Advertisement
Home VIRAL NEWS തിരക്കേറിയ ട്രാഫിക്കിൽ സ്കൂട്ടറിൽ കമിതാക്കളുടെ കുളി വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം

തിരക്കേറിയ ട്രാഫിക്കിൽ സ്കൂട്ടറിൽ കമിതാക്കളുടെ കുളി വൈറൽ വീഡിയോയ്ക്ക് രൂക്ഷ വിമർശനം

1122
ADVERTISEMENTS

സോഷ്യൽ മീഡിയയിൽ വ്യത്യസ്ത പ്രമേയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ ചെയ്യുന്നത് ഓൺലൈൻ കണ്ടൻ ക്രീയേറ്റർമാരുടെ പുതിയ രീതിയാണ്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അത് ഉദ്ദേശിച്ച റിസൾട്ട് ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല രൂക്ഷമായ വിമർശനമാണ് വീഡിയോ നിർമാതാക്കൾ നേരിടുന്നത് .

വീഡിയോയിൽ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറിൽ തിരക്കേറിയ ട്രാഫിക് സിഗ്നലിൽ ഇരുന്ന് കുളിക്കുന്ന രംഗമാണ് കാണുന്നത്. അതോടൊപ്പം പിറകിലിരിക്കുന്ന പെൺകുട്ടി മടിയിൽ ഒരു ബക്കറ്റ് വച്ചിട്ടുണ്ട് ആ ബക്കറ്റിൽ നിന്നും മഗ്ഗിൽ വെള്ളം വണ്ടിയോടിക്കുന്ന യുവാവിന്റെ തലയിൽ കോരിയൊഴിക്കുന്ന യു അയാൾ കുളിക്കുന്നത് ആക്ഷൻ കാണിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പെൺകുട്ടി സ്വന്തം തലയിലും വെള്ളമൊഴിക്കുന്നുണ്ട് അതിനുശേഷം സ്കൂട്ടർ മുന്നോട്ടു പോവുകയും സ്കൂട്ടർ ഓടിക്കുന്ന സമയത്ത് തന്നെ യുവാവിന്റെ ശരീരത്തിലൂടെ പെൺകുട്ടി വെള്ളമൊഴിക്കുന്നതും കാണാം.

READ NOW  13 പേർ മരിച്ച സ്ഫോടനത്തിന് പിന്നിലെ ഭീകരനായ ഡോക്ടറുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് കൊടും ഭീകരാക്രമണത്തെ ശാന്തനായി ന്യായീകരിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്- വീഡിയോ കാണാം

ADVERTISEMENTS

ഇതിനെതിരെ രൂക്ഷ വിമർശനമാണ് ട്വിറ്ററിൽ വരുന്നത്. അവർക്കെതിരെ നിയമ നടപടി ആളുകൾ ആവശ്യപ്പെടുന്നുണ്ട്. തിരക്കേറിയ ഈ റോഡിൽ ഇത്തരത്തിൽ പ്രവർത്തികൾ ചെയ്യുന്നത് നിയമലംഘനം ആണെന്നും അതുകൂടാതെ ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല എന്നുള്ളത് ആളുകൾ ചൂണ്ടിക്കാട്ടുന്നു.

കടുത്ത ചൂടിനെ പ്രമേയമാക്കി ചിത്രീകരിക്കാൻ നോക്കുന്ന വീഡിയോ ആണ് ഇത് പക്ഷേ അത് അവർ പ്രതീക്ഷിച്ച റിസൾട്ട് അല്ല നൽകിക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് ഈ സംഭവം നടക്കുന്നത് തിരക്കേറിയ ഉല്ലാസ് നഗർ സെക്ടർ 17 സിഗ്നൽ ആണ് ഇത് സംഭവിച്ചത്. ദമ്പതികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല അവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് വീഡിയോ ഷെയർ ചെയ്ത അക്കൗണ്ട് ആവശ്യപ്പെടുന്നുണ്ട്.

READ NOW  അല്ലാതെ കഴപ്പ് .. അല്ല.. യ്യോ പൊന്നെ .. വർഷങ്ങളായി തനിക്ക് മെസേജ് അയക്കുന്ന ഞരമ്പ് രോഗിയുടെ ചാറ്റ് ന്റെ വീഡിയോ പങ്ക് വച്ച് ശ്രീലക്ഷ്മി

താനേ പോലീസിനെ ടാഗ്‌ ചെയ്തുകൊണ്ട് ആണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ട്രാഫിക് കൺട്രോൾ സെക്ഷനിൽ വിവരം അറിയിച്ചിട്ടുണ്ട് എന്ന് താനെ പോലീസ് ട്വീറ്റ് ചെയ്തു.

ADVERTISEMENTS