Advertisement
Home MOVIES TAMIL അങ്ങനെ ചെയ്തത് മുതൽ പലരും റേറ്റ് എത്രയാണ് എന്ന് ചോദിക്കുന്നു;ഒരു മണ്ടനെ പ്രണയിച്ചു എല്ലാം തകര്‍ന്നു-...

അങ്ങനെ ചെയ്തത് മുതൽ പലരും റേറ്റ് എത്രയാണ് എന്ന് ചോദിക്കുന്നു;ഒരു മണ്ടനെ പ്രണയിച്ചു എല്ലാം തകര്‍ന്നു- മോഹൻലാലിൻറെ നായികയുടെ വെളിപ്പെടുത്തൽ

10619
ADVERTISEMENTS

തമിഴ് നടിയായിട്ടും മലയാള പ്രേക്ഷകരുടെയും ഇഷ്ട താരമാണ് കിരൺ റാത്തോഡ്. അജിത്ത്, വിക്രം, കമൽ ഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച കിരൺ ‘താണ്ടവം’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. എന്നാൽ വിജയങ്ങളുടെ പരമ്പരയ്ക്ക് ശേഷം കിരൺ പെട്ടന്ന് അപ്രത്യക്ഷയായി. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് കിരണിന്റെ ഈ പിന്മാറ്റം ഉണ്ടായത്.

അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ സജീവമായതോടെ വീണ്ടും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. എന്നാൽ വരാനിരിക്കുന്ന സിനിമകളുടെ പേരിലല്ല താരം ഇപ്പോൾ ശ്രദ്ധ കേന്ദ്രമായത്. അതീവ ഹോട്ടായ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിലൂടെ പങ്ക് വച്ചാണ് താരം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒപ്പം തന്റെ ഹോട്ട് ചിത്രങ്ങൾ അടങ്ങിയ ഒരു വെബ്‌സൈറ്റ് ആരംഭിച്ചതോടെയാണ് ഇത്. ഇതേ തുടർന്ന് താരത്തിന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചു. ഈ വിവാദങ്ങളെ കുറിച്ച് ബിഹൈന്റ് വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ കിരൺ അടുത്തിടെ തുറന്നു പറഞ്ഞു.

READ NOW  ഒന്ന് തലകറങ്ങി വീണപ്പോള്‍ പോലും വിവാദം - അന്ന് പുരുഷന്മാര്‍ ശരിയല്ലന്നു തോന്നി - നയന്‍‌താര ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍

ADVERTISEMENTS

നഷ്ടപ്പെട്ട അവസരങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

“ഞാൻ തുടർച്ചയായി അഞ്ച് സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുണ്ട്,” കിരൺ പറഞ്ഞു. “പിന്നെ എന്തുകൊണ്ട് ആരും എന്നെ വിളിച്ചില്ല? ഈ ചോദ്യം സിനിമാക്കാർക്ക് വേണ്ടിയാണ്.” തുടർച്ചയായ വിജയങ്ങൾക്കിടയിലും തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതിലുള്ള നിരാശ കിരൺ പങ്കുവെച്ചു.

പ്രണയവും നഷ്ടപ്പെട്ട അവസരങ്ങളും

കരിയറിൽ തിരക്കുള്ള സമയത്ത് പ്രണയത്തിലായിരുന്നെന്നും അത് തന്റെ തീരുമാനങ്ങളെ ബാധിച്ചെന്നും കിരൺ വെളിപ്പെടുത്തി. “ഞാൻ ഒരു വിഡ്ഢിയായ വ്യക്തിയെ പ്രണയിച്ചു. സിനിമ ഉപേക്ഷിച്ചു അയാളെ വിവാഹം കഴിച്ചു സെറ്റിൽ ആവാനായിരുന്നു അന്ന് തന്റെ ആഗ്രഹം . എന്നാൽ അത് ജീവിതതിലെ ഏറ്റവും മണ്ടൻ തീരുമാനമായിരുന്നു. ആ ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണ് എന്റെ ബുദ്ധിമുട്ടുകൾ ആരംഭിച്ചത്.” നിലവിൽ താൻ വിവാഹിതയല്ലെന്നും അവർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ തന്റെ ഇടം കണ്ടെത്തൽ.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെ കിരൺ അഭിസംബോധന ചെയ്തു. “ചിലർ ഇതിനെ തെറ്റിദ്ധരിക്കപ്പെട്ടേക്കാം,” അവർ വിശദീകരിച്ചു, “എന്നാൽ ഈ ചിത്രങ്ങൾ സിനിമാ മേഖലയുമായി ബന്ധം നിലനിർത്താനും എന്നെത്തന്നെ അവതരിപ്പിക്കാനുമുള്ള ഒരു മാർഗം മാത്രമാണ്. അല്ലാതെ താൻ എല്ലാവര്ക്കും ലഭ്യമാകുന്ന ഒരു പ്രോപ്പർട്ടി ആണെന്ന് അതിനു അർത്ഥമില്ല എന്നും താൻ അത്തരക്കാരിയല്ല എന്നും താരം പറയുന്നു.

