Advertisement
Home MOVIES Malayalam “ഇന്ന് വരെ കാണാത്ത ഭാവങ്ങളായിരുന്നു ഞാൻ അന്ന് മമ്മൂട്ടിയുടെ മുഖത്ത് കണ്ടിരുന്നത് ” ;ഞെട്ടിക്കുന്ന അനുഭവം...

“ഇന്ന് വരെ കാണാത്ത ഭാവങ്ങളായിരുന്നു ഞാൻ അന്ന് മമ്മൂട്ടിയുടെ മുഖത്ത് കണ്ടിരുന്നത് ” ;ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ശ്രീനിവാസൻ

16456
ADVERTISEMENTS

മലയാളം സിനിമയിൽ പകരവെക്കാനില്ലാത്ത രണ്ട് അതുല്യ നടന്മാരാണ് മമ്മൂട്ടിയും ശ്രീനിവാസനും. മോളിവുഡിൽ തന്നെ ഏറ്റവും അടുത്ത സുഹൃത്തക്കളാണ് ഇരുവരും. ഇന്ന് മമ്മൂട്ടി എന്ന നടൻ ഏത് നിലയിൽ ആണോ അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് ശ്രീനിവാസനാണെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്.

1971 അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവെങ്കിലും കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ അഭിനയിച്ചതോടെ മലയാളി പ്രേഷകർ തന്നെ മനസ്സിലാക്കാൻ തുടങ്ങി. ഈ സിനിമയിലേക്ക് മമ്മൂട്ടിയെ നിർദേശിച്ചത് ശ്രീനിവാസനായിരുന്നു. അതായിരുന്നു ഇരുവരുടെയും ആത്മ ബന്ധം ആരംഭിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിനിമയിൽ അഭിനയിച്ചതിന് തനിക്ക് ആദ്യമായി ചെക്ക് നൽകുന്നത് മമ്മൂട്ടിയാണെന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മേള എന്ന സിനിമയിലായിരുന്നു ഈ സംഭവം. ഇപ്പോൾ ഇതാ മമ്മൂട്ടിക്കൊപ്പം ഉണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് ശ്രീനിവാസൻ അനുഭവം പങ്കുവെക്കുന്നത്.

ADVERTISEMENTS
READ NOW  ബാലയുടെ പീഡനങ്ങളിൽ ആന്തരിക രക്തസ്രാവം ഉണ്ടായി - ശരീരത്തിലെ മുറിപ്പാടുകൾ മാറ്റാൻ ഇപ്പോഴും ചികിത്സ ചെയ്യുന്നു ക്രൂര അനുഭവം വെളിപ്പെടുത്തി അമൃത

മക്കളെ രണ്ട് പേരെയും മമ്മൂട്ടിയ്ക്ക് ഭയങ്കര ഇഷ്ടമാണ്. അവരെ പറ്റി സംസാരിച്ചു കഴിഞ്ഞാൽ സിനിമയിൽ പോലും കാണാൻ കഴിയാത്ത മുഖഭാവങ്ങളാണ് സാധിക്കുന്നത്. ബീഹെയൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഈ കാര്യം തുറന്നടിച്ച് പറഞ്ഞത്.

ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ “നിങ്ങൾ ശെരിക്കും ഭാഗ്യവാനാണ്. ഞാൻ അങ്ങനെ പുള്ളിയെ പ്രശംസിക്കാറില്ല. അതുകൊണ്ട് തന്നെ നെറ്റിയിൽ കുടിയൊക്കെ ലൈറ്റ് കത്തുന്ന പോലെയൊരു തെളിച്ചം കാണാൻ സാധിച്ചു. ഭാഗ്യവാൻ എന്ന് വിളിക്കാൻ കാരണമെന്താണ് എന്ന ഭാവത്തിൽ പുള്ളി എന്നെ ഒന്ന് നോക്കി. മറ്റൊന്നുമല്ല. നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെയായില്ലല്ലോ എന്ന് ഞാൻ പറഞ്ഞു.

ആ സമയത്ത് പുള്ളിയുടെ മുഖത്ത് 37 ഭാവങ്ങൾ വരുന്നത് ഞാൻ കണ്ടു. അത് ഞാൻ സിനിമയിൽ പോലും കണ്ടിട്ടില്ല. പിന്നീട് ഈ ഭാവങ്ങൾ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ” എന്ന് ശ്രീനിവാസൻ പറഞ്ഞു. മകൻ ധ്യാനിനെ കുറിച്ച് ശ്രീനിവാസൻ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ലവ് ആക്ഷൻ ഡ്രാമ സംവിധാനം ചെയ്തപ്പോൾ തനിക്ക് ധ്യാനിനോട്‌ ബഹുമാനം തോന്നിയെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തി. ധ്യാൻ ആദ്യം സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ ഞാൻ നല്ലൊരു വേഷം ചെയ്തിരുന്നു.

READ NOW  അക്കാര്യം ആരോടും പറയണ്ട എന്ന് അവൾ പറഞ്ഞിരുന്നു. ഗോപിക പറഞ്ഞ രഹസ്യത്തെ കുറിച്ച് കാവ്യ
ADVERTISEMENTS