Advertisement
Home MOVIES Malayalam ആ വൈറലായ കണ്ണിറുക്കൽ ഞാൻ കയ്യിൽ നിന്നിട്ടത്- പ്രീയ വാര്യരുടെ തള്ള് പൊളിച്ചു തെളിവ് കാണിച്ചു...

ആ വൈറലായ കണ്ണിറുക്കൽ ഞാൻ കയ്യിൽ നിന്നിട്ടത്- പ്രീയ വാര്യരുടെ തള്ള് പൊളിച്ചു തെളിവ് കാണിച്ചു ഒമർ ലുലു

96
ADVERTISEMENTS

2019 ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു അഡാർ ലവ് എന്ന ചിത്രം.സ്കൂൾ കാലഘട്ടത്തിലെ പ്രണയവും സംഭവ വികാസങ്ങളും ഇതിവൃത്തമായി എടുത്ത ചിത്രം വലിയ രീതിയിൽ യുവാക്കൾക്കിടയിൽ ആഘോഷമായിരുന്നു.

എന്നാൽ ചിത്രത്തിന്റെ വിജയത്തേക്കാളും കൂടുതൽ ഹിറ്റായത് ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ ചില പ്രകടനങ്ങൾ ആണ് . ചിത്രത്തിൽ സഹ നായികയായി അഭിനയിച്ച പ്രീയ വാര്യർ എന്ന പെൺകുട്ടിയുടെ കണ്ണുകൾ കൊണ്ടുള്ള ഒരു ആക്ഷൻ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇന്ത്യ ഒട്ടാകെ ഉള്ള ആളുകൾ അത് വലിയ രീതിയിൽ ഏറ്റെടുക്കുകയും ചെയ്തു.

ADVERTISEMENTS

ചുരുക്കം സമയം കൊണ്ട് തന്നെ മില്യൺ കണക്കിന് ഫോള്ളോവെസാണ് പ്രിയ പ്രകാശ് വാര്യർ എന്ന ആ പെൺകുട്ടിയെ തേടിയെത്തിയത്. അത്ര വലിയ പ്രധാന വേഷമല്ലാഞ്ഞിട്ടും ആ പെൺകുട്ടിക്ക് ആ ചെറിയ ഒരു സീൻ വലിയ സാദ്ധ്യതകൾ ആണ് തുറന്നു കൊടുത്തത്. പ്രിയ ഇപ്പോൾ ഇന്ത്യ ഒട്ടാകെ വിങ്ക് ഗേൾ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

READ NOW  എന്നും കലാഭവന്‍ മണിയുമായി പ്രശ്നമായിരുന്നു അദ്ദേഹം തന്നെ ഒരുപാട് തെറ്റിദ്ധരിച്ചു - ഒന്നും പറയാന്‍ പറ്റിയില്ല മരണം അറിഞ്ഞപ്പോള്‍ - നിത്യ ദാസ്‌ പറഞ്ഞത്

എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പ്രകാശ് വാര്യർ പറഞ്ഞ കാര്യങ്ങൾ വലിയ വാർത്തകൾ ആയിരുന്നു. കൂടാതെ പുതിയ വിവാദങ്ങളും അത് വരുത്തിയിരുന്നു. ചിത്രത്തിലെ ആ വൈറൽ രംഗമായ കണ്ണിറുക്കൽ തന്റെ ഐഡിയ യിൽ താൻ തന്നെ സൃഷ്ടിച്ചതാണ് എന്നും അതിനു ആരും അവകാശികളായി ഇല്ല എന്നുമാണ്.

ഈ വീഡിയോ വൈറലായപ്പോൾ സംവിധായകൻ ഒമർ ലുലു പ്രീയ വാര്യരുടെ ആ വീഡിയോയെ ട്രോളിക്കൊണ്ടു തന്റെ ഫേസ് ബുക്ക് പേജിൽ ഒരു വീഡിയോ പങ്ക് വച്ചിരുന്നു. അതാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചയാവുന്നത്.

പ്രീയയ്ക്ക് ഓർമ്മകുറവുണ്ടന്നും വലിയ ചന്ദനാദി എന്ന അതിനു ബെസ്റ്റാണ് എന്നും ഒമർ ലുലു തന്റെ ഫേസ് ബുക്ക് പേജിൽ വീഡിയോയ്ക്ക് ഒപ്പം പങ്ക് വച്ച കുറിപ്പിൽ പറയുന്നു. മുൻപ് ഒരു അഭിമുഖത്തിൽ സംവിധായകനായ ഒമർ ലുലു പരന്ജത് കൊണ്ടാണ് താൻ ആ സീനിൽ പുരികം പോകുന്നതും കണ്ണിറുക്കുന്നതും എന്ന് പ്രിയ വാര്യർ വ്യക്തമായി പറയുന്നുണ്ട്. അതാണ് ഒമർ ലുലു വീഡിയോ ആയി പങ്കിട്ടിരിക്കുന്നത്.

READ NOW  അന്ന് ജയറാം നായയോട് ഉപമിച്ചു കടുത്ത രീതിയിൽ അപമാനിച്ചപ്പോൾ ജഗദീഷ് ചെയ്തത് -അത് സൗഹൃദത്തിന്റെ ആഴമെന്നു ചർച്ചകൾ

https://www.facebook.com/omarlulu/posts/pfbid02bG2Kxy8tqZMWqaypPRH9NErDAom2C76NdSCESTCNa9udvf4KTCyZafUZbZDyrTi8l

ഈ വീഡിയോ കൂടെ പുറത്തു വന്നതോടെ രൂക്ഷ വിമർശനമാണ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്നത്. വന്ന വഴി മറന്നു എന്നും പ്രശസ്ത ആയതോടെ അഹങ്കാരി ആയി എന്നും അങ്ങാണ് പോകുന്നു കമെന്റുകൾ.

ഒമർ ലുലു പങ്ക് വച്ച വീഡിയോ കാണാം

https://www.facebook.com/omarlulu/videos/566769435602009/

ADVERTISEMENTS