Advertisement
Home MOVIES പൃഥ്‌വിക്ക് തന്നോട് താല്പര്യം തോന്നിയത് അതുകൊണ്ടാകാം –പ്രണയത്തിലായതെങ്ങനെ എന്ന് വ്യക്തമാക്കി സുപ്രിയ

പൃഥ്‌വിക്ക് തന്നോട് താല്പര്യം തോന്നിയത് അതുകൊണ്ടാകാം –പ്രണയത്തിലായതെങ്ങനെ എന്ന് വ്യക്തമാക്കി സുപ്രിയ

1021
ADVERTISEMENTS

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. ഒരുപക്ഷേ മലയാള സിനിമയിൽ ഏറ്റവും വിപണിമൂല്യമുള്ള നടന്മാരിൽ ഒരാൾ. പൃഥ്‌വിയുടെ വളർച്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിൻറെ ഭാര്യയുടെ അതിശക്തമായ പിന്തുണ കൂടിയുണ്ട് എന്ന് പറയുന്നതിൽ അത്ഭുതമില്ല. അത് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷസിന്റെ ചുക്കാൻ പിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രീയ തന്നെയാണ്. സുപ്രീയ പൃത്വിരാജ്‌ പ്രൊഡക്ഷൻസിന്റെ പാർട്ണർ കൂടിയാണ് . മാധ്യമപ്രവർത്തക കൂടിയായിരുന്ന സുപ്രിയ പിന്നീട് വിവാഹം ശേഷം സിനിമ നിർമ്മാണ ബിസിനെസ്സിലേക്ക് കടക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ ബിസിനസിൽ പങ്കാളിയായ സുപ്രിയ തൻറെ അധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം കൂടി ഇൻവെസ്റ്റ് ചെയ്തത് കൊണ്ടാണ് തങ്ങൾ നിർമ്മിക്കുന്ന സിനിമയിൽ തൻറെ പേര് കൂടി എഴുതിവരുന്നതെന്ന് പറഞ്ഞിരുന്നു. മുൻപ് ഒരു അഭിമുഖത്തിൽ താനും പൃഥ്‌വിയും തമ്മിൽ പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായ കാര്യങ്ങളെക്കുറിച്ച് സുപ്രിയ തുറന്നു പറഞ്ഞിരുന്നു. സുപ്രിയയുടെ വാക്കുകൾ ഇങ്ങനെയാണ്.

READ NOW  ഇന്നത്തെ അവസ്ഥയിൽ എത്തിയതിന് പിന്നിൽ അന്ന് ഭർത്താവു തന്ന വാക്ക് - തുറന്നു പറഞ്ഞു മോഡൽ നിമിഷ ബിജോ

ADVERTISEMENTS

പൃഥ്‌വിയുടെ അച്ഛനെ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. പക്ഷേ അമ്മയും സഹോദരനും സഹോദരൻറെ ഭാര്യയും ഒക്കെ അഭിനേതാക്കൾ ആണ് എന്നുള്ളതു തനിക്ക് അറിവുള്ള കാര്യമായിരുന്നില്ല എന്നും സുപ്രീയ പറയുന്നു. അങ്ങനെ അറിഞ്ഞിരുന്നാലും താൻ ഈ രീതിയിലൊക്കെ തന്നെയായിരിക്കും ആദ്യം പെരുമാറുക എന്നും സുപ്രീയ പറയുന്നു. മാധ്യമ പ്രവർത്തക ആയിരുന്നത് കൊണ്ട് തന്നെ എല്ലാത്തരത്തിലുള്ള എല്ലാ നിലകളിലുമുള്ള ആൾക്കാരെ കാണുകയും സഹകരിക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങളെ കണ്ട് വീണു പോകുന്ന സ്റ്റാർ സ്ട്രക്ക് ആകുന്ന ഒരു സ്വഭാവം തനിക്ക് അതുകൊണ്ടുതന്നെ മുന്നേ തന്നെ ഇല്ലായിരുന്നു എന്നും സുപ്രീയ പറയുന്നു.

