Advertisement
Home MOVIES Malayalam പാർലമെന്റ് സീറ്റ് ആണ് ഉണ്ണി മുകുന്ദന്റെ ലക്‌ഷ്യം കമെന്റിനു മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ.

പാർലമെന്റ് സീറ്റ് ആണ് ഉണ്ണി മുകുന്ദന്റെ ലക്‌ഷ്യം കമെന്റിനു മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ.

1106
ADVERTISEMENTS

ഒരു ഗോഡ് ഫാദറിന്റെയും സഹായമില്ലാതെ സ്വന്തം പ്രയത്നത്തിലൂടെ മലയാള സിനിമയിലേക്ക് ഉയർന്നുവന്ന താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോൾ മലയാളത്തിലെ മുൻനിര നായക കഥാപാത്രങ്ങൾ ചെയ്യുന്ന നടനായി ഉണ്ണിമുകുന്ദന്റെ ഉയർച്ചയ്ക്ക് പിന്നിൽ അയാളുടെ കഠിനമായ പരിശ്രമവും അർപ്പണബോധവും ഉണ്ട് എന്നുള്ളത് മറച്ചുവെക്കാൻ ആവാത്ത ഒരു സത്യമാണ്.

മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഉണ്ണിമുകുന്ദൻ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിന്റെ പിന്നാലെ നിർമ്മാണത്തിലേക്കും തിരിഞ്ഞിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ഉണ്ണി നായകനായി പുറത്തിറങ്ങിയ അവസാനത്തെ രണ്ട് ചിത്രങ്ങളായ മേപ്പടിയാനും, മാളികപ്പുറവും വമ്പൻ ഹിറ്റുകൾ ആയിരുന്നു. അതിൽ മാളികപ്പുറത്ത് അയ്യപ്പൻറെ പരിവേഷം നൽകി അദ്ദേഹം അഭിനയിച്ച കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് കേരളത്തിലെ ജനങ്ങളിൽ നിന്ന് ലഭിച്ചത്.

ADVERTISEMENTS

കേരളജനതയുടെ മുന്നിൽ ഇപ്പോൾ അയ്യപ്പൻ എന്ന കഥപാത്രമായി തന്റെ മുഖമാണ് എന്ന് ഉണ്ണി മുകുന്ദൻ മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അതിലും വലിയ ഒരു സൂപ്പർ ഹീറോ ഇല്ലല്ലോ എന്ന് ഉണ്ണി ചോദിക്കുന്നു.

READ NOW  എന്റെ ആ കഥാപാത്രത്തിന് മുൻപിൽ അയാൾ പൊട്ടിക്കരഞ്ഞു എന്റെ കാലിൽ വീണു - ഞെട്ടിപ്പിക്കുന്ന ആ അനുഭവം പങ്ക് വച്ച് മമ്മൂട്ടി

തൻറെ രാഷ്രീയം ഏതെന്നു അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിൻറെ പല പോസ്റ്റുകളും, ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ളതും മായ പോസ്റ്റുകൾ പലപ്പോഴും അദ്ദേഹത്തിൻറെ രാഷ്ട്രീയത്തിലേക്ക് വിരൽ ചൂണ്ടുന്ന എന്നുള്ള തരത്തിലുള്ള ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അതിൻറെ പേരിൽ അതിശക്തമായ സൈബർ ആക്രമണങ്ങളും ഉണ്ണിമുകുന്ദൻ നേരിടിന്നുണ്ട്.

ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദൻ പങ്കിട്ട പോസ്റ്റിന് താഴെ വന്ന ഒരു കമൻറ് ആണ് വൈറൽ ആയിരിക്കുന്നത്. അദ്ദേഹം നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത ഒരു ചിത്രമാണ് ഉണ്ണി മുകുന്ദൻ മോദിയുടെ പിറന്നാൾ ദിനത്തിൽ തന്റെ സോഷ്യൽ മീഡിയ പേരിൽ പങ്കുവെച്ചത്. ചിത്രം നിമിഷ നേരം കൊണ്ട് വൈറൽ ആവുകയും ചെയ്തു.

