Advertisement
Home MOVIES Malayalam ഇങ്ങനെയാണോടോ പറയുന്നത് എന്ന് കട്ടക്കലിപ്പില്‍ മോഹൻലാൽ ചോദിച്ചു. സംഭവം പറഞ്ഞു ഇന്നോസെന്റ്റ്.

ഇങ്ങനെയാണോടോ പറയുന്നത് എന്ന് കട്ടക്കലിപ്പില്‍ മോഹൻലാൽ ചോദിച്ചു. സംഭവം പറഞ്ഞു ഇന്നോസെന്റ്റ്.

240
ADVERTISEMENTS

മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് ഇന്നസെന്റ്. ഇരുത്തവും പക്വതയും വന്ന മികച്ച നടൻ എന്നുതന്നെ അദ്ദേഹത്തെ വിളിക്കണം. വളരെ പ്രധാനപ്പെട്ട പല കാര്യങ്ങൾ പോലും ചിരിയോടെ ചിന്തിപ്പിച്ചു കൊണ്ട് ആളുകളിലേക്ക് എത്തിക്കുക എന്നത് ചെറിയ കഴിവല്ല. ആ ഒരു കഴിവ് നടൻ ഇന്നസെന്റിന് ഉണ്ടായിരുന്നു. അദ്ദേഹത്തെ ഇപ്പോഴും മലയാളി പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. വർഷങ്ങൾക്കു മുൻപുള്ള അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ഈ ആ അഭിമുഖത്തിൽ സൗഹൃദങ്ങളെ കുറിച്ചും പിന്നീടു ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്.

ഐഎസ്ആർഒയുടെ ചെയർമാനായ രാധാകൃഷ്ണൻ തനിക്കൊപ്പം പഠിച്ച ഒരു വ്യക്തിയാണ് എന്നും, ഒരിക്കൽ അദ്ദേഹത്തെ ചെയർമാൻ ആകുന്നതിനു മുൻപ് താൻ ഹൈദരാബാദിൽ വച്ച് കണ്ടിരുന്നു എന്നുമാണ് ഇന്നസെന്റ് പറയുന്നത്. തന്റെ അനുഭവത്തെ കുറിച്ചായിരുന്നു ഇന്നസെന്റ് വിശദീകരിച്ചത്.

ADVERTISEMENTS
READ NOW  ആരൊക്കെയുണ്ടായിട്ടും മലയാളത്തിലെ ആ മഹാനടന് ശബ്ദം നൽകാൻ ആർക്കുമായില്ല ഒടുവിൽ സംഭവിച്ചത്.

ഐഎസ്ആർഒയുടെ ചെയർമാൻ ആയിരുന്ന രാധാകൃഷ്ണൻ തന്റെ സുഹൃത്താണെന്ന് പറയുന്നത് തനിക്ക് അഭിമാനമാണ്. സ്കൂളിൽ വച്ച് തന്നെ ചില കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ സ്കൂളിന് തീയിടുമോ എന്നാണ് താൻ ഭയന്നിരുന്നത്..

പിന്നീടാണ് അങ്ങനെയല്ല എന്നൊക്കെ മനസ്സിലാക്കാൻ സാധിച്ചത്. അദ്ദേഹത്തിന്റെ ജേഷ്ഠനും തന്റെ കൂടെ പഠിച്ചതാണ്. അദ്ദേഹവും എന്റെ ക്ലാസ്മേറ്റ് ആണ്. ചെയർമാൻ ആകുന്നതിനു മുൻപ് ഒരിക്കൽ രാധാകൃഷ്ണൻ ഭാര്യയുമായി ഹൈദരാബാദിൽ വന്നിരുന്നു.. ആ സമയത്ത് തന്നെ കാണാനായി അവിടെ വന്നു. താൻ അപ്പോൾ അവിടെ ഒരു ഷൂട്ടിംഗിനുമായി ബന്ധപ്പെട്ട് നിൽക്കുകയാണ്. ആ സമയത്ത് മോഹൻലാലും ഉണ്ട്. രാധാകൃഷ്ണൻ വന്നപ്പോൾ തന്നെ താൻ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. മോഹൻലാലിനോട് ഞാൻ പറഞ്ഞു ഐഎസ്ആർഒ എന്ന കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത് എന്ന്.

അത് കേട്ട് രാധാകൃഷ്ണൻ ഞെട്ടിപ്പോയി. പെട്ടെന്ന് ഞാൻ ഐഎസ്ആർഒ എന്ന കമ്പനി എന്ന് പറഞ്ഞതിനാലാണ് രാധാകൃഷ്ണൻ ഞെട്ടി പോയത്. ഇങ്ങനെയാണോടോ പറയുന്നത് എന്ന് മോഹൻലാൽ എന്നോട് ചോദിക്കുകയും ചെയ്തു. അതും ഒരു തമാശയായി കൂട്ടിയാൽ മതിയെടോ എന്നാണ് ഞാൻ അപ്പോൾ പറഞ്ഞത് എന്നും ഇന്നസെന്റ് ഓർമിക്കുന്നുണ്ട്. വളരെ രസകരമായ ഇന്നസെന്റിന്റെ ഈ ഒരു വീഡിയോ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

READ NOW  സുരേഷ് ഗോപിയെ കൊണ്ട് നിർബന്ധൂർവ്വം പച്ച എലിയെ കഴിപ്പിച്ചു - ആ സംഭവം ഇങ്ങനെ.
ADVERTISEMENTS