Advertisement
Home MOVIES Malayalam ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ അന്ന് കുറിച്ച ആ കുറിപ്പ് ഇങ്ങനെ -ചിലപ്പോഴൊക്ക...

ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ അന്ന് കുറിച്ച ആ കുറിപ്പ് ഇങ്ങനെ -ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ..

4827
ADVERTISEMENTS

സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് അദ്ദേഹത്തിൻറെ വ്യക്തി ജീവിതത്തെ ബന്ധപ്പെടുത്തിയാണ്.. അദ്ദേഹത്തിൻറെ ജീവിതപങ്കാളികളെ കുറിച്ചും പ്രണയങ്ങളെക്കുറിച്ചും ഉള്ള വാർത്തകൾ എപ്പോഴും വൈറലാണ്.
ഗായികയും മോഡലുമായ അഭയ ഹിരൻമയിയുമായുള്ള പ്രണയവും 10 വർഷത്തോളം നീളുന്ന ലിവിങ് റിലേഷൻഷിപ്പും അതിനുശേഷം ഗായിക അമൃത സുരേഷുമായിട്ടുള്ള പ്രണയവും നിയമപരം അല്ലെങ്കിലും വിവാഹമെന്നു തോന്നിയ ചിത്രങ്ങൾ പങ്കുവെച്ചതും ഒക്കെ വലിയ ചർച്ചകളും വിവാദങ്ങളും ഒക്കെയായിരുന്നു.

ഈ ബന്ധങ്ങളൊക്കെ ഉപേക്ഷിച്ച് ഗോപി സുന്ദർ ഇപ്പോൾ പുതിയ ജീവിതം ആരംഭിച്ചുവെങ്കിലും അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ അദ്ദേഹത്തിൻറെ വ്യക്തിജീവിതത്തിൽ ഉണ്ട്. അതിൽ ഒന്നാണ് അദ്ദേഹം ആദ്യം ഒരു വിവാഹം കഴിച്ചിരുന്നു എന്നത്. പ്രിയ എന്ന പെൺകുട്ടിയായിരുന്നു അദ്ദേഹം വിവാഹം കഴിച്ചത് ഈ വിവാഹബന്ധം ഇതുവരെയും നിയമപരമായി വേർപെടുത്തിട്ടില്ല. പ്രിയയ്ക്കും ഗോപി സുന്ദറിനും രണ്ട് ആൺമക്കളാണ് ഉള്ളത്. ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് വരെ പ്രിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഗോപി സുന്ദറും ആയിട്ടുള്ള വിവാഹ ഫോട്ടോ ഉൾപ്പെടെയുള്ളതെല്ലാം ഉണ്ടായിരുന്നു.

ADVERTISEMENTS
READ NOW  ആ നടനോട് ശരിക്കും പ്രണയമായിരുന്നു - അദ്ദേഹത്തിന്റെ വിവാഹ ദിവസം തകർന്നു പോയി - മീന പറഞ്ഞത്

ഒരു ചിത്രങ്ങളും പ്രിയ ഡിലീറ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ പുതുമോഡിയിലുള്ള ചിത്രങ്ങൾ വരെ ഉണ്ടായിരുന്നു. 2001ലാണ് പ്രിയയും ഗോപി സുന്ദറുമായുള്ള വിവാഹം കഴിഞ്ഞത്. ദാമ്പത്യജീവിതം തുടർന്നുകൊണ്ട് പോകുന്നതിനിടയിലാണ് ഗോപി സുന്ദർ അഭയാഹിരൻമയിയുമായി ബന്ധം ആരംഭിക്കുന്നത്. എന്നാൽ പ്രിയയുമായുള്ള ഉള്ള വിവാഹബന്ധം നിയമപരമായി വേർപിരിഞ്ഞിട്ടില്ല. അതിൻറെ കേസുകൾ നടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അമൃത സുരേഷ് മായുള്ള പ്രണയബന്ധം ആരംഭിക്കുന്നതിനു സൂചന നൽകിക്കൊണ്ട് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടപ്പോൾ പ്രിയ ആദ്യമായി ഒരു കുറിപ്പ് തന്റെ instagram അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴും പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര് പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ്. ഗോപി സുന്ദറിന്റെ പേര് താരം മാറ്റിയിട്ടില്ല എങ്കിലും ഗോപി സുന്ദറും പ്രിയയും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം ഇപ്പോൾ പ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മക്കളോടൊപ്പം ഗോപി സുന്ദർ നിൽക്കുന്ന പഴയകാല ഒരു ചിത്രം മാത്രമാണ് ഇപ്പോൾ പ്രിയയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ഉള്ളത്. അന്ന് പ്രിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.

READ NOW  എന്റെ ചോദ്യങ്ങൾക്ക് ആ സംവിധായകന് ഉത്തരമില്ലായിരുന്നു.. അതുകൊണ്ട് ആ സിനിമയില്‍ അഭിനയിക്കേണ്ട കാര്യമില്ലെന്ന് തോന്നി : മോഹന്‍ലാല്‍

“ഞാൻ ഇപ്പോൾ പതുക്കെ പതുക്കെ കാര്യങ്ങൾ മനസിലാക്കുകയാണ് ഞാൻ പ്രതികരിച്ചാലും അത് ഒരു മാറ്റവുമുണ്ടാക്കുകയില്ല. അത് ഒരിക്കലും ആൾക്കാരെ കൊണ്ട് എന്നെ സ്നേഹിപ്പിക്കുകയോ ബഹ്മനിപ്പിക്കുകയോ ചെയ്യിക്കില്ല ,അത് ഒരിക്കലും ഒരു മാജിക് പോലെ ആരുടേയും മനസ് മാറ്റുകയുമില്ല. ചിലപ്പോഴൊക്കെ കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.

ആളുകളെ പോകാൻ അനുവദിക്കുക,ഒന്നിന്റെയും ശ്വാശ്വത പരിഹാരത്തിനായി വേണ്ടി ആഗ്രഹിച്ചു ആരോടും കലഹിക്കരുത്. വിശദീകരണം ചോദിക്കരുത് , ഉത്തരങ്ങൾക്കായി പിന്നാലെ പോകരുത്, നിങ്ങൾ എവിടെ നിന്ന് വരുന്നു എന്നത് ആളുകളെ മനസിലാക്കിപ്പിക്കാൻ ശ്രമിക്കരുത്, ചുറ്റും നടക്കുന്നകാര്യയങ്ങളെ ആലോചിച്ചു ബുദ്ധിമുട്ടാതെ നിങ്ങളുടെ ഉള്ളിൽ നടക്കുന്നതിനെ മനസിലാക്കി ജീവിക്കുന്നതാണ് നല്ലത് എന്ന് ഇപ്പോൾ ഞാൻ പതുക്കെ മനസിലാക്കുന്നു.നിങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രയത്നിക്കൂ നിങ്ങളുടെ ആന്തരിക സമാധാനത്തിനായി ശ്രമിക്ക”  പ്രിയ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മുൻപ് കുറിച്ച കാര്യങ്ങൾ ആണ് ഇത്.

READ NOW  ശ്രീനാഥ് ഭാസി ഇരയാണ് നമ്മൾ മനപ്പൂർവം ഒരാളെ കൂതറയാക്കരുത് പിന്തുണയുമായി വിജയകുമാർ പ്രഭാകരൻ
ADVERTISEMENTS