Advertisement
Home MOVIES Malayalam മമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് അത് ഞാൻ മനസ്സിലാക്കിയത് അമ്മയുടെ പ്രശ്നം വന്നപ്പോൾ മല്ലിക സുകുമാരൻ

മമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് അത് ഞാൻ മനസ്സിലാക്കിയത് അമ്മയുടെ പ്രശ്നം വന്നപ്പോൾ മല്ലിക സുകുമാരൻ

12050
ADVERTISEMENTS

മലയാള സിനിമ ലോകത്ത് തന്നെ വളരെയധികം ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യയും മക്കളും മരുമക്കളും അടക്കം നിരവധി താരങ്ങളാണ് ഒരു കുടുംബത്തിൽ തന്നെ ഉള്ളത്. സുകുമാരന്റെ ഭാര്യയും നടിയുമായി മല്ലിക ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ്.

മിനിസ്ക്രീനിൽ ബിഗ് സ്ക്രീനിലും ഒക്കെയായി തന്റെ കഴിവ് തെളിയിക്കുകയും ചെയ്യാറുണ്ട്. സുകുമാരനെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ധാരാളം സംസാരിക്കരുത്. മല്ലിക അത്തരത്തിൽ ഒരു അഭിമുഖത്തിൽ സുകുമാരനെയും മമ്മൂട്ടിയെയും കുറിച്ച് മല്ലിക പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സുകുമാരൻ എപ്പോഴും മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഒരു കാര്യത്തെ കുറിച്ചാണ് മല്ലിക പറയുന്നത്. സുകുമാരന്‍ നിര്‍മ്മിച്ച പടയണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരുന്ന സമയത്ത്  ചെറിയ ഒരു അഡ്വാന്‍സ് നല്‍കാനായി  മമ്മൂട്ടിയെ കാണാനായി സുകുമാരൻ പോകാനിരുന്നു,കാരണം അന്ന് മമ്മൂട്ടി വലിയ നടനാണ്‌. എന്നാൽ അപ്പോൾ മമ്മൂട്ടി വിളിച്ചു പറഞ്ഞത്  അയ്യേ എന്തെ സുകുവേട്ട നിങ്ങള്‍ ഇങ്ങനെ ഞാൻ അങ്ങോട്ട് വന്ന് കണ്ടോളാം എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത് അങ്ങനെ മമ്മൂട്ടി അന്ന് സുകുമാരനെ വന്നു കാണുകയായിരുന്നു. ആ

ADVERTISEMENTS
READ NOW  കാറുകളോടും വാച്ചുകളോടും പ്രത്യേക താൽപര്യമുള്ള ആ നടനൊപ്പം പലതവണ താൻ പോയിട്ടുണ്ട് തുറന്നുപറഞ്ഞ് ട്രാൻസ്ജെൻഡർ

മമ്മൂട്ടി ഇപ്പോൾ വലിയ നടനല്ലേ അങ്ങോട്ട് പോയി കാണേണ്ട എന്നൊക്കെയാണ് സുകുമാരൻ അപ്പോൾ വിചാരിച്ചത്. എന്നാൽ അതിനെ ഒന്നും ആവശ്യമില്ല താൻ ഇങ്ങോട്ട് വന്ന് കണ്ടോളാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു ചെയ്തത്. അന്നൊക്കെ  സുകുവേട്ടൻ പറഞ്ഞത് മമ്മൂട്ടി എന്നെപ്പോലെയാണ് മനസ്സ് നല്ലതാണ് പക്ഷെ ചിലപ്പോളൊക്കെ നാവു പിഴക്കും എന്ന് .

സുകുവേട്ടനോട് മമ്മൂട്ടിക്ക് ഉണ്ടായിരുന്നത് ഒരു സഹോദര സ്നേഹമാണ്. അമ്മയുടെ പ്രശ്നം വന്നപ്പോഴാണ് ആ ഒരു സ്നേഹത്തിന്റെ ആഴം എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. അന്ന് സുകുമാരനെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോളും മമ്മൂട്ടി മാത്രമായിരുന്നു സപ്പോര്‍ട്ട് ചെയ്തത്.  മമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് എന്നും എന്നെപ്പോലെ തന്നെയാണ് എന്നും സുകുവേട്ടൻ ഇടയ്ക്കിടെ പറയുമായിരുന്നു എന്നും മരിക്കുന്നതുവരെ അക്കാര്യത്തെക്കുറിച്ച് സുകുവേട്ടൻ പറഞ്ഞിട്ടുണ്ട് എന്നും മല്ലിക വ്യക്തമാക്കുന്നു.

സുകുമാരനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകൾ പല സിനിമാ സെറ്റുകളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന് ഒരു കാലത്ത് പലരും പറഞ്ഞിട്ടുള്ളതായിരുന്നു. ഒരുമിച്ച് നിരവധി ചിത്രങ്ങളുടെ ഭാഗമായും ഇരുവരും മാറിയിട്ടുണ്ടായിരുന്നു. മമ്മൂട്ടിയുടെ സിനിമ വളർച്ചയുടെ തുടക്കകാലത്ത് തന്നെ തന്റേതായി ഒരു സ്ഥാനം സിനിമ മേഖലയിൽ ഉണ്ടാക്കിയെടുത്ത നടനായിരുന്നു സുകുമാരൻ അടുത്ത സൗഹൃദം തന്നെയായിരുന്നു സുകുമാരൻ മമ്മൂട്ടിയുമായി സൂക്ഷിച്ചിരുന്നത്.

READ NOW  മഹാനടൻ പ്രേം നസീറിന്റെ അവസാന ശമ്പളം ഇതായിരുന്നു - ഒരു സിനിമ പരാജയപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞത് - നിർമാതാവ് സുരേഷ് കുമാർ പറഞ്ഞത്.
ADVERTISEMENTS