുപറച്ചിൽ

544
ADVERTISEMENTS

മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ ഞെട്ടിക്കുകയും ഏറെ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്ത വെളിപ്പെടുത്തലായിരുന്നു നടൻ ആദിത്യ പഞ്ചോളി, നടി കങ്കണ റണാവുത്തുമായുള്ള ബന്ധത്തെക്കുറിച്ചും അതിലെ അതിക്രമങ്ങളെക്കുറിച്ചും നടത്തിയത്. വിവാഹിതനായിരിക്കെ കങ്കണയുമായി പ്രണയത്തിലായിരുന്നെന്നും ആ ബന്ധത്തിൽ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ആദിത്യ പഞ്ചോളി തുറന്നു സമ്മതിച്ചത് വലിയ കോളിളക്കങ്ങൾക്കാണ് തിരികൊളുത്തിയത്.

“ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെയായിരുന്നു”

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യ പഞ്ചോളി താനും കങ്കണയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിച്ചത്. “ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെയാണ് ജീവിച്ചിരുന്നത്. ഏകദേശം മൂന്നു വർഷത്തോളം ഒരു സുഹൃത്തിൻ്റെ വീട്ടിൽ ഞങ്ങൾ ഒരുമിച്ചു താമസിച്ചു,” പഞ്ചോളി പറഞ്ഞു.താൻ തങ്ങൾക്ക് താമസിക്കുന്നതിനായി യാരി റോഡിൽ ഒരു വീട് പണിയാനിരിക്കുകയായിരുന്നു. തൻ്റെ കരിയറിൻ്റെ തുടക്കകാലത്ത് ഒരു സഹായവുമില്ലാതെ മുംബൈയിലെത്തിയ കങ്കണയെ താനാണ് സംരക്ഷിച്ചതെന്നും സാമ്പത്തികമായി സഹായിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യമായി താൻ അവളെ കാണുന്നത് ഒരു തിരക്കേറിയ റോഡിൽ വച്ചാണ്. അന്നവൾ വന്നത് ഒരു മനോഹരമായ ഹായ് പറഞ്ഞിട്ടാണ്. അവളെ കാണേംന്നു ഞാൻ സമ്മതിക്കുന്നത് വരെ അവൾ എന്നെ സ്ഥിരമായി വിളിക്കുമായിരുന്നു. തുടക്കത്തിൽ അവൾ വളരെ സ്വീറ്റ് ആയ ഒരു ഗ്രാമീണ പെൺകുട്ടി ആയിരുന്നു. ഒരു വീട് വയ്ക്കണം എന്ന ആഗ്രഹം അവൾ പറഞ്ഞപ്പോൾ ഞാൻ അവൾക്ക് 55 ലക്ഷം രൂപ ക്യാഷ് ആയി നൽകിയിരുന്നു എന്നും ആദിത്യ പഞ്ചോളി പറയുന്നു.

READ NOW  തന്റെ ഉയരത്തെ കളിയാക്കിയ അമിതാഭ് ബച്ചന് അപ്പോൾ തന്നെ ഷാരൂഖ് നൽകിയ മറുപടി വൈറൽ - വീഡിയോ കാണാം

ADVERTISEMENTS

അടിക്ക് കാരണമായ ആ സംഭവം

ബന്ധത്തിൽ കങ്കണ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപിച്ച പഞ്ചോളി, ശാരീരികമായി ഉപദ്രവിക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചു. “ഒരു ദിവസം രാത്രി അവൾ ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ അവളുടെ ഫോണിലെ മെസ്സേജുകൾ വായിക്കാനിടയായി. മറ്റൊരു നടന് അവൾ അയച്ച സന്ദേശങ്ങൾ എന്നെ വല്ലാതെ പ്രകോപിപ്പിച്ചു. അതൊട്ടും നിഷ്ക്കളങ്കമായിരുന്നില്ല, അതെന്നെ തകർത്തു കളഞ്ഞു. ആ ദേഷ്യത്തിലാണ് ഞാൻ ആദ്യമായി അവളെ അടിക്കുന്നത്. പിന്നീട് ഞങ്ങൾക്കിടയിൽ വഴക്കുണ്ടായെങ്കിലും അത് പരിഹരിക്കുകയും ചെയ്തു,” പഞ്ചോളി പറഞ്ഞു.

കങ്കണയുടെ ആരോപണങ്ങൾ

എന്നാൽ, ആദിത്യ പഞ്ചോളിയുമായുള്ള ബന്ധം തൻ്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നുവെന്നാണ് കങ്കണ റണാവുത്ത് പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ളത്. തനിക്ക് 17 വയസ്സ് മാത്രമുള്ളപ്പോൾ ആരംഭിച്ച ആ ബന്ധത്തിൽ ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അവർ പറഞ്ഞിരുന്നു.

READ NOW  തന്റെ 58-ാം വയസ്സിൽ 90 കോടി കടം തീർക്കാൻ അന്നൊക്കെ അമിതാഭ് ബച്ചൻ 16 മണിക്കൂർ ജോലി ചെയ്തു ഒരു ദിവസം 2 ഷിഫ്റ്റ് സംഭവം ഇങ്ങനെ

“എൻ്റെ അച്ഛൻ്റെ പ്രായമുള്ള അയാൾ എന്നെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. രക്തം വാർന്നൊഴുകിയ എൻ്റെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. രക്ഷപ്പെടാനായി പലപ്പോഴും വീട്ടുതടങ്കലിൽ നിന്ന് ചാടിപ്പോകേണ്ടി വന്നിട്ടുണ്ട്,” കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു. സഹായത്തിനായി പഞ്ചോളിയുടെ ഭാര്യ സെറീന വഹാബിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഈ സംഭവങ്ങളുടെ പേരിൽ കങ്കണ പിന്നീട് ആദിത്യ പഞ്ചോളിക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.

വിവാദങ്ങൾ അവസാനിക്കുന്നില്ല

ആദിത്യ പഞ്ചോളിയുടെ തുറന്നുപറച്ചിലും കങ്കണയുടെ ആരോപണങ്ങളും ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. പഞ്ചോളിയുടെ വെളിപ്പെടുത്തൽ ഒരു കുറ്റസമ്മതമായി കണക്കാക്കണമെന്നും നിയമനടപടികൾ സ്വീകരിക്കണമെന്നും പലരും ആവശ്യപ്പെട്ടു. അതേസമയം, കങ്കണയുടെ ആരോപണങ്ങൾ നിഷേധിച്ച പഞ്ചോളി, അവർ സാമ്പത്തികമായി തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു.

വർഷങ്ങൾക്കിപ്പുറവും ഈ വിഷയത്തിലെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. കങ്കണയും ആദിത്യ പഞ്ചോളിയും തമ്മിലുള്ള നിയമപരമായ പോരാട്ടങ്ങളും തുടരുന്നു. സിനിമയിലെ അധികാര ദുർവിനിയോഗത്തെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും കുറിച്ചുള്ള വലിയ സംവാദങ്ങൾക്ക് ഈ സംഭവം തുടക്കമിട്ടു.

READ NOW  സെക്‌സ് മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും വാതിൽ തുറന്ന് അകത്ത് കടന്ന അയാൾ പിന്നീട് ചെയ്തത് കീഴടക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.. നടി തുറന്നടിക്കുന്നു
ADVERTISEMENTS