Advertisement
Home MOVIES Malayalam അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ

അമൃതയെ പിന്തുണച്ച് ഗോപി സുന്ദർ

131
ADVERTISEMENTS

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞു തുടങ്ങിയത്. ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ നടൻ ബാലയുമായി തുടർന്ന് അമൃത പ്രണയത്തിൽ ആവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ഒക്കെ ചെയ്തിരുന്നു ഈ ബന്ധം വലിയ സന്തോഷത്തോടെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു എന്നാൽ ഒരുപാട് കാലം ഈ സന്തോഷം നിലനിന്നിരുന്നില്ല. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നത് ഇവർക്ക് അവന്തിക എന്ന ഒരു മകൾ കൂടിയുണ്ട്.

ഇവർ തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മകളുടെ പേരിൽ ആയിരുന്നു ഇവരുടെ പിടിവലികൾ മുഴുവൻ. മകളെ ബാലയെ കാണിക്കുന്നില്ല എന്ന തരത്തിൽ പലതവണ ബാല അമൃതയ്ക്കെതിരെ രംഗത്ത് വരികയും ചെയ്തു. പൊതുവേദിയിൽ വച്ച പലപ്പോഴും അമൃതയെ ബാല അവഗണിച്ച സംസാരിച്ചപ്പോഴും ബാലയ്ക്കെതിരെ ഒരു വാക്കുപോലും സംസാരിക്കാതിരിക്കാൻ അമൃത പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നാൽ കഴിഞ്ഞദിവസം നിയമപരമായ പല കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ട് ബാല ഒരു അഭിമുഖം നടത്തിയിരുന്നു ഈ അഭിമുഖത്തിനെതിരെ വക്കീലന്മാരുടെ സാന്നിധ്യത്തിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത.

READ NOW  നല്ലതു കണ്ടാൽ പിന്തുണക്കാൻ മടിയുള്ളവരാണ് ഒരു വിഭാഗം മലയാളികൾ - എന്നെ വിമർശിക്കാൻ നീയൊക്കെ ആരാണ്-സാനിയ ചോദിക്കുന്നു

ADVERTISEMENTS

മകളെ ഒരിക്കലും കാണിക്കാതിരുന്നിട്ടില്ല എന്നും കോടതിവിധി അനുസരിച്ച് മകളെ കാണിക്കാൻ ചെന്നപ്പോൾ ബാല കാണാൻ വരാതിരുന്നതാണ് കാരണമെന്നും ഒക്കെയാണ് അമൃത പറയുന്നത് മാത്രമല്ല മകളുടെ ജീവനാംശം എന്ന പേരിൽ തനിക്ക് ലഭിച്ചത് 25 ലക്ഷം രൂപയാണ് എന്നും അമൃത പറയുന്നുണ്ട്.

കോടതിവിധി മാനിച്ചുകൊണ്ടു തന്നെയാണ് ജീവിക്കുന്നത് എന്നും എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച മകളെ കാണിക്കാനായി കോടതിയുടെ വളപ്പിൽ ചെല്ലുമ്പോൾ അവിടെ ബാല ഉണ്ടാവാറില്ല എന്നുമൊക്കെ അമൃത പറഞ്ഞിരുന്നു ഇത് വക്കീലന്മാരുടെ സാന്നിധ്യത്തിൽ തന്നെയാണ് അമൃത പറഞ്ഞത് അമൃതയുടെ പ്രതികരണത്തിനു ശേഷം ബാലയിൽ നിന്നും ഒരു പ്രതികരണവും ഇതുവരെയും വന്നിട്ടില്ല.

എന്നാൽ ഇപ്പോൾ ഇത് അമൃതയുടെ ഈ പ്രതികരണ വീഡിയോ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധി ആളുകൾ എത്തിയിരുന്നു; അക്കൂട്ടത്തിൽ ഗോപി സുന്ദറും ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

READ NOW  മൈത്രേയനെതിരെ കള്ളപ്രചാരണം; സിനിമയിൽ അവസരത്തിന് 'അഡ്ജസ്റ്റ്' ചെയ്യാൻ ആവശ്യപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് ട്രാൻസ് വുമൺ ജാസി

ഹാപ്പി ട്രൂ ന്യൂ ഇയർ എന്ന് പറഞ്ഞുകൊണ്ടാണ് അമൃതയുടെ വീഡിയോ ഗോപി സുന്ദർ പങ്കുവെച്ചിരുന്നത്. സത്യങ്ങൾ തുറന്നു പറഞ്ഞതിന്റെ സന്തോഷമാണ് ഗോപി സുന്ദറിന്റെ വാക്കുകളിൽ കാണാൻ സാധിച്ചത് എന്നാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്. മാത്രമല്ല അമൃതയും ഗോപി സുന്ദരം തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നു കൂടിയല്ലേ ഈ ഒരു പങ്കുവെക്കലിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നു.

മുൻപ് സൈബർ അക്രമണങ്ങളോട് എന്താണ് പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് ഗോപി സുന്ദർ മറുപടി പറഞ്ഞിരുന്ന. എല്ലാത്തിനുമുള്ള മറുപടിയാണ് തന്റെ മുഖത്തുള്ള ഈ ചിരി. വിമർശകർക്ക് പറയാനുള്ളത് പറയാം പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല ഞാൻ എന്റെ ജോലിയെ കുറിച്ച് മാത്രമേ ആലോചിക്കുന്നത്. നമ്മുടെ വിമർശകരെ തളർത്താൻ പറ്റുന്ന ഏക ആയുധമാണ് ചിരി.ഞാൻ വളരെയധികം ഹാപ്പിയാണ് .അതാണ് വിമര്ശിക്കുന്നവർക്കുള്ള മറുപടി. ഞാനാ എന്റെ സന്തോഷാലെ ഇല്ലാതാക്കുന്ന ഒരു കാര്യവും ചെയ്യാറില്ല എന്നും ഗോപി സുന്ദർ പറയുന്നു.

READ NOW  ആറാട്ടെണ്ണനും അലൻ ജോസ് പെരേരക്കും ശേഷം ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമായി- മാധവ് സുരേഷിന്റെ ചിത്രത്തിന് താഴെ കമെന്റ് - താരത്തിന്റെ മറുപടി ഇങ്ങനെ
ADVERTISEMENTS
Previous articleഅഡ്ജസ്റ്റ് മെന്റ് ഓഫർ വന്നപ്പോൾ പ്രതികരിച്ചത് ഇങ്ങനെ തുറന്നു പറഞ്ഞ ഗായത്രി സുരേഷ്
Next articleജീവിതത്തിൽ നിന്ന് കിട്ടിയത് നല്ല കിടിലൻ പണിയായിരുന്നു. തുറന്നുപറഞ്ഞു മൈഥിലി
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.