Advertisement
Home MOVIES Malayalam പടിക്കെട്ടുകൾ ഓടി ഇറങ്ങിവരുന്ന ആ സീരിയൽ നടിയോട് തോന്നിയ പ്രണയം ഇന്ദ്രജിത്ത് പൂർണിമ പ്രണയത്തിന്റെ തുടക്കം...

പടിക്കെട്ടുകൾ ഓടി ഇറങ്ങിവരുന്ന ആ സീരിയൽ നടിയോട് തോന്നിയ പ്രണയം ഇന്ദ്രജിത്ത് പൂർണിമ പ്രണയത്തിന്റെ തുടക്കം ഇങ്ങനെ

1392
ADVERTISEMENTS

മലയാളസിനിമയില്‍  വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം  അഭിനയിച്ച് തന്റെ  കഴിവ് തെളിയിച്ച നടിയാണ് പൂർണിമ. മലയാളത്തിൽ തന്നെ വളരെ കുറച്ച് ചിത്രങ്ങളിലാണ് പൂർണിമ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.

സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ സീരിയൽ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കാൻ പൂർണിമ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ സീരിയലിലും താരം അഭിനയിച്ചിരുന്നു.

അത്തരത്തിൽ ഒരു സീരിയൽ കാലഘട്ടത്തിലാണ് ആദ്യമായി ഇന്ദ്രജിത്തിനെ പൂർണിമ പരിചയപ്പെടുന്നത്. പെയ്തൊഴിയാതെ എന്ന സീരിയലിൽ ആയിരുന്നു പൂര്‍ണിമ അഭിനയിച്ചിരുന്നത്. ആ സീരിയലിൽ ഇന്ദ്രജിത്തിന്റെ അമ്മയായ മല്ലിക സുകുമാരനും അഭിനയിക്കുന്നുണ്ടായിരുന്നു.

ADVERTISEMENTS

ഒരിക്കൽ മല്ലിക സുകുമാരനെ കൊണ്ടുവിടാൻ വേണ്ടി വന്നതാണ് ഇന്ദ്രജിത്ത്. അന്ന് അവിചാരിതമായി പടിക്കെട്ടുകൾ ഓടിഇറങ്ങിവരുന്ന ഒരു പെൺകുട്ടിയെയാണ് ഇന്ദ്രജിത്ത് കാണുന്നത്. ആ പെൺകുട്ടിയുടെ ചടുലമായ അഭിനയ മികവിൽ ഒരു നിമിഷം ഇന്ദ്രജിത്തിന്റെ കണ്ണുകൾ ഉടക്കി പോയിരുന്നു.

READ NOW  അവസരം നൽകാമെന്ന് പറഞ്ഞു അമ്മയെയും മകളെയും ഉപയോഗിക്കുന്ന സംവിധായകരുണ്ട് - തുറന്ന് പറഞ്ഞു ശാന്തിവിള ദിനേശ്.

അവിടെ ഷോട്ട് എടുക്കുകയാണ്. ആ പടിക്കെട്ടുകള്‍  ഓടിഇറങ്ങി വന്നത് പൂർണിമയായിരുന്നു.  ഇന്ദ്രജിത്ത് സെറ്റിലുള്ള ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. മല്ലികയുടെ മകനാണ് എന്നറിയാവുന്നതു കൊണ്ടുതന്നെ അരികിലേക്ക് ചെല്ലുകയായിരുന്നു പൂർണിമ ചെയ്തത്. തുടർന്ന് മല്ലിക മകനെ പൂർണിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

പിന്നീട് അമ്മയെ കൊണ്ട് വിടുവാനും കൊണ്ടുപോകുവാനും സ്ഥിരമായി മകൻ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിത്തുടങ്ങി. അതിനു പിന്നിലെ ഉദ്ദേശം പൂർണിമയെ കാണാം എന്നത് തന്നെയായിരുന്നു. അങ്ങനെ ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു പിന്നീടത് പ്രണയമായി.

ഒരിക്കൽ ആ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെ മല്ലിക ഇരുവരുടെയും ചിത്രങ്ങൾ പകർത്തി നൽകി. ഒരു പക്ഷേ അമ്മയ്ക്ക് തങ്ങളുടെ പ്രണയം അപ്പോൾ മനസ്സിലായിട്ടുണ്ടാവും എന്ന് പിന്നീട് ഒരു അഭിമുഖത്തിൽ പൂർണിമ പറഞ്ഞിരുന്നു. ഇപ്പോൾ അമ്മയെ നന്നായി മനസ്സിലാക്കുന്നത് കൊണ്ട് തന്നെ അമ്മ അന്ന് മനസ്സിലാക്കിയിട്ടുണ്ടാവും എന്നാണ് തനിക്ക് തോന്നുന്നത് എന്നാണ് പൂർണിമ പറഞ്ഞിരുന്നത്.

READ NOW  അഹങ്കാരിയാണ് ജാഡക്കാരിയാണ് എന്നൊക്കെ ആൾക്കാർ പറയുമ്പോൾ തോന്നുന്നത് - നിഖില വിമൽ നൽകിയ മറുപടി ഇങ്ങനെ

പൂർണിമയുമായുള്ള ഇഷ്ടം ആദ്യമായി ഇന്ദ്രജിത്ത് മല്ലികയോട് തുറന്നു പറഞ്ഞപ്പോഴും അവർക്ക് വലിയ ഞെട്ടൽ ഉണ്ടായിരുന്നില്ല എന്നാണ് ഇന്ദ്രജിത്തും ഓർമിക്കുന്നത്. അതിന് കാരണം ഒരുപക്ഷേ നേരത്തെ തന്നെ ആ പ്രണയം അമ്മ മനസ്സിലാക്കിയത് ആയിരിക്കാം. ആ സമയത്ത് അമ്മ മകനെ ഉപദേശിച്ചത് ഒരു ജോലിയും സ്ഥിര വരുമാനവും ആയതിനുശേഷം വിവാഹം കഴിക്കാം എന്നത് മാത്രമായിരുന്നു. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്.

ADVERTISEMENTS
Previous articleആ കാര്യത്തിൽ ഞാൻ മാതൃക ആക്കുന്നത് പ്രണവിനെ ആണ് ഗോകുൽ സുരേഷ്
Next articleഏഴാം ക്ലാസിൽ പ്രേമ ലേഖനം എഴുതി വീട്ടുകാർ പിടിച്ചു അവരുടെ പ്രതികരണം ഇങ്ങനെ സായി പല്ലവിയുടെ വെളിപ്പെടുത്തൽ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.