താൻ ബിബിസിക്ക് വേണ്ടി ആദ്യം ജോലി ചെയ്തത് മുംബൈയിൽ ആയതുകൊണ്ട് തന്നെ നിരവധി ബോളിവുഡ് താരങ്ങളെ താൻ നേരിൽ കണ്ടിട്ടുണ്ട്. ഷാറൂഖാൻ ഉൾപ്പെടെയുള്ളവരെ സ്റ്റുഡിയോയിൽ വരുമ്പോൾ താൻ കണ്ടിട്ടുണ്ടെന്ന് താരം പറയുന്നു. പ്രിത്വിരാജ് ഒരു സിനിമ നടനാണ് എന്നുള്ള ധാരണ ഉണ്ടായിട്ടും അതിന് കൂടുതൽ പ്രാധാന്യം നൽകിയില്ല താൻ മൈൻഡ് ചെയ്തില്ല എന്നുള്ളത് ആകാം പ്രിത്വിക്ക് തന്നോട് ആകാംക്ഷ തോന്നാൻ കാരണമെന്ന് സുപ്രിയ പറയുന്നു.

READ NOW  വല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം - മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര

പരിചയം തുടങ്ങി ആദ്യത്തെ രണ്ടര മാസം നേരിട്ട് കണ്ടിട്ടില്ലായിരുന്നു അന്നൊന്നും വീഡിയോ കോളും കാര്യങ്ങളൊന്നും ഇല്ലായിരുന്നു. ബ്ലാക്ക്ബെറി ഫോണിൽ ആയിരുന്നു സംസാരിച്ചിരുന്നത്. അതിൽ സാധാരണ ടെക്സ്റ്റ് മെസ്സേജുകളും കോളുകൾ ആയിരുന്നു ചെയ്തിരുന്നത്. പൃഥ്വിരാജുമായി ഒരു ഇന്റർവ്യൂ പ്ലാൻ ചെയ്തിരുന്ന സമയത്തായിരുന്നു ഈ പരിചയം തുടങ്ങുന്നത്.

പ്ലാൻ ചെയ്ത അഭിമുഖം നടന്നില്ലെങ്കിലും താനും പൃഥ്‌വിയും തമ്മിൽ പിന്നീടുള്ള രണ്ടര മാസം സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കിലും സംസാരം തുടർന്ന് പോകാൻ തങ്ങൾക്ക് ഇവർക്കുമടയിൽ ഉണ്ടായ ഒരു ബന്ധം കൊണ്ട് കഴിഞ്ഞു. ഒരു പെൺകുട്ടിയല്ലേ ആരെങ്കിലും തന്നെ പറ്റിക്കുവാണോ ആശങ്ക തനിക്ക് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു പിന്നീട് തനിക്ക് ജോലി സംബന്ധമായി ചെന്നൈയിൽ പോകേണ്ട സാഹചര്യം ഉണ്ടായപ്പോൾ അവിടെ പൃഥ്വിരാജിനും ഷൂട്ടിന് ഉണ്ടായിരുന്നു അങ്ങനെ പ്രിത്വിയെ നേരിട്ടു കാണാമെന്ന് തീരുമാനിക്കുകയായിരുന്നു അങ്ങനെ 207 ജനുവരി ഒന്നാം തീയതി താങ്കൾ ഇരുവരും ആദ്യമായി നേരിട്ട് കണ്ടു. പൃഥ്‌വി സുന്ദരൻ തന്നെയാണ് പക്ഷേ തന്നെ കൂടുതൽ ആകർഷിച്ചത് ഒരു സംസാരം അയാൾക്ക് ഹോൾഡ് ചെയ്യാൻ സാധിക്കും എന്നുള്ളതാണ് താൻ കൂടുതൽ ശ്രദ്ധിച്ചതെന്നും സുപ്രീയ പറയുന്നു.

READ NOW  ”ഇവന്മാരൊക്കെ കണക്കാ ചേച്ചി… പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെപോകും. അത്രയേയുള്ളൂ അവരുടെ സിനിമാ ആയുസ്സ്” അപമാനിച്ച സംവിധായകന് മമ്മൂട്ടി നൽകിയ മറുപിടി ഇങ്ങനെ.
ADVERTISEMENTS