Advertisement
Home MOVIES Malayalam ചേട്ടനെ അച്ഛന്റെ സ്ഥാനത്താണ്‌ കാണുന്നത് – വിനീതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞത് – കണ്ണ് നനഞ്ഞു...

ചേട്ടനെ അച്ഛന്റെ സ്ഥാനത്താണ്‌ കാണുന്നത് – വിനീതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞത് – കണ്ണ് നനഞ്ഞു പോകും ആരുടേയും

1099
ADVERTISEMENTS

മലയാള സിനിമയിൽ ഹേറ്റേർസ് ഇല്ലാത്ത സംവിധായകരുടെ കൂട്ടത്തിലുള്ള പേരാണ് വിനീത് ശ്രീനിവാസൻ എന്നുള്ള പേര്. നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ വിനീത് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലിനോടൊപ്പം തന്നെ ശ്രദ്ധ നേടുന്ന താരമാണ് വിനീതിന്റെ അനുജനും നടനുമായ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്റെ സഹോദരനായ വിനീതിനോടുള്ള അടുപ്പത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

പണത്തിന്റെ ബുദ്ധിമുട്ടുകൾ കൊണ്ട് താൻ ഒരു സമയത്ത് കോൾ സെന്ററിൽ ജോലി ചെയ്യേണ്ട ആവശ്യം വന്നിട്ടുണ്ട് എന്നായിരുന്നു. അന്ന് താന്‍ അവിടെ ഒരുലോഡ്ജില്‍  ആയിരുന്നു താമസിച്ചിരുന്നത്. ആദ്യമൊക്കെ തന അവിടെ ലോഡ്ജില്‍ ആണ് താമസിക്കുന്നത് എന്ന് ചേട്ടന് അറിയില്ലായിരുന്നു.

READ NOW  സ്ത്രീകളോട് സെ$,ക്സ് ചോദിക്കുന്നത് പുരോഗമനമാണ് എന്ന് പറയുന്ന പുരുഷനോട് പാർവതിക്ക് പറയാനുള്ളത് ഇതാണ്

ആ സമയത്ത് തന്നെ സഹായിച്ചിരുന്നതും തനിക്ക് പണം തന്നിരുന്നതും തന്റെ ജ്യേഷ്ഠനായ വിനീത് ആയിരുന്നു. തന്റെ സുഹൃത്തുക്കളുടെ കയ്യിൽ പണം നൽകുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. ശേഷം അവരോട് പറയും ഞാനാണ് ഈ പണം നൽകിയത് എന്ന് അവനോട് പറയണ്ട എന്ന്. അവരാണെങ്കിൽ അതിൽ നിന്നും കുറച്ച് എടുത്ത് പിന്നീടാണ് ഒരു തുക എന്റെ കയ്യിലേക്ക് തരുന്നത്. ഞാനപ്പോൾ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.ചേട്ടന്‍ അതൊന്നും എന്നോട് പറഞ്ഞിരുന്നില്ല. പിന്നീട് ഏട്ടൻ വന്ന് എന്നെ അവിടെ നിന്ന് കൊണ്ടുപോവുകയൊക്കെ ചെയ്തു.

ഒരുപാട് സാഹചര്യങ്ങളിൽ ഏട്ടൻ എന്നെ സഹായിക്കുന്ന ഘട്ടം  ഉണ്ടായിട്ടുണ്ട്. ഒരു പോയിന്റ്‌ കഴിഞ്ഞപ്പോള്‍ ചേട്ടനാണ് എന്നെ പ്രൊട്ടെക്റ്റ് ചെയ്തത്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ഏട്ടനാണ്. അച്ഛന്‍ ചെയ്യാത്ത കാര്യങ്ങളൊക്കെ എനിക്ക് ചെയ്തു തന്നത് ചേട്ടനാണ്. അച്ഛൻ ഒരിക്കലും ഞാൻ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളല്ല. എന്റെ ഒരു മെന്റർ എന്നു പറയുന്നത് ഏട്ടനാണ്.

READ NOW  മനോജ് കെ ജയന്റെ പ്രസ്താവനയ്ക്ക് ഉർവശിയുടെ മറുപടി, 'അന്ന് അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരുപാട് നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു'

കല്യാണത്തിന് മുൻപ് വരെ ഒരുപാട് കാലം ഞാൻ ഏട്ടനൊപ്പം താമസിച്ചിട്ടുണ്ട്. ഏട്ടനെ ഞാന്‍ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത്. ജീവിതത്തിലെ എല്ലാ പ്രതി സന്ധികളിലും ഏട്ടന്‍ എന്റെ കൂടെ ഉണ്ടായിട്ടുണ്ട്.

വിനീതുമായി ഉള്ള ആത്മബന്ധത്തെ കുറിച്ച് വളരെ മനോഹരമായ രീതിയിൽ തന്നെ ധ്യാൻ ശ്രീനിവാസൻ ഈ ഒരു അഭിമുഖത്തിലൂടെ സംസാരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും. ആ സഹോദര ബന്ധം എത്ര മനോഹരമാണ് എന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇങ്ങനെയായിരിക്കണം ഏട്ടാനുജന്മർ തമ്മിൽ ഉണ്ടാവേണ്ട ബന്ധമെന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം വലിയതോതിൽ ശ്രദ്ധ നേടുന്ന ഈ സാഹചര്യത്തിൽ വിനീതിന്റെ ഈ വാക്കുകളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

READ NOW  എല്ലാ ദിവസവും വർക്കൗട്ട് ചെയ്യും യാതൊരു ദുഃശീലങ്ങളും ഇല്ലായിരുന്നു -അനുജനെ പറ്റി സങ്കടത്തോടെ ബൈജു എഴുപുന്ന പറയുന്നു
ADVERTISEMENTS