READ NOW  നിർമ്മാതാവിന്റെ ആ ക്രൂരമായ അപമാനം ആണ് ഇന്നീ കാണുന്ന എന്നെ ഉണ്ടക്കിയത് - വേദനിപ്പിച്ച സംഭവം പറഞ്ഞു രജനികാന്ത്.

അഡ്ജസ്റ് മെന്റുകളെക്കാൾ എത്രയോ നല്ലതാണ് ഇത്. താൻ ഇതുവരെ വേഷങ്ങൾക്ക് വേണ്ടി അഡ്ജസ്റ്മെന്റെ ചെയ്തിട്ടില്ല. ബിക്കിനി ധരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല; എന്നാൽ ആദ്യ കാലത്തു ബിക്കിനി ധരിച്ചതിന്റെ പേരിൽ തന്നെ നിരവധി ചിത്രങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു. മറ്റുളളവർ ധരിക്കുമ്പോൾ ഒന്നും പ്രശനമില്ലാതിരിക്കുകയും താൻ ധരിക്കുമ്പോൾ മാത്രം എന്താണ് കുഴപ്പം എന്നും താരം ചോദിക്കുന്നു.

ആദ്യ സമയത്തുക്കെ സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾക്ക് താഴെ തന്റെ റേറ്റ് എന്താണ് എന്ന തരത്തിലുള്ള കമെന്റുകളും മെസേജുകളും ഒക്കെ വരുമായിരുന്നു. ആദ്യമൊക്കെ അത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. താന്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍  പോസ്റ്റ് ചെയ്യുന്നതിന് മുൻപ് മാതാപിതാക്കളോട് താൻ ചോദിക്കാറുണ്ട് എന്നും കിരണ്‍ പറയുന്നു. അവരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ട് എന്നും താരം പറയുന്നു. തന്റെ മൂന്ന് വിവാഹങ്ങളിലും കൂടി തനിക്ക് നാല് മക്കൾ ഉണ്ട് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. അത്തരം വ്യാജ വാർത്തകൾ പ്രചരിക്കരുത് എന്നും താൻ ഇപ്പോൾ അവിവാഹിതയാണ് എന്നും തനിക്ക് ഇതുവരെ കുട്ടികള്‍ ഇല്ല എന്നും താരം പറയുന്നു. കുടുംബത്തോടൊപ്പം ഇപ്പോൾ ഗോവയിൽ ആണ് താരം താമസിക്കുന്നത്.

READ NOW  വീഡിയോ- തന്റെ സ്വകാര്യ ഭാഗത്തു കടന്നു പിടിച്ച യുവാവിനെ തല്ലിയൊതുക്കി അവതാരിക ഐശ്വര്യ രഗുപതി

കുടുംബമാണ് തന്റെ ശക്തി എന്നും തന്‍റെ ഫോട്ടോ ശൂട്ടുകള്‍ക്കും മാറ്റും കുടുംബത്തിന്റെ സമ്മതവും പിന്തുണയും ഉണ്ടെന്നും താരം പറയുന്നു. ബോള്‍ഡ് ആയ വസ്ത്ര്നഗല്‍ ധരിക്കുന്നതും ഷൂട്ട്‌ ചെയ്തു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നതുകൊണ്ടും താന്‍ മറ്റ് തരത്തില്‍ എല്ലാവര്‍ക്കും ലഭ്യമാണെന്ന് അര്‍ത്ഥമാക്കുന്നില്ല എനും കിരണ്‍ പറയുന്നു.

ADVERTISEMENTS