Advertisement
Home MOVIES Malayalam ആ ചിത്രത്തിൽ ഒട്ടും വസ്ത്രം ഇല്ലാതെ അല്ല അഭിനയിച്ചത്- ആ സംഭവം തുറന്നു പറഞ്ഞു അമല...

ആ ചിത്രത്തിൽ ഒട്ടും വസ്ത്രം ഇല്ലാതെ അല്ല അഭിനയിച്ചത്- ആ സംഭവം തുറന്നു പറഞ്ഞു അമല പോൾ

153
ADVERTISEMENTS

മലയാള സിനിമയിൽ ലാൽ ജോസ് സമ്മാനിച്ച നായികമാരിൽ ശ്രദ്ധ നേടിയിട്ടുള്ള ഒരു നടി തന്നെയാണ് അമല പോൾ. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല ശ്രദ്ധ നേടിയിരുന്നത്. മൈന എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കുകയാണ് പിന്നീട് അമല ചെയ്തിരുന്നത് ഈ ഒരു ചിത്രത്തിന്റെ വിജയം താരത്തിന് നിരവധി പുരസ്കാരങ്ങൾ അടക്കം നേടിക്കൊടുത്തു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രമാണ് ഇനി നടിയുടെതായി പുറത്തു വരാനുള്ളത് സൈനു എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ താരം കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

ആടെ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത്. അത്തരം ഒരു കഥാപാത്രത്തിലേക്ക് എത്തിയപ്പോൾ താൻ ഒരുപാട് പകച്ചിരുന്നു. വിശ്വാസം വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഈ പടം താൻ അഭിനയിക്കുകയാണെങ്കിൽ അത് എങ്ങനെ പ്രതിഫലിക്കും എന്നും എങ്ങനെയായിരിക്കും തന്റെ ഇമേജ് വരുന്നത് എന്നുമൊക്കെ താൻ ചിന്തിക്കണം.

READ NOW  ഉണ്ണി ആർ സാറേ വിനായകൻ സാറിനോട് വേണ്ട :ഉണ്ണി ആർ നെതിരെ വിനായകന്റെ പോസ്റ്റ് - സംഭവം ഇങ്ങനെ

ADVERTISEMENTS

ഒപ്പം തന്നെ സിനിമയുടെ സംവിധായകൻ എങ്ങനെയാണ് ഇത് എടുക്കാൻ പോകുന്നത് എന്നുള്ള കാര്യത്തിലും ഒരു വിശ്വാസം അത്യാവശ്യമാണ്.. വസ്ത്രം ഇല്ലാതെ അഭിനയിക്കുന്നു എന്നതല്ല അതിന്റെ ആശയം ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞപ്പോൾ തന്നെ അവർ തങ്ങളുടെ കാഴ്ചപ്പാടു കൂടി തന്നോട് വ്യക്തമാക്കിയിരുന്നു.

നമ്മുടെ ശരീരം വെറുതെ പ്രദർശിപ്പിക്കുന്ന ഒന്നല്ല എന്ന് അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു. സാങ്കേതികമായുള്ള എലമെന്റ്സ് വെച്ച് എങ്ങനെയൊക്കെ മറക്കാൻ സാധിക്കുമോ അങ്ങനെയൊക്കെ മറച്ചു തന്നെയാണ് ആ ഒരു സീൻ എടുത്തത്. അത് വളരെ ബ്രില്ലിന്റായി എടുത്തതായി എനിക്ക് തോന്നുകയും ചെയ്തു.

ആ ചെറുപ്പക്കാരുടെ ഗ്രൂപ്പിനൊപ്പം താനും കൂടുകയായിരുന്നു ചെയ്തത്. രണ്ടുമാസത്തോളം താൻ അവർക്കൊപ്പം ഉണ്ടായിരുന്നു. തങ്ങൾ പല യാത്രകൾ നടത്തുകയും പ്രാങ്കുകൾ ചെയ്യുകയും ഒക്കെ ചെയ്തു. അങ്ങനെ നല്ലൊരു സൗഹൃദം നേടിയെടുത്തു. ആ സൗഹൃദം വന്നതിനു ശേഷം ആണ് സിനിമയിലെ ആ രംഗം ഷൂട്ട് ചെയ്തത് പോലും.

READ NOW  മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയം അന്നുണ്ടായ ആ ഗോസ്സിപ്പിനെ മമ്മൂക്ക നേരിട്ടത് ഇങ്ങനെ അതാണ് മമ്മൂട്ടി എന്ന് ആരാധകർ.

അതുപോലെ തന്നെ ഒട്ടും വസ്ത്രം ഇല്ലാതെ ഒന്നുമല്ല ആ രംഗത്തിൽ നിന്നത്. ശരീരത്തിന്റെ തന്നെ നിറത്തിലുള്ള ഷോർട്സ് ഒക്കെ താനാ സീനില്‍ ധരിച്ചിരുന്നു. എന്നാല്‍ ആളുകള്‍ ചിന്തിച്ചത് തീര്‍ത്തും വസ്ത്രങ്ങള്‍ ഇല്ലാതെയാണ് അഭിനയിച്ചത് എന്നാണ്. എന്താണ് അങ്ങനെ ഒക്കെ ചിന്തിച്ചത് എന്നറിയില്ല എന്നും അമല പറയുന്നു. അങ്ങനെയൊക്കെ പറഞ്ഞാലും നമ്മൾ ആ ഒരു രംഗം ചെയ്യണമെന്നുണ്ടെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് കോൺഫിഡൻസ് ഉണ്ടാവണം.കാരണം നമ്മള്‍ എല്ലാവരും നമ്മുടെ വസ്ത്രത്തിന്റെയും മുടിയുടെയുമൊക്കെ ആത്മവിശ്വാസത്തില്‍ ഒളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അതില്‍ നിന്നും നമ്മുക്ക് പെട്ടന്നു വെളിയില്‍ വരാന്‍ ആകില്ല. പക്ഷെ അത് സാധ്യമായങ്കിൽ മാത്രമേ അത് മനോഹരമായി ചെയ്യാൻ സാധിക്കു എന്നും അമല പറയുന്നുണ്ട്.

ADVERTISEMENTS
Previous articleലിപ്പ്‌ലോക്ക് രംഗം ചെയ്യാൻ കിച്ചുവിന് മടി ആയിരുന്നു: ആ ലിപ് ലോക്ക് സീനിനെ പറ്റി ദുര്‍ഗ കൃഷ്ണ പറഞ്ഞത്.
Next articleവന്ന വഴി മറക്കുന്ന വ്യക്തിയല്ല മുകേഷ് അംബാനി എന്ന തെളിയിച്ചിരിക്കുന്നു
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.