ഇതിൽ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചും പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നൽകിയും നിരവധി കമന്റുകൾ എത്തിയിരുന്നു. അതിൽ ചിലതു ഉണ്ണി മുകുന്ദന്റെ രാഷ്ട്രീ സൂചനയെ ഇതെന്നുള്ള രീതിയിൽ അദ്ദേഹത്തെ വിമർശിച്ചു കൊണ്ടുള്ള കമന്റുകളും ആയിരുന്നു. അത്തരത്തിൽ ഒരു കമൻറ്നു ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

READ NOW  ഇവൻ ആരാ ശിവാജി ഗണേശനോ? കുറെ നേരമായല്ലോ ഉണ്ടാക്കുന്നെ :സുരേഷ് ഗോപിയോട് കയർത്തു സുകുമാരൻ പിന്നെ നടന്നത്

” ബിജെപിയുടെ സഹായത്തോടെ ഒരു പാർലമെൻറ് സീറ്റ് ആണ് ഉണ്ണിമുകൻ ലക്ഷ്യം എന്നായിരുന്നു.” അതിൽ ഒരു കമൻറ്. അതിനു ഉണ്ണി നൽകിയ മറുപടി വലിയ ചർച്ചയായിരിക്കുകയാണ്. “എൻറെ മൂന്നു ലക്ഷ്യം വേറെയുണ്ട് അതുകൂടി ഒന്ന് പബ്ലിക് ആക്കി തരണം സാർ” എന്നാണ് ആക്ഷേപഹാസ്യവുമായി ഉണ്ണി മുകുന്ദൻ നൽകിയ മറുപടി കമൻറ്. അതിനു താഴെ ഉണ്ണിമുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചു വലിയ തോതിൽ ആൾക്കാരുടെ കമന്റുകൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ഇപ്പോൾ കുറച്ചുനാളായി വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഉണ്ണിമുകന്റെ ഓരോ പോസ്റ്റുകളും. അത് മിക്കതും അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി ബന്ധം വച്ചുകൊണ്ടുള്ള വിമർശനങ്ങളും പിന്തുണയും ഒക്കെയാണ് നടക്കുന്നത്. ഇപ്പോൾ ഉണ്ണിമുകുന്ദൻ വീണ്ടും തന്റെ ശരീരത്തിന്റെ ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്. മാളികപ്പുറം എന്ന ചിത്രത്തിനുവേണ്ടി കുറച്ച് തടിയുള്ള രൂപമായി മാറിയിരുന്നു. എന്നാൽ പുതിയ ചിത്രത്തിനായി അദ്ദേഹം ഫിറ്റ്നസ് തിരിച്ചെടുത്തിരിക്കുകയാണ്. അത്തരത്തിലുള്ള മാറ്റം ഉൾക്കൊള്ളുന്ന പുതിയ ചിത്രം ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അത് വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തിരുന്നു.

READ NOW  സുരേഷ് ഗോപിയുടെ ആ ചിത്രത്തെ അംഗീകരിക്കാൻ എല്ലാവരും മടികാണിച്ചതിന്റെ കാരണം ഇതാണ് രാജസേനൻ പറയുന്നു

അതോടൊപ്പം തന്നെ ഉണ്ണിമുകുന്ദന്റെ പേരിലുള്ള പീഡന പരാതി കേരള ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. അത് ഉണ്ണിക്ക് വലിയ രീതിയിലുള്ള ആശ്വാസമായിരിക്കുകയാണ്. തനിക്കെതിരെയുള്ള പരാതി വ്യാജമാണ് എന്ന് ഉണ്ണി തുടക്കം മുതൽ പല സമയത്തും പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് പരാതി ഒത്തു തീർപ്പിൽ എത്തിയെന്ന പരാതിക്കാരിയുടെ അറിയിപ്പ് തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.

ഇപ്പോൾ ഉണ്ണി മുകുന്ദന്റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടൊപ്പം ഗണപതി ഭഗവാനായും ഉണ്ണി മുകുന്ദൻറെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